കൊമ്പുകുലുക്കി മഞ്ഞപ്പട വരുന്നു
text_fieldsകേരള ബ്ലാസ്റ്റേഴ്സ്
ഹോം ഗ്രൗണ്ട്: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
കോച്ച്: റെനെ മ്യൂളൻസ്റ്റീൻ
മുൻ സീസൺ പ്രകടനം, ടോപ് സ്കോറർ
2014 റണ്ണേഴ്സ്അപ്പ്, -ഇയാൻ ഹ്യൂം 5 ഗോൾ
2015 എട്ടാം സ്ഥാനം-അേൻറാണിയോ ജർമൻ, ക്രിസ് ഡാഗ്നൽ 6 ഗോൾ
2016 റണ്ണേഴ്സ്അപ്പ് -സി.കെ. വിനീത് 5 ഗോൾ
ഇതുവരെ കണ്ടതൊന്നുമല്ല കൊമ്പന്മാർ. പേരിനൊത്ത തലയെടുപ്പും അതിനൊത്ത തിണ്ണമിടുക്കുമായി കേരളത്തിെൻറ കൊമ്പന്മാർ ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ പടക്കളത്തിലിറങ്ങുകയായി. കാതടപ്പിക്കുന്ന ആരവവുമായി പിന്തുടരുന്ന കാണികളുടെ വീറിനൊത്ത നിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറി കളത്തിലിറങ്ങുന്നത്. െഎ.എസ്.എൽ നാലാം സീസണിൽ ഇതര ടീമുകളെല്ലാം പണംമുടക്കി താരങ്ങളെ സ്വന്തമാക്കുന്നതിൽനിന്ന് ഒരടി പിൻവാങ്ങിയപ്പോൾ, മുൻവർഷങ്ങളിലൊന്നും കാണാത്ത നീക്കവുമായാണ് ബ്ലാസ്റ്റേഴ്സ് അമ്പരപ്പിച്ചത്. കോച്ചായി മാഞ്ചസ്റ്റർ യുനൈറ്റഡിലെ ആശാൻ അലക്സ് ഫെർഗൂസെൻറ സഹായിയായിരുന്നു റെനെ മ്യൂളൻസ്റ്റീൻ. സൂപ്പർ ലീഗിെൻറ ടോപ് സ്കോറർ ഇയാൻ ഹ്യൂം, മുൻ മാഞ്ചസ്റ്റർ താരങ്ങളായ ദിമിതർ ബെർബറ്റോവും വെസ്ബ്രോണും, ഇന്ത്യൻ സൂപ്പർതാരങ്ങളായ സി.കെ. വിനീത്, ജാകിചാന്ദ് സിങ്, സന്ദേശ് ജിങ്കാൻ. എല്ലാവരും ഒരു കുടക്കീഴിലിറങ്ങുേമ്പാൾ ഇൗ സീസണിൽ ബ്ലാസ്റ്റേഴ്സ് എല്ലാം തികഞ്ഞ കൊമ്പനാവുമെന്ന് തീർച്ച.
ആശാെൻറ ശിഷ്യൻ
നാലാം സീസണിൽ ക്ലബ് ഉടമസ്ഥരുടെ നിർണായക തീരുമാനങ്ങളിലൊന്ന് കോച്ചുമാരുടെ തിരഞ്ഞെടുപ്പായിരുന്നു. മാഞ്ചസ്റ്ററിൽ അലക്സ് ഫെർഗൂസെൻറ സഹായിയും ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി തുടങ്ങിയ താരങ്ങളുടെ ആദ്യകാല പരിശീലകനുമായ മ്യൂളൻസ്റ്റീന് പടക്കപ്പലിെൻറ ചുക്കാൻ നൽകിയതുതന്നെ ശ്രദ്ധേയമായി. കളിയറിയുന്ന കോച്ചായാണ് റെനെയുടെ വരവ്. സഹപരിശീലകനായി ഷില്ലോങ് ലജോങ് മുൻ കോച്ച് താങ്ബോയ് സിങ്തോമിനെ നിയമിച്ചതായിരുന്നു മറ്റൊരു ശ്രദ്ധേയ നീക്കം. ഇന്ത്യൻ ഫുട്ബാളിെൻറ മർമമറിയുന്ന സിങ്തോയുടെ വരവ് ടീം തിരഞ്ഞെടുപ്പിലും നിർണായകമായി മാറി.
ഒരുക്കം
അണിയറയിൽ മികച്ച ടീം ഒരുങ്ങിയപ്പോൾ പഴയ ശീലങ്ങൾ മറന്നാണ് ബ്ലാസ്റ്റേഴ്സിെൻറ തയാറെടുപ്പ്. സ്പെയിനിൽ ഒരു പരിശീലനം. നാലു കളിയിൽ രണ്ടു ജയവും ഒാരോ സമനിലയും തോൽവിയും.
വമ്പുകാട്ടാൻ കൊമ്പന്മാർ
ഡ്രാഫ്റ്റിലിറങ്ങുംമുമ്പ് സന്ദേശ് ജിങ്കാനെയും മലയാളി താരം സി.കെ. വിനീതിനെയും നിലനിർത്താനായത് നേട്ടമായി. ഡ്രാഫ്റ്റിൽ റിനോ ആേൻറായെ 65 ലക്ഷത്തിനും ജാകിചാന്ദ് സിങ്ങിനെ 55 ലക്ഷത്തിനും സ്വന്തമാക്കിയാണ് കരുക്കൾ നീക്കിയത്. ഇരുവരുമായിരുന്നു ഡ്രാഫ്റ്റിൽ കൂടുതൽ മുതൽമുടക്കിയവർ. വെറ്ററൻ താരം അരാറ്റ ഇസുമിയെയും (40) ടീമിലെത്തിച്ചു. ശേഷം യുവതാരങ്ങൾക്ക് മുൻതൂക്കം നൽകിയവർ ഗോൾകീപ്പറായി പരിചയസമ്പന്നനായ സുഭാശിഷ് റോയ് ചൗധരിയെയും സ്വന്തമാക്കി. ബെർബറ്റോവ്, വെസ്ബ്രൗൺ, ഹ്യൂം എന്നിവരൊഴിച്ചാൽ വിദേശതാരങ്ങളെ ടീമിലെത്തിക്കുേമ്പാൾ യുവതാരങ്ങൾക്കായിരുന്നു മുൻതൂക്കം. അഞ്ചു മാസം നീളുന്ന ലീഗിൽ ഫിറ്റ്നസിന് കാര്യമായ പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്.
ഗോളി: മുൻ സീസണുകളിൽ കളിച്ച സന്ദീപ് നന്ദിക്ക് പകരക്കാരുടെ ബെഞ്ചിലാവും ഇടം. ഇംഗ്ലണ്ടിെൻറ റചൂബ്കയും ടീമിലുണ്ടെങ്കിലും അഞ്ചു വിദേശികളെ ഗ്രൗണ്ടിലിറക്കാൻ സുഭാശിഷ് റോയിക്ക് അവസരം ലഭിച്ചേക്കും.
കരുത്തുറ്റ പ്രതിരോധം: ഡിഫൻസാണ് റെനെയുടെ തുറുപ്പുശീട്ട്. ജിങ്കാൻ^വെസ്ബ്രോൺ^നെമാഞ്ച ലാകിച് കൂട്ട് ആദ്യ ചോയ്സ്. റിനോ ഉൾപ്പെടെയുള്ള റിസർവ് ബെഞ്ചും ശക്തം.
മധ്യനിര: മധ്യനിര പൂർണമായും ഇന്ത്യൻ നിർമിതം. അതിലേറെയും വടക്കുകിഴക്കൻ കരുത്ത്. ഇന്ത്യൻതാരം ജാകിചന്ദും സി.കെ. വിനീതുമാവും വിങ്ങുകളിലെ കരുത്ത്. അരാറ്റ ഇസുമി, മിലൻസിങ്, ഹൻഗാൽ എന്നിവരും അതിപ്രഗല്ഭർ. ഗോളടിക്കും മുന്നേറ്റം: ഹ്യൂം, ബെർബറ്റോവ് കൂട്ടിനാവും ഗോളടിക്കാനുള്ള ചുമതല. സി.കെ. വിനീത് കൂടി ആക്രമിച്ചു കയറുന്നതോടെ എതിർപ്രതിരോധത്തെ തരിപ്പണമാക്കാൻ ഇൗ ലൈനപ്പ് അത്യുഗ്രൻ. ബെഞ്ചിൽ മാർക് സിഫ്നോഫ്, മലയാളിയായി പ്രശാന്ത്, കരൺ സ്വാനി എന്നിവരുമുണ്ട്.
ടീം ബ്ലാസ്റ്റേഴ്സ്
ഗോൾകീപ്പർമാർ: പോൾ റച്ചൂബ്ക (ഇംഗ്ലണ്ട്), സന്ദീപ് നന്ദി, സുഭാശിഷ് റോയ് ചൗധരി (ഇന്ത്യ). പ്രതിരോധം: വെസ് ബ്രൗൺ (ഇംഗ്ലണ്ട്), നെമാഞ്ച ലാകിച് (സെർബിയ), സന്ദേശ് ജിങ്കാൻ, റിനോ ആേൻറാ, ലാൽറുവതാര, ലാൽതകിമ, പ്രിതം കുമാർസിങ്, സാമുവൽ ശതാബ് (എല്ലാവരും ഇന്ത്യ).
മധ്യനിര: കറേജ് പെകൂസൻ (ഘാന), അജിത് ശിവൻ, അരാറ്റ ഇസുമി, സി.കെ. വിനീത്, ജാകിചാന്ദ് സിങ്, ലോകൻ മീറ്റി, മിലൻ സിങ്, സിയാം ഹൻഗാൽ (എല്ലാവരും ഇന്ത്യ).
മുന്നേറ്റം: ദിമിതർ ബെർബറ്റോവ് (ബൾഗേറിയ), ഇയാൻ ഹ്യൂം (കാനഡ), മാർക് സിഫ്നോസ് (നെതർലൻഡ്സ്), കരൺ സ്വാനി, പി. പ്രശാന്ത് (ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
