െഎ.എസ്.എൽ: ബംഗളൂരു x നോർത്ത്ഇൗസ്റ്റ് മത്സരം ഇന്ന്
text_fieldsബംഗളൂരു: െഎ.എസ്.എൽ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി തങ്ങളുടെ ആദ്യ മത്സരത്തിനായി തിങ ്കളാഴ്ച ഹോം മൈതാനത്തിറങ്ങുന്നു. കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ നോർത്ത് ഇൗസ് റ്റ് യുെനെറ്റഡാണ് എതിരാളികൾ. ഹോം മൈതാനം സംബന്ധിച്ച അനിശ്ചിതത്വം അവസാന നിമിഷമാണ് നീങ്ങിയതെങ്കിലും കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് കാണികളൊഴുകുെമന്നാണ് പ്രതീക്ഷ.
ക്രൊയേഷ്യയുടെ റോബർട്ട് യാർനി പരിശീലകനായും ഘാനയുടെ വിഖ്യാത താരം അസമോവ ഗ്യാൻ ആക്രമണത്തിെൻറ കുന്തമുനയുമായാണ് നോർത് ഈസ്റ്റിെൻറ വരവ്. കഴിഞ്ഞ രണ്ട് സീസണിലും ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർ സ്ട്രൈക്കർ മിക്കുവില്ലാതെയാണ് ബാംഗളൂർ ഇറങ്ങുന്നത്.
