Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ള...

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ന്​ ചെ​ന്നൈ​യി​നെ​തി​രെ

text_fields
bookmark_border
Kerala-Blasters
cancel

ചെ​ന്നൈ: തു​ട​രെ തോ​ൽ​വി​ക​ളും സ​മ​നി​ല​ക​ളു​മാ​യി അ​വ​സാ​നം നി​ൽ​ക്കു​ന്ന ചെ​ന്നെ​യി​നും വ​ലി​യ മാ​റ്റ​ങ്ങ​ളി​ല്ലാ​ത്ത കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും ഐ.​എ​സ്.​എ​ൽ സീ​സ​ണി​ലെ ര​ണ്ടാം ജ​യം തേ​ടി ഇ​ന്ന്​ മു​ഖാ​മു​ഖം. ക​ളി ജ​യി​പ്പി​ക്കാ​നാ​വാ​തെ ജോ​ൺ ഗ്രി​ഗ​റി പ​രി​ശീ​ല​നം നി​ർ​ത്തി മ​ട​ങ്ങി​യ ചെ​ന്നൈ​യി​ന്​ സ്വ​ന്തം മ​ണ്ണി​ലാ​ണ്​ പോ​രാ​ട്ട​മെ​ങ്കി​ൽ മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചി​ട്ടും പ​ഴി ബാ​ക്കി​യാ​ക്കി​യ​തി​​െൻറ പാ​പ​ഭാ​രം മാ​യ്​​ക്കാ​നാ​ണ്​ കേ​ര​ള ടീ​മി​​െൻറ ഇ​റ​ക്കം. ​

ര​ണ്ടു ത​വ​ണ കി​രീ​ടം ചൂ​ടി​യ ചെ​ന്നൈ​യി​ന്​ ഇ​ത്ത​വ​ണ ഏ​റ്റ​വും മോ​ശം സീ​സ​ണാ​ണ്. വ​ലി​യ തി​രി​ച്ച​ടി​ക​ളി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​ന്ന ച​രി​ത്ര​മു​ള്ള​വ​രാ​യി​ട്ടും കാ​ര്യ​മാ​യ പ്ര​തീ​ക്ഷ വെ​ക്കാ​ത്ത​വ​ർ. അ​വ​സാ​നം ക​ളി​ച്ച ര​ണ്ടും സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ ടീ​മി​ന്​ ജ​യം പി​ടി​ക്കാ​ൻ മാ​ത്രം സാ​ധ്യ​മാ​കു​ന്നി​ല്ലെ​ന്ന​താ​ണ്​ ദുഃ​ഖം. ആ​ദ്യം ഗോ​ൾ നേ​ടു​ക​യും പി​ന്നീ​ട്​ ക​ല​മു​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ അ​വ​സാ​ന ക​ളി​ക​ളി​ലൊ​ക്കെ ക​ണ്ടു.

ഇ​തി​ലേ​റെ ക​ഷ്​​ട​മാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​​ന്​ കാ​ര്യ​ങ്ങ​ൾ. എ​ല്ലാം ശ​രി​യാ​ക്കി​യെ​ന്നു തോ​ന്നി​ച്ച പ്ര​ക​ട​ന​വു​മാ​യി 90 മി​നി​റ്റ്​ മൈ​താ​നം നി​റ​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​ടു​ത്തി​ടെ എ​ല്ലാ ക​ളി​ക​ളി​ലും സ​മ​നി​ല​ക്ക്​ നി​ന്നു​കൊ​ടു​ത്ത​ത്. നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നു ഗോ​ളു​മാ​യി മെ​സ്സി ബൗ​ളി മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കു​ന്ന​ത്​ തെ​ല്ല്​ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ പ്ര​തി​ഭ​യു​ടെ നി​ഴ​ലാ​കു​ന്ന​ത്​ നി​രാ​ശ ന​ൽ​കു​ന്നു. ബ​ർ​ത​ലോ​മി​യോ ഒ​ഗ്​​ബെ​ച്ചെ, മ​രി​യോ അ​ർ​ക്വ​സ്​ തു​ട​ങ്ങി​യ​വ​ർ ഫോ​മി​ലാ​യാ​ൽ കേ​ര​ള​ത്തി​ന്​ പ്ര​തീ​ക്ഷി​ക്കാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsISL 2019
News Summary - ISL 2019 Kerala Blasters -Sports News
Next Story