സൂപ്പർതാരം സിഫ്നിയോസും ബ്ലാസ്റ്റേഴ്സ് വിട്ടു
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോളണ്ട് സ്ട്രൈക്കർ മാർക് സിഫ്നിയോസ് ടീം വീട്ടു. ടീം വിടാനുള്ള കാരണം സിഫ്നിയോസ് വ്യക്തമാക്കിയിട്ടില്ല. സിഫ്നിയോസിന്റെ സേവനങ്ങൾക്ക് നന്ദിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതികരിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ഗോൾക്ഷാമം അവസാനിപ്പിച്ച താരമാണ് മാർക്ക് സിഫ്നിയോസ്. 12 കളികളിൽ നിന്ന് നാല് ഗോളുകൾ നേടിയ താരം പിന്മാറുന്നത് ബ്ലാസ്റ്റേഴ്സിനെ കുഴക്കും. പത്തൊമ്പതുകാരനായ സിഫ്നിയോസിന് ഹോളണ്ട് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതാണ് താരം ഇന്ത്യൻ സൂപ്പർ ലീഗ് വിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ രണ്ട് മത്സരങ്ങളിൽ ഇയാൻ ഹ്യൂമിെൻറ പകരക്കാരനായി ഇറങ്ങി തിളങ്ങിയ സിഫ്നിയോസിന് മുംബൈക്കെതിരായ മത്സരത്തിൽ കോച്ച് റെനെ മ്യുലൻസ്റ്റീൻ ആദ്യ പതിനൊന്നിൽ ഇടം നൽകി. കോച്ചിെൻറ തീരുമാനം ശരിവെച്ചും അവസരമറിഞ്ഞും കളിച്ച സിഫ്നിയോസ് 14ാം മിനിറ്റിൽ മുംബൈ വല കുലുക്കി.
കൊച്ചി ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികൾക്കൊപ്പം സിഫ്നിയോസിെൻറ മാതാപിതാക്കളുമുണ്ടായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ മകെൻറ കളി കാണാൻ കൊച്ചിയിലെത്തിയ മാതാപിതാക്കൾക്കുള്ള സ്നേഹ സമ്മാനം കൂടിയായിരുന്നു ആ ഗോൾ. 21കാരനായ സിഫ്നിയോസിെൻറ പിതാവ് ഗ്രീക്ക് വംശജനും അമ്മ ഡച്ചുകാരിയുമാണ്. കോച്ച് റെനെ മ്യൂലൻസ്റ്റീെൻറ ഡച്ച് ബന്ധമാണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്.