Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാസ്​റ്റേഴ്​സ്​-ഗോകുലം മത്സരം സമനിലയിൽ

text_fields
bookmark_border
ബ്ലാസ്​റ്റേഴ്​സ്​-ഗോകുലം മത്സരം സമനിലയിൽ
cancel
കൊച്ചി: കേരള ബ്ലാസ്​റ്റേഴ്സ്- ഗോകുലം എഫ്.സി പ്രീ സീസൺ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കളി നടന്ന പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലെ വൈദ്യുതിബന്ധം നിലച്ചതിനെത്തുടർന്ന് 90 മിനിറ്റിനു മു​േമ്പ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിലെത്തിയ ശേഷമുള്ള ബ്ലാസ്​റ്റേഴ്സി​​െൻറ ആദ്യ സൗഹൃദ മത്സരത്തിൽ ബെർബറ്റോവ്, ഹ്യൂം, പെകൂസൺ, അറാറ്റ ഇസുമി ഉൾപ്പെടെ താരങ്ങൾ കളിച്ചു. 

അനുമതിയില്ലായിരുന്നെങ്കിലും നിരവധി പേർ കളി കാണാനെത്തിയിരുന്നു. ചുറ്റുമതിലില്ലാത്ത പനമ്പിള്ളി നഗർ സ്​റ്റേഡിയം കമ്പിവലകൾ കെട്ടിയാണ് മറച്ചിരിക്കുന്നത്. ഇതിനിടയിലൂടെ കളി കണ്ടും മൊബൈലിൽ പകർത്തിയും ആരാധകർ ആവേശംകൊണ്ടു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala blasters vs gokulam- Sports news
Next Story