എ.ടി.കെയെ തോൽപിച്ചു; ഉദ്ഘാടന പോരാട്ടം ജയിച്ച് മഞ്ഞപ്പട (2-0)
text_fieldsകൊൽക്കത്ത: ചിരവൈരിയായ കൊൽക്കത്തയെ അവരുടെ മണ്ണിൽപോയി കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ സൂപ്പർ ലീഗിനും ഉജ്ജ്വല തുടക്കം. അഞ്ചാം സീസൺ ഉദ്ഘാടനമത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് എതിരാളിയെ ദഹിപ്പിച്ച് കേരളത്തിെൻറ വരവ്. സെർബ്-സ്ലൊവീനിയൻ എൻജിൻ ഘടിപ്പിച്ച ആക്രമണത്തിലൂടെ ആദ്യ മിനിറ്റ് മുതൽ നടത്തിയ റെയ്ഡിന് രണ്ടാംപകുതിയുടെ അവസാന മിനിറ്റുകളിലായിരുന്നു ഫലം പിറന്നത്. 77ാം മിനിറ്റിൽ സ്ലൊവീനിയക്കാരൻ മറ്റ്യാ െപാപ്ലാറ്റ്നിക്കും 86ാം മിനിറ്റിൽ സെർബിയൻ സ്ട്രൈക്കർ സ്ലാവിസ സ്റ്റൊയാനോവിച്ചും നേടിയ ഗോളുകളിൽ ബ്ലാസ്റ്റേഴ്സിെൻറ വിജയം പിറന്നു.
ഡി.ജെ ചലഞ്ച്
പ്രവചനങ്ങളെല്ലാം തെറ്റിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് ടീമിനെ ഇറക്കിയത്. നാലു വിദേശികളെ മാത്രം െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തി ഏഴ് ഇന്ത്യക്കാരിൽ വിശ്വാസമർപ്പിച്ചതിന് ആദ്യ സല്യൂട്ട്. വലകാക്കാൻ അണ്ടർ 17 ലോകകപ്പ് സെൻസേഷൻ ധീരജ് സിങ് വന്നപ്പോൾ പ്രതിരോധത്തിൽ സന്ദേശ് ജിങ്കാൻ, ലാൻ റുവാതാര, പെസിച് സംഘത്തിനൊപ്പം 18കാരൻ മണിപ്പൂരിൽനിന്നുള്ള മുഹമ്മദ് റാകിപ് വന്നു. മധ്യനിരയിലും ജയിംസ് രഹസ്യനീക്കമൊളിപ്പിച്ചു. സി.കെ. വിനീതും കറേജ് പെകൂസനും െപ്ലയിങ് ഇലവനിൽനിന്ന് പുറത്തായപ്പോൾ മലയാളി താരം സഹൽ അബ്ദുസ്സമദും സിമിൻലെൻ ദുംഗലും സ്ലാവിസ സ്റ്റൊയാനോവിച്ചിനും നർസാറിക്കുമൊപ്പം ഇടംനേടി. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് കളംപിടിച്ചു. എതിരാളിയെ അറിയാൻ കാത്തിരുന്ന കൊൽക്കത്ത ബോക്സിലേക്ക് ഒന്നിനുപിറകെ ഒന്നായി ആക്രമണമഴിച്ചുവിട്ട് സെർബിയൻ താരം മറ്റ്യാ പൊപ്ലാറ്റ്നിക് കേരളത്തിന് മുൻതൂക്കം നൽകി.
പൊപ്ലാ ഗോൾ (79ാം മിനിറ്റ്)
ഗോളിനായി ദാഹിച്ച കേരളത്തിെൻറ ഭാഗ്യംപിറന്ന നിമിഷം. ഇരട്ട സബ്സ്റ്റിറ്റ്യൂഷനിലൂടെ യൂജിൻസൺ ലിങ്ദോയെയും കാലു ഉച്ചെയെയും കൊൽക്കത്ത കളത്തിലിറക്കി രണ്ട് മിനിറ്റിനകമായിരുന്നു (77) പൊപ്ലാ വലകുലുക്കിയത്. മധ്യവരകടന്ന സ്ലൊവീനിയൻ താരം തുടങ്ങിയ നീക്കത്തിൽനിന്ന് പന്ത് സ്റ്റൊയാനോവിച്ചിലേക്ക്. പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് കൊൽക്കത്ത ഡിഫൻഡർ ജേഴ്സെൻറ ബൂട്ടിൽ തട്ടി ഉയർന്നപ്പോൾ ഒാടിയെത്തിയ പൊപ്ലാറ്റ്നിക് ഹെഡ്റിലൂടെ േഗാളി അരിന്ദം ഭട്ടാചാര്യക്കും മുകളിലൂടെ വലയിലേക്ക്. സൂപ്പർ ലീഗിലെ ആദ്യഗോൾ സ്ലൊവീനിയൻ പുതുമുഖ താരത്തിെൻറ പേരിൽ കുറിക്കപ്പെട്ടു.
സെർബ് ബ്ലാസ്റ്റ് (86ാം മിനിറ്റ്)
ആദ്യ േഗാളിെൻറ ആവേശം കേരളത്തിന് ഉൗർജമായി പ്രവഹിച്ചു. തിരിച്ചടിക്കുള്ള എ.ടി.കെ ശ്രമങ്ങൾക്കിടെ 86ാം മിനിറ്റിൽ രണ്ടാംഗോളിെൻറ പിറവി. ഹാളിചരൺ നർസാറിൽനിന്ന് ലോങ്ബാൾ സ്വീകരിച്ച സെർബ് താരം സ്റ്റൊയാനോവിച്ച് കൊൽക്കത്ത പ്രതിരോധത്തെ ഡ്രിബ്ൾ ചെയ്ത് തൊടുത്ത കിടിലൻ േഷാട്ടിൽ വലതുളച്ചു. സൂപ്പർ ലീഗിെൻറ തുടക്കം ഗംഭീരമാക്കിയ മനോഹരഗോൾ.
