ബ്ലാസ്റ്റേഴ്സിന് ആശംസ നേർന്ന് ഉപരാഷ്ട്രപതി
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രണ്ട് ദിവസമായി കൊച്ചിയിലുള്ള ഉപരാഷ്ട്രപതിയെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ടീമിന് വിജയം ആശംസിച്ചത്. സി.ഇ.ഒ വരുൺ ത്രിപുരനേനി, കോച്ച് റെനെ മ്യുലൻസ്റ്റീൻ എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവൻ ടീമംഗങ്ങളും ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. ടീമംഗങ്ങൾ ബ്ലാസ്റ്റേഴ്സ് ജഴ്സി ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു.
കളിക്കാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഫുട്ബാൾ പരിശീലനം പ്രോത്സാഹിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് എടുക്കുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം കളിക്കാൻ നമ്മുടെ കളിക്കാർക്ക് ലഭിച്ച സൗകര്യം അവരുടെ കഴിവുകൾ മെച്ചപ്പെടാൻ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
