െഎ.എസ്.എൽ ആരവം സെപ്റ്റംബർ 29ന്; ആദ്യം ഏറ്റുമുട്ടുക ബ്ലാസ്റ്റേഴ്സും എ.ടി.കെയും
text_fieldsമുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് 2018-19 സീസൺ സെപ്റ്റംബർ 29ന് തുടങ്ങും. രണ്ട് തവണ ചാമ്പ്യൻമാരായ എ.ടി.കെയും കേരളാ ബ്ലാസ്റ്റേഴ്സും കൊൽക്കത്തിയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം കളിക്കുക. കഴിഞ്ഞ തവണയും ഇരുടീമുകൾ തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. രാത്രി 7.30 നാണ് കിക്കോഫ്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ബെംഗളുരു എഫ്.സിയും ചെന്നൈയിനും തമ്മിലാണ് രണ്ടാം മത്സരം. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. 2018 ഡിസംബർ വരെയുള്ള െഎ.എസ്.എൽ മത്സരങ്ങളുടെ സമയക്രമം അധികൃതർ പുറത്തുവിട്ടിരുന്നു. 2019 -ൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ഉടൻ തന്നെ പുറത്തുവിടും.
മൂന്ന് ഇടവേളകളാണ് ഇക്കുറി ഐ.എസ്.എൽ സീസണിനിടയിലുണ്ടാകുക. ഒക്ടോബർ എട്ട് മുതൽ 16 വരേയും നവംബർ 12 മുതൽ 20 വരേയും ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നതിനാൽ ഐ.എസ്.എൽ മത്സരങ്ങൾക്ക് ഇടവേളയുണ്ടാകും. ഡിസംബർ 17 മുതൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിെൻറ ക്യാമ്പ് മൂലവും ഐ.എസ്.എല്ലിന് താൽകാലിക ഇടവേളയുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
