Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും സമനില;...

വീണ്ടും സമനില; ബ്ലാസ്​റ്റേഴ്​സിന്​​ നിരാശ

text_fields
bookmark_border
blasters
cancel

കൊ​ൽ​ക്ക​ത്ത: സാ​ൾ​ട്ട്​​ലേ​ക്കി​ൽ ര​ണ്ടു​ത​വ​ണ ​ലീ​ഡ്​ പി​ടി​ച്ചി​ട്ടും ആ​ശി​ച്ച വി​ജ​യം കൈ​വി​ട്ട്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. ​െഎ.​എ​സ്.​എ​ല്ലി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ​ക്ക്​ മു​ന്നി​ൽ 2-2​െൻ​റ മ​നം​മ​ടു​പ്പി​ക്കു​ന്ന സ​മ​നി​ല. പ്രി​യ​താ​ര​ങ്ങ​ളാ​യ ഗു​ഡ്​​യോ​ൺ ബാ​ൾ​വി​ൻ​സ​ണും (33), ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വും (55) ഗോ​ൾ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചെ​ങ്കി​ലും സ​ന്ദേ​ശ്​ ജി​ങ്കാ​​​െൻറ അ​സാ​ന്നി​ധ്യം മുഴച്ചുനി​ന്ന പ്ര​തി​രോ​ധം ച​തി​ച്ചു. റ്യാ​ൻ ടെ​യ്​​ല​റും (38), ടോം ​തോ​ർ​പ്പും (75) ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ അ​നി​വാ​ര്യ ജ​യം വെ​ള്ള​ത്തി​ലാ​യി. 
ജ​യി​ച്ച്​ മൂ​ന്ന്​ പോ​യ​ൻ​റു​മാ​യി ആ​ദ്യ നാ​ലി​ലെ​ത്താ​മെ​ന്ന്​ മോ​ഹി​ച്ച മത്സരത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ മഞ്ഞപ്പടയിൽ നിന്നും േപ്ല​ഒാ​ഫ്​ പ്ര​തീ​ക്ഷ​ക​ൾ തെ​ന്നി​മാ​റിത്തുടങ്ങി. ഇ​നി ശേ​ഷി​ക്കു​ന്ന മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചാ​ൽ മാത്രം പോര, മുന്നിലുള്ളവർ തോറ്റ്​, കണക്കിലെ കളി തുണക്കുക കൂടി വേണം.  

ക​ളി​ച്ച്​ കീ​ഴ​ട​ങ്ങി

പ​രി​ക്കേ​റ്റ ഇ​യാ​ൻ ഹ്യൂ​മി​ന്​ പ​ക​രം ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വി​നും, സ​സ്​​പെ​ൻ​ഷ​നി​ലാ​യ സ​ന്ദേ​ശ്​ ജി​ങ്കാ​​​െൻറ അ​ഭാ​വ​ത്തി​ൽ ഗു​ഡ്​​യോ​ൺ ബാ​ൾ​വി​ൻ​സ​ണും െപ്ല​യി​ങ്​ ഇ​ല​വ​നി​ൽ അവസരം നൽകിയാണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇറങ്ങിയത്​. 3-4-3 ശൈലിയിൽ ലാൽറുവാതാരയെ സ​​െൻറർബാക്കും പെസിചിനെയും വെസ്​ബ്രൗണിനെയും വിങ്​ ബാക്കുകളുമാക്കി. വിങ്ങുകളിൽ വേഗം പകരാൻ മലയാളി താരം പ്രശാന്തും ജാക്കിചന്ദ്​ സിങും. വി​ക്​​ട​ർ പു​ൾ​ഗയും ഇസുമിയും റി​സ​ർ​വ്​​ ബെ​ഞ്ചി​ലെ​ത്തി​യെങ്കിലും കളത്തിലിറങ്ങാനായില്ല. 2-2ന്​ സമനിലയിൽ നിൽക്കവെ ബെർബറ്റോവിന്​ പകരണം 80ാം മിനിറ്റിൽ കണ്ണൂർ സ്വദേശി സഹൽ അബ്​ദുസമദ്​ വന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. എ.​ടി.​കെ​യി​ലു​മു​ണ്ടാ​യി ര​ണ്ടു മാ​റ്റ​ങ്ങ​ൾ. ഗോ​ൾ പോ​സ്​​റ്റി​നു മു​ന്നി​ൽ സോ​റം പൊ​യ്​​റി​യും സ​​െൻറ​ർ​ബാ​ക്കി​ൽ ടോം ​തോ​ർ​പും വ​ന്നു. 

കി​ക്കോ​ഫ്​ വി​സി​ലി​നു പി​ന്നാ​ലെ ജ​യി​ക്കാ​നാ​യു​ള്ള മ​ര​ണ​പ്പോ​രാ​ട്ട​മാ​ണി​തെ​ന്ന്​ ഇ​രു​വ​രും വ്യ​ക്​​ത​മാ​ക്കി. ര​ണ്ടാം മി​നി​റ്റി​ൽ പെ​കൂ​സ​​​െൻറ മു​ന്നേ​റ്റ​ത്തി​ലൂ​ടെ കോ​ർ​ണ​ർ നേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ചു. പ​ക്ഷേ, ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ ഒാ​രോ താ​ര​ത്തെ​യും മാ​ൻ​മാ​ർ​ക്കി​ങ്ങി​ലൂ​ടെ നേ​രി​ട്ടാ​ണ്​ എ.​ടി.​കെ മ​റു​ത​ന്ത്രം മെ​ന​ഞ്ഞ​ത്. ബി​പി​ൻ​സി​ങ്, കൊ​ണോ​ർ തോ​മ​സ്, മാ​ർ​ടി​ൻ പാ​റ്റേ​ഴ്​​സ​ൻ എ​ന്നി​വ​രി​ലൂ​ടെ വ​ല​തു​വി​ങ്ങി​നെ സ​ജീ​വ​മാ​ക്കി​യാ​യി​രു​ന്നു എ.​ടി.​കെ​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ. മു​ന്നേ​റ്റ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​പ്പോ​ൾ ബ്ലാ​സ്​​റ്റേ​ഴ്​​സും മോ​ശ​മാ​ക്കി​യി​ല്ല. പ്ര​ശാ​ന്തി​ലൂ​ടെ വി​ങ്ങി​ൽ​നി​ന്നും തു​ട​ങ്ങു​ന്ന നീ​ക്ക​ങ്ങ​ൾ പെ​കൂ​സ​ൻ-​ബാ​ൾ​വി​ൻ​സ​ൺ-​വി​നീ​ത്​ കൂ​ട്ടി​ലൂ​ടെ എ​തി​ർ​ബോ​ക്​​സി​ലെ​ത്തി​ച്ചാ​ണ്​ മ​ഞ്ഞ​പ്പ​ട ആ​തി​ഥേ​യ ഗോ​ൾ​മു​ഖ​ത്ത്​ അ​ങ്ക​ലാ​പ്പ്​ തീ​ർ​ത്ത​ത്. 

ക​ളി മു​റു​കു​ന്ന​തി​നി​ടെ 33ാം മി​നി​റ്റി​ൽ ​െഎ​സ്​​ല​ൻ​ഡ്​ താ​രം ബാ​ൾ​വി​ൻ​സ​ൺ സ്വ​ന്തം പേ​രി​ൽ ആ​ദ്യ ഗോ​ൾ കു​റി​ച്ചു. വി​ങ്ങി​ൽ​നി​ന്നും പെ​കൂ​സ​നും പ്ര​ശാ​ന്തും സൃ​ഷ്​​ടി​ച്ച നീ​ക്ക​ത്തി​ലൂ​ടെ പ​ന്ത്​ ബോ​ക്​​സി​നു​ള്ളി​ലേ​ക്ക്​ പ​റ​ന്നെ​ത്തി​യ​പ്പോ​ൾ ബാ​ൾ​വി​ൻ​സ​ൺ ഉ​യ​ർ​ന്നു​ചാ​ടി പ​ന്ത്​ ത​ല​യി​ലാ​ക്കി. എ​തി​രാ​ളി​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടി തെ​ന്നി​യ പ​ന്ത്​ ഗോ​ളി​യെ​യും ക​ട​ന്ന്​ വ​ല​യി​ൽ. ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ആ​ദ്യ ഗോ​ൾ. 

ക​റു​പ്പ്​ കു​പ്പാ​യ​ത്തി​ലി​റ​ങ്ങി​യ ‘മ​ഞ്ഞ​പ്പ​ട​യു​ടെ’ ആ​ഹ്ലാ​ദ​ത്തി​ന്​ ആ​യു​സ്സ്​ ഏ​റെ​യി​ല്ലാ​യി​രു​ന്നു. അ​ഞ്ചു മി​നി​റ്റി​ന​കം പ്ര​തി​രോ​ധ​ത്തി​ലെ ബ്ല​ണ്ട​ർ സ​മ​നി​ല ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി. ബോക്​സിനുള്ളിൽ നിന്നും മിലന്‍ സിങ്​ ബെര്‍ബറ്റോവിനു നല്‍കിയ പാസ്‌ പിടിച്ചെടുത്ത റ്യാന്‍ ടെയ്‌ലര്‍ നേരെ ഗോള്‍മുഖം ലക്ഷ്യമാക്കി ലോങ്​ റേഞ്ച്​ പായിച്ചു. ലാല്‍റുവാതാരയുടെ കാലില്‍ തട്ടി ഗതിമാറി ഗോള്‍കീപ്പര്‍ സുഭാഷിഷിന്റെ കണക്കുകൂട്ടലും തെറ്റിച്ച്​ വലയില്‍. 1-1ന്​ ​എ.​ടി.​കെ ഒ​പ്പ​ത്തി​നൊ​പ്പം. ര​ണ്ടാം പ​കു​തി​യി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്​​സെ​ത്തി​യ​ത്. കൂ​ടു​ത​ൽ ഏ​കോ​പ​ന​​മു​ള്ള നീ​ക്ക​ങ്ങ​ളി​ലൂ​ടെ ആ​തി​ഥേ​യ​രു​ടെ ഗോ​ൾ​മു​ഖ​ത്ത്​ ഒ​ന്നി​നു​പി​ന്നാ​ലെ ഒ​ന്നാ​യി അ​വ​സ​ര​ങ്ങ​ൾ. 

ഫ്രീ​കി​ക്കും പെ​കൂ​സ​​​െൻറ ലോ​ങ്​​റേ​ഞ്ച​റും, ബാ​ൾ​വി​ൻ​സ​ണി​​​െൻറ ഹൈ​​ബാ​ൾ ശ്ര​മ​ങ്ങ​ളും നി​റ​ഞ്ഞെ​ങ്കി​ലും ​പ​ത​റാ​തെ പ്ര​തി​രോ​ധി​ച്ച കൊ​ൽ​ക്ക​ത്ത ഗോ​ൾ​വ​ല കാ​ത്തു. പ​ക്ഷേ, 55ാം മി​നി​റ്റി​ൽ കേ​ര​ളം കാ​ത്തി​രു​ന്ന ഗോ​ൾ പി​റ​ന്നു. ​കോ​ടി​ക​ൾ വി​ല​യു​ള്ള ബൂ​ട്ടി​ലൂ​ടെ ബെ​ർ​ബ​റ്റോ​വ്​ ല​ക്ഷ്യം ക​ണ്ട നി​മി​ഷം. 55ാം മി​നി​റ്റി​ൽ ജാ​ക്കി​ച​ന്ദി​​​െൻറ ഫ്രീ​കി​ക്ക്​ ബോ​ക്​​സി​നു​ള്ളി​ൽ പെ​സി​ചി​​ൽ ത​ട്ടി  മു​ന്നി​ലേ​ക്ക്​ തെ​ന്നി​യ​പ്പോ​ൾ പ​ന്ത്​ ബെ​ർ​ബ​യു​ടെ ബൂ​ട്ടി​ലേ​ക്ക്. ബോ​ക്​​സി​​​െൻറ വ​ക്കി​ൽ നി​ന്നും ഞൊ​ടി​യി​ട​യി​ൽ ​ബ​ൾ​ഗേ​റി​യ​ൻതാ​രം തൊ​ടു​ത്ത വോ​ളി​യി​ലൂ​ടെ പ​ന്ത്​ വ​ല​യി​ലേ​ക്ക്. ഇ

​തി​ഹാ​സ​താ​ര​ത്തി​​​െൻറ​യും ആ​രാ​ധ​ക​രു​ടെ​യും മ​നം​കു​ളി​ർ​പ്പി​ച്ച്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ ര​ണ്ടാം ഗോ​ൾ. വി​ജ​യ​മു​റ​പ്പി​ക്കാ​ൻ പ്ര​തി​രോ​ധം ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്​ പ​ക​രം ആ​ക്ര​മ​ണം സ​ജീ​വ​മാ​ക്കാ​നാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ ശ്ര​മം. അ​തി​ന്​ വി​ല​യും ന​ൽ​കേ​ണ്ടി​വ​ന്നു. ​കൂ​ട്ടം​തെ​റ്റി​യ പ്ര​തി​രോ​ധ​ക്കാ​രു​ടെ ഇ​ട​യി​ലൂ​ടെ 75ാം മി​നി​റ്റി​ൽ കേ​ര​ള​ത്തെ ക​ര​യി​ച്ച സ​മ​നി​ല ഗോ​ൾ പി​റ​ന്നു. കോ​ർ​ണ​ർ കി​ക്കി​നെ വ​ഴി​തി​രി​ച്ചെ​ങ്കി​ലും ബോ​ക്​​സി​നു പു​റ​ത്തു​നി​ന്നും വീ​ണ്ടും പ​റ​ന്നു​വ​ന്ന പ​ന്ത്​ ടോം ​തോ​ർ​പ്​ ഹെ​​ഡ​റി​ലൂ​ടെ ​വ​ല​യി​ലേ​ക്ക്​ ​ചെ​ത്തി​യി​ടു​േ​മ്പാ​ൾ ഗോ​ളി സു​ഭാ​ശി​ഷി​ന്​ സ്​​ഥാ​നം തെ​റ്റി. 2-2ന്​ ​ക​ളി സ​മ​നി​ല​യി​ൽ. 17ന്​ ​നോ​ർ​ത്ത്​​ ഇൗ​സ്​​റ്റി​നെ​തി​രെ​യാ​ണ്​ അ​ടു​ത്ത എ​വേ അ​ങ്കം.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersfootballmalayalam newssports news
News Summary - Kerala blasters match against atk-Sports news
Next Story