Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്​സിന്...

ബ്ലാസ്​റ്റേഴ്​സിന് പിന്നാലെ നോർത്ത്​​ ഇൗസ്​റ്റും കോച്ചിനെ പുറത്താക്കി

text_fields
bookmark_border
ബ്ലാസ്​റ്റേഴ്​സിന് പിന്നാലെ നോർത്ത്​​ ഇൗസ്​റ്റും കോച്ചിനെ പുറത്താക്കി
cancel

ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗ്​ നാലാം സീസൺ പുതുവർഷത്തിലേക്ക്​ കടന്നതിനു പിന്നാലെ കോച്ചുമാരുടെ കസേരയിളക്കി ചുഴലി. ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​ റെനെ മ്യൂലൻസ്​റ്റീ​​െൻറ ഇരിപ്പിടം തെറിച്ചതിനു പിന്നാലെ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡും കോച്ചിനെ പുറത്താക്കി. പോർചുഗീസുകാരനായ ജാവോ ഡ്യൂസിനെയും സഹായി ജാവോ പിനോയെയും ടീം മാനേജ്​മ​െൻറ്​ പരിശീലക സ്​ഥാനത്തുനിന്നും നീക്കംചെയ്​തു. 

സീസണിലെ തുടർതോൽവികളാണ്​ തിരിച്ചടിയായത്​. ഏഴ്​ കളിയിൽ ഒരു ജയവും ഒരു സമനിലയും മാത്രമുള്ള നോർത്ത്​​ ഇൗസ്​റ്റ്​ അഞ്ച്​ കളിയിൽ തോൽവി വഴങ്ങി ഒമ്പതാം സ്​ഥാനത്താണിപ്പോൾ. ഗോൾകീപ്പിങ്​ കോച്ച്​ ജോസഫ്​ സിദി ഇടക്കാല ​പരിശീലകനായി ചുമതലയേൽക്കുമെന്നാണ്​ റിപ്പോർട്ട്​. 

Show Full Article
TAGS:Northeast United Joao de Deus ISL 2017 football sports news malayalam news 
News Summary - NorthEast United to sack Joao de Deus after poor start -Sports news
Next Story