കലിംഗയിൽ കളംനിറയാൻ ഒഡിഷ എഫ്.സി
text_fieldsപേരും തട്ടകവും ലോഗോയും വരെ മാറ്റി ഒഡിഷ എഫ്.സിയെന്ന പേരിൽ ആറാം സീസണിൽ ഭാഗ്യ പരീക്ഷ ണത്തിനിറങ്ങാൻ പോവുകയാണ് പഴയ ഡൽഹി ഡൈനാമോസ്. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയ ത്തിൽനിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലേക്കാണ് ടീമി നെ പറിച്ചുനടുന്നത്. റോബർട്ടോ കാർലോസ്, ഫ്ലോറൻസ് മലൂദ തുടങ്ങിയ വമ്പന്മാർ അണിന ിരന്നിട്ടും സെമിക്കപ്പുറം പോകാൻ സാധിക്കാത്തതും ആരാധക പിന്തുണയിൽ ഇടിവുണ്ടായതുമ ാണ് ടീമിനെ മാറ്റിപ്രതിഷ്ഠിക്കാൻ ടീം മാനേജ്മെൻറിനെ പ്രേരിപ്പിച്ചത്. ഐ ലീഗിൽ ഇന് ത്യൻ ആരോസിെൻറ ഹോം ഗ്രൗണ്ടായ കലിംഗയിൽ നടക്കുന്ന മത്സരങ്ങൾ ടീമിന് പുത്തൻ ഊർജമേകുമെന്നാണ് ഉടമകളുടെ നിഗമനം. ഒന്നിൽ കൂടുതൽ സീസണിൽ ടീമിനൊപ്പം തുടരുന്ന ആദ്യ പരിശീലകനായ ബാഴ്സലോണ യൂത്ത് ടീം മുൻ കോച്ച് ജോസപ് ഗോംബാവു ബലാഗുവിെൻറ ശിക്ഷണത്തിലാണ് ടീം കളത്തിലിറങ്ങുന്നത്.
കരുത്ത്
മധ്യനിരയുടെ കരുത്തിലാണ് ഇക്കുറി ഒഡിഷയുടെ പ്രതീക്ഷ. ഒരുപിടി മികച്ച വിദേശ താരങ്ങളടങ്ങുന്ന മധ്യനിരയുടെ മികവിൽ മറ്റ് ദൗർബല്യങ്ങൾ മറികടക്കാമെന്ന പ്രതീക്ഷയാണ് കോച്ചിന്. മാർകോസ് ടെബാറിനൊപ്പം സെനഗാൾ, ബാഴ്സലോണ ബി ടീം താരമായിരുന്ന ദിയാവണ്ടോ ദിയാഗ്നെ, അർജൻറീനയിൽനിന്ന് വരുന്ന ക്രിയേറ്റിവ് മിഡ്ഫീൽഡർ മാർട്ടിൻ ഗ്വീഡസ്, മുൻ ബംഗളൂരു എഫ്.സി വിങ്ങർ സിസ്കോ ഫെർണാണ്ടസ് എന്നിവർക്കൊപ്പം പ്രാദേശിക താരങ്ങളായ ജെറി, റോമിയോ ഫെർണാണ്ടസ്, വിനിത് റായ്, ബിക്രംജിത് സിങ് എന്നിവർകൂടി അണിനിരക്കുന്ന മധ്യനിര ഒഡിഷയെ ശക്തരാക്കുന്നു.
സ്പാനിഷ് താരം കാർലോസ് ഡെൽഗാഡോയെയും ചെന്നൈ സിറ്റി എഫ്.സിയുടെ യുവതാരം ഗൗരവ് ബോറയെയും ടീമിലെത്തിച്ച് പ്രതിരോധവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളായ റാണ ഗരാമി, അമിത് ടുഡു, മുഹമ്മദ് സാജിദ് ദോട്ട്, നാരായണദാസ് എന്നിവരും ഡെൽഗാഡോക്കൊപ്പം ചേരും. ഫ്രാൻസിസ്കോ ഡോറൻസോരോയാകും ഗോൾവല കാക്കുക.
ദൗർബല്യം
മുന്നേറ്റനിരക്ക് അത്ര മൂർച്ചയില്ലാത്തതാണ് ടീമിെൻറ പ്രധാന ദൗർബല്യം. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ ലിയോൺസക്കു കളിച്ച അറിഡെയ്ൻ സൻറാനക്കാണ് ആക്രമണ ചുമതല. ഇന്ത്യൻ താരങ്ങളായ ഡാനിയൽ ലാൽഹിംപൂനിയയും സെയ്മിൻമാങ് മാൻചോങുമടങ്ങുന്നതാണ് മുന്നേറ്റനിര. കഴിഞ്ഞ രണ്ട് സീസണുകളിലായി ഡൽഹി ടീമിെൻറ അവിഭാജ്യ ഘടകങ്ങളായിരുന്ന ലാലിയൻസുവാല ചാങ്തെയും സെൻറർ ബാക്ക് ജിയാനി സുയിവെർലൂണും ക്ലബ് വിട്ടത് തിരിച്ചടിയാവും. വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ഒഡിഷ ടീമിനും തിരിച്ചടിയാണ്. സുപ്രധാന താരങ്ങൾ ടീമിലുണ്ടെങ്കിലും പുതിയ ഹോംഗ്രൗണ്ടിനോടും സാഹചര്യങ്ങളോടും ടീം ഇണങ്ങിച്ചേരാൻ സമയമെടുക്കുമെന്നതും വെല്ലുവിളിയാകും.
ഒഡിഷ എഫ്.സി
പരിശീലകന്: ജോസപ് ഗോംബാവു
ഫ്രാൻസിസ്കോ ഡോറൻസോ രോ, അർഷ്ദീപ് സിങ്, അങ്കിത് ഭുയാൻ
പ്രതിരോധം: അമിത് ടുഡു, കാർലോസ് യാവിയർ, ഗൗരവ് ബോറ, ലാൽചുവാൻമാവിയ ഫനാനി, മുഹമ്മദ് സാജിദ് ദോട്ട്, നാരായണദാസ്, റാണ ഗരാമി, ശുഭം സാരംഗി
മധ്യനിര: ബിക്രംജിത് സിങ്, ദിയാവണ്ടോ ദിയാഗ്നെ, സിസ്കോ ഫെർണാണ്ടസ്, ജെറി മൗമിങ്താങ്ക, ലാൽെറസ്വാല സെയ്ലുങ്, മാർകോസ് ടെബാർ, മാർടിൻ ഗ്വിഡസ്, നന്ദകുമാർ സെകാർ, റോമിയോ ഫെർണാണ്ടസ്, വാൻ ലാൽ റെംത്ലുവാങ്കചാങ്തെ, വിനിത് റായ്
മുന്നേറ്റം: അറിഡെയ്ൻ സൻറാന, ഡാനിയൽ ലാൽഹിംപൂനിയ, സെയ്മിൻമാങ് മാൻചോങ്.