Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇഞ്ചുറി ടൈമിൽ...

ഇഞ്ചുറി ടൈമിൽ ചെന്നൈയിന്​​ വീണ്ടും സമനില

text_fields
bookmark_border
isl-chennai.
cancel

ചെ​ന്നൈ: തു​ട​ർ ​തോ​ൽ​വി​ക​ളി​ൽ മ​നം​മ​ടു​ത്ത ഡ​ൽ​ഹി​ക്ക്​ വി​ജ​യ​ത്തോ​ളം എ​ത്തു​ന്ന സ​മ​നി​ല. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ക​രു​ത്ത​രാ​യ ചെ​ന്നൈ​യി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 2-2ന് ​ഡ​ൽ​ഹി സ​മ​നി​ല​യി​ൽ ​ത​ള​ച്ചു. തു​ട​ർ​ച്ച​യാ​യ ഏ​ഴു തോ​ൽ​വി​ക​ൾ​ക്കു ശേ​ഷ​മാ​ണ്​ ഡ​ൽ​ഹി​യു​ടെ ആ​ശ്വാ​സ സ​മ​നി​ല. തോ​ൽ​വി​യു​ടെ പ​ടു​കു​ഴി​യി​ല​ക​പ്പെ​ട്ട ഡ​ൽ​ഹി​യാ​യി​രു​ന്നി​ല്ല ചെ​ന്നൈ​യു​ടെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത്. 

പ​ന്തി​ൽ എ​തി​രാ​ളി​ക​േ​ള​ക്കാ​ൾ ഏ​റെ മേ​ധാ​വി​ത്വം പു​ല​ർ​ത്തി ഡ​ൽ​ഹി(58 ശ​ത​മാ​നം) ന​ട​ത്തി​യ​ത്​ ലോ​കോ​ത്ത​ര നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു. 24ാം മി​നി​റ്റി​ൽ ഡ​ൽ​ഹി സ്​​ട്രൈ​ക്ക​ർ ഡേ​വി​ഡ്​ എ​ൻ​ഗാ​യ്​​തെ നേ​ടി​യ ഹെ​ഡ​ർ ഗോ​ൾ​ക​ണ്ട്​ ചെ​ന്നൈ ആ​രാ​ധ​ക​ർ  അ​മ്പ​ര​ന്നു. ഇ​ട​തു​വി​ങ്ങി​ൽ നി​ന്ന്​ ന​ന്ദ​കു​മാ​ർ സ്വീ​കാ​ർ ന​ൽ​കി​യ മ​ഴ​വി​ല്ലു​ക​ണ​ക്കെ​യു​ള്ള ക്രോ​സി​ന്​ പ​റ​ന്നു ചാ​ടി​ ഹെ​ഡ​റി​ലൂ​ടെ​യാ​ണ്​ മ​ണി​പ്പൂ​രി താ​രം പ​ന്ത്​ വ​ല​യി​ലാ​ക്കി​യ​ത്. 

ബു​ള്ള​റ്റ്​ വേ​ഗ​ത​യി​ൽ പ​ന്ത്​ വ​ല​തു​ള​ച്ച്​ ക​യ​റു​േ​മ്പാ​ൾ ചെ​ന്നൈ ​േഗാ​ളി ക​ർ​ജി​ത്​ സി​ങ്​ നി​സ്സ​ഹാ​യ​നാ​യി നോ​ക്കി​നി​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ ക​ണ്ട​ത്​ ചെ​ന്നൈ​യു​ടെ സൂ​പ്പ​ർ താ​രം ജെ​ജെ​യു​ടെ അ​ഭ്യാ​സ​ങ്ങ​ളാ​യി​രു​ന്നു. 42ാം മി​നി​റ്റി​ൽ റി​നെ മി​ഹ​ലി​ച്ചി​​​െൻറ ഫ്രീ​കി​ക്കി​ന്​ ത​ല​വെ​ച്ച്​ ജെ​ജെ​യു​ടെ മ​നോ​ഹ​ര ഫി​നി​ഷി​ങ്​. നീ​ല​ജ​ഴ്​​സ​യി​ൽ തി​ങ്ങി​റി​ഞ്ഞ സ്​​റ്റേ​ഡി​യം ആ​ര​വ​ങ്ങ​ളി​ൽ മു​ഴ​ങ്ങി. ര​ണ്ടാം പ​കു​തി​യി​ലും ജെ​ജെ​യു​ടെ മാ​​ന്ത്രി​ക​ത തു​ട​ർ​ന്നു. ഇ​ത്ത​വ​ണ ഗ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങി​ൽ നി​ന്ന്​ പ​ന്ത്​ സ്വീ​ക​രി​ച്ച ബു​ള്ള​റ്റ്​ ഷോ​ട്ടി​ലാ​ണ്​ ജെ​ജെ വ​ല​കു​ലു​ക്കി​യ​ത്. 

എ​ന്നാ​ൽ, ഡ​ൽ​ഹി ത​ള​രാ​ൻ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മൂ​ർ​ച്ച കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ ക​ളി ജ​യി​ക്കു​മെ​ന്ന്​  പ്ര​തീ​ക്ഷി​ച്ച ആ​രാ​ധ​ക​രെ നി​ശ്ശ​ബ്​​ദ​മാ​ക്കി ഡ​ൽ​ഹി 90ാം മി​നി​റ്റി​ൽ സ​മ​നി​ല പി​ടി​ച്ചു. കാ​ലു ഉ​ച്ചെ ന​ൽ​കി​യ പാ​സി​ലാ​യി​രു​ന്നു ഗോ​ൾ.

ജയത്തോളം പോന്ന സമനില നേടിയെങ്കിലും എട്ട്​ കളികളിൽ നാല്​ പോയിൻറുമായി അവസാന സ്​ഥാനത്താണ്​ ഡൽഹി. ഒമ്പത്​ കളികളിൽ 17 പോയിൻറുമായി ചെന്നൈയിൻ ഒന്നാം സ്​ഥാനത്ത്​ തന്നെ തുടരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Dynamoschennaiyin fcmalayalam newssports newsISL 2017
News Summary - Late Goal Helps Dynamos Snatch a Point Against Chennaiyin FC- sports news
Next Story