Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ബ്ലാസ്​റ്റേഴ്​സ്​...

'ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ഹൃദയം കവർന്ന ടീം'

text_fields
bookmark_border
Sachin
cancel

കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ഹൃദയം കവർന്ന ടീമാണെന്ന്​ ഉടമ​ സചിൻ തെൻഡുൽക്കർ. വിജയിക്കുക മാത്രമല്ല ടീമുകളുടെ ലക്ഷ്യം. ആരാധകരുടെ സ്​നേഹം നേടിയെടുക്കുക എന്നതും പ്രധാനമാണ്​​. ഇക്കാര്യത്തിൽ ബ്ലാസ്​റ്റേഴ്​സ്​ വിജയിച്ചിട്ടുണ്ടെന്നും സചിൻ പറഞ്ഞു. ​െഎ.എസ്​.എല്ലി​​​െൻറ  പുതിയ സീസണിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്​ച നടത്താൻ എത്തിയതായിരുന്നു സചിൻ.

കഴിഞ്ഞ സീസണിൽ ടീമിന്​ പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച കളി പുറത്തെടുക്കാൻ സാധിച്ചു. ഇൗ സീസണിലും മികച്ച പ്രകടനം കാഴ്​ചവെക്കാൻ സാധിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ. താഴെ തട്ടിൽ ഫുട്​ബാൾ പരിശീലനം നടത്തുന്നതിനായി ബ്ലാസ്​റ്റേഴ്​സി​​​െൻറ നേതൃത്വത്തിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും സചിൻ വ്യക്​തമാക്കി.

​െഎ.എസ്​.എല്ലി​​​െൻറ പുതിയ സീസൺ നവംബർ 17ന്​ ആരംഭിക്കുകയാണ്​. അത്​ലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസ്​റ്റേഴ്​സും തമ്മിലാണ്​ ആദ്യ മൽസരം. ഇയാൻ ഹ്യൂം ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളെ ടീമിൽ തിരിച്ചെത്തിച്ച്​ കിരീടം നേടാൻ ഉറച്ച്​ തന്നെയാണ്​ ഇക്കുറിയും ബ്ലാസ്​റ്റേഴ്​സി​​​െൻറ വരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballsachin tendulkarmalayalam newssports newsNew seson
News Summary - Sachin tendulkar meet pinarayi vijayan- Sports news
Next Story