Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുണെയോട് ബ്ലാസ്​റ്റേഴ്​സിന്​ നാണംകെട്ട തോൽവി (1-0)

text_fields
bookmark_border
പുണെയോട് ബ്ലാസ്​റ്റേഴ്​സിന്​ നാണംകെട്ട തോൽവി (1-0)
cancel

കൊച്ചി: സമനിലകൾക്കൊടുവിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ നാണംകെട്ട തോൽവിയും. സൂപ്പർ ലീഗ്​ സീസണിൽ ബ്ലാസ്​റ്റേഴ് ​സിനും താഴെയുള്ള പുണെ സിറ്റിക്കു​ മുന്നിലാണ്​ ഹോം ഗ്രൗണ്ടിലെ തോൽവി. കളിയുടെ 20ാം മിനിറ്റിൽ മലയാളി താരം ആഷിഖ് ​ കുരുണിയനൊപ്പം നടത്തിയ മനോഹര മുന്നേറ്റത്തിനൊടുവിൽ മാഴ്​സലീന്യോയുടെ ബൂട്ടിൽ നിന്നായിരുന്നു പുണെയുടെ വിജയഗോൾ. മറുപടിക്കായി അവസാന മിനിറ്റുവരെ പലമാറ്റങ്ങൾ വരുത്തി പൊരുതിയെങ്കിലും ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല.

രണ്ടുദിവസം മുമ്പ്​ ജാംഷഡ്​പുർ എഫ്​.സിയെ നേരിട്ട ടീമിൽനിന്ന്​ അനിവാര്യമായ ഒരു മാറ്റം മാത്രമേ​ കേരള ബ്ലാസ്​റ്റേഴ്​സ്​ വരുത്തിയുള്ളൂ. പരിക്കേറ്റ കിസിറ്റോ കെസിറോണിന്​ പകരം കറേജ്​ പെകൂസനെത്തി. ഉരുക്കു സംഘത്തിനെതിരെ പുറത്തെടുത്ത ഉജ്ജ്വല പ്രകടനത്തിലായിരുന്നു കോച്ച്​ ഡി.ജെയുടെ വിശ്വാസം. പക്ഷേ, കളിയിൽ സ്​പീഡും ആക്രമണവും നിലനിർത്തിയ​തല്ലാതെ എതിർ ഗോൾവല പിളർത്തുന്നതിൽ വീണ്ടും പരാജയമായി.

രണ്ടാം ജയത്തോടെ പുണെ ഒമ്പതിൽനിന്ന്​ എ​ട്ടിലേക്ക്​ കയറി. അതേസമയം, സീസണിലെ നാലാം തോൽവിയുമായി ബ്ലാസ്​റ്റേഴ്​സി​​െൻറ ​േപ്ലഒാഫ്​ സ്വപ്​നങ്ങൾ ഏതാണ്ട്​ അസ്​തമിച്ചുകഴിഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISL 2018 Kerala Blasters -Sports News
Next Story