ജയം; ഗോവ ഐ.എസ്.എൽ പോയൻറ് പട്ടികയിൽ തലപ്പത്ത്
text_fields
മുംബൈ: മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തിൽ 4-2ന് തകർത്ത് എഫ്.സി. ഗോവ ഐ.എസ്.എൽ പോയൻറ് പട്ടികയിൽ ഒന്ന ാമതെത്തി. നാലുമത്സരങ്ങളിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനും ഗോവക്കും എട്ടു പോയൻറാണെങ്കിലും ഗോൾ ശരാശരിയു ടെ ബലത്തിൽ ഗോവ ഒന്നാമതെത്തുകയായിരുന്നു.
ലെന്നി റോഡ്രിഗസിെൻറയും (27) കോറോയുടെയും (45) ഗോളുകളുടെ മികവിൽ ഗോവ ആദ്യ പകുതിയിൽ 2-0ത്തിെൻറ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന മുംബൈ 49ാം മിനിറ്റിൽ സാർഥക് ഗോലൂയിയുടെ ഹെഡറിലൂടെ ഒരു ഗോൾ മടക്കി. 55ാം മിനിറ്റിൽ റെയ്നിയർ ഫെർണാണ്ടസിെൻറ പാസിൽനിന്നും വലകുലുക്കിയ സൗവിക് ചക്രവർത്തി ആതിഥേയരെ ഒപ്പമെത്തിച്ചു.
നാലുമിനിറ്റ് മാത്രമാണ് മുംബൈക്ക് ആശ്വസിക്കാൻ വകയുണ്ടായത്. 59ാം മിനിറ്റിൽ ഹെഡറിലൂടെ ഗോവക്ക് ലീഡ് മടക്കി നൽകി. മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ വലകുലുക്കി കാർലോസ് പെന പട്ടിക പൂർത്തിയാക്കി.
