Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഛേത്രിയുടെ മികവിൽ മയങ്ങി പരിശീലകർ
text_fieldsbookmark_border
െഎ.എസ്.എൽ സെമി ഫൈനലിൽ ബംഗളൂരു എഫ്.സിയോട് തോറ്റതിെൻറ നിരാശയിലും സുനിൽ ഛേത്രിയെന്ന ഇന്ത്യൻ സൂപ്പർ താരത്തിെൻറ കളിമികവിന് മുന്നിൽ നമിക്കുകയാണ് പുണെ എഫ്.സി സിറ്റിയുടെ കോച്ച് റാേങ്കാ പൊപോവിച്ച്. ഛേത്രിയുടെ ഹാട്രിക്കിനു മുന്നിൽ 3-1ന് ബംഗളൂരുവിനോട് തെൻറ ടീം മുട്ടുമടക്കിയശേഷം ‘എക്കാലത്തെയും മികച്ച ഇന്ത്യൻ താരം’ എന്നാണ് ഇന്ത്യൻ നായകനെ പുണെ പരിശീലകൻ വിശേഷിപ്പിച്ചത്.
‘‘എെൻറ അഭിപ്രായത്തിൽ എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ താരമാണ് സുനിൽ ഛേത്രി. ഇതുപോലുള്ള കളികൾ എങ്ങനെ ജയിക്കണം എന്ന് ഇത്തരം കളിക്കാർക്ക് നന്നായറിയാം. യുവതാരങ്ങൾക്ക് ഛേത്രിയിൽനിന്ന് ഏറെ പഠിക്കാനുണ്ട്’’ -പൊപോവിച്ച് പറഞ്ഞു. ബംഗളൂരു കോച്ച് ആൽബർട്ട് റോക്കയും തെൻറ ടീമിെൻറ ചാലകശക്തിയായ താരത്തെ പ്രശംസിക്കുന്നതിൽ പിശുക്കു കാണിച്ചില്ല. ‘‘ഛേത്രിയെക്കുറിച്ച് ഞാനെന്ത് പറയാനാണ്? ഗംഭീര കളിക്കാരനാണവൻ. അവനെക്കുറിച്ച് വിശദീകരിക്കാൻ എനിക്ക് വാക്കുകളില്ല. ഇത്രയും പ്രധാനപ്പെട്ട മത്സരത്തിൽ അവസരത്തിനൊത്തുയരാൻ ഛേത്രിക്കറിയാം’’ -റോക്ക പറഞ്ഞു.
ആദ്യപാദം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തിൽ വിജയം അനിവാര്യമായിരുന്ന ബംഗളൂരുവിനായി 15, 64, 89 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. പകരക്കാരനായിറങ്ങിയ ജൊനാഥൻ ലൂകയുടെ വക 82ാം മിനിറ്റിലായിരുന്നു പുണെയുടെ ആശ്വാസ ഗോൾ. ആദ്യപാദത്തിൽ നിശ്ശബ്ദമായിരുന്ന പുണെയുടെ മാഴ്സലീന്യോ, അൽഫാരോ, ബംഗളൂരുവിെൻറ മിക്കു എന്നിവരുടെയെല്ലാം ബൂട്ടുകൾ രണ്ടാം പാദത്തിലും ഗോളടിക്കാൻ മറന്നപ്പോൾ ടീമിനെ തോളിലേറ്റിയ ഛേത്രി മാത്രമായിരുന്നു കളിയിലെ താരം.
ഇൗമാസം 17ന് സ്വന്തം മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയംതന്നെ ആതിഥ്യം വഹിക്കുന്ന ഫൈനലിൽ എഫ്.സി ഗോവയോ ചെന്നൈയിൻ എഫ്.സിയോ ആയിരിക്കും ബംഗളൂരുവിെൻറ എതിരാളികൾ. പന്തുതട്ടുന്ന ആദ്യ സീസണിൽതന്നെ കിരീടം ലക്ഷ്യമിടുന്ന ബംഗളൂരു അതിനായി ഉറ്റുനോക്കുന്നതും ക്യാപ്റ്റൻ ഛേത്രിയുടെ ഗോൾമണമുള്ള ബൂട്ടുകളിലേക്കുതന്നെയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story