Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞപ്പടയെ...

മഞ്ഞപ്പടയെ ചോദ്യപേപ്പറിലെടുത്തേ; ബ്ലാസ്​റ്റേഴ്​സ്​ ആരാധകർക്ക്​ മറ്റൊരു നേട്ടം കൂടി

text_fields
bookmark_border
kerala-blasters-manjapada
cancel

കൊച്ചിയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തെ ബ്രസീലിലെ വിഖ്യാതമായ മരക്കാന സ്​റ്റേഡിയവുമായി ചിലർ താരതമ്യം ചെയ്യുന്നത്​ തന്നെ മഞ്ഞയിൽ കുളിച്ച്​ നിൽകുന്ന അതി​​​​െൻറ പ്രൗഢി കണ്ടിട്ടാണ്​. ​െഎ.എസ്​.എല്ലിലെ ഏറ്റവും വലിയ സ്​റ്റേഡിയവും ബ്ലാസ്​റ്റേഴ്​സി​​​​െൻറ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയമാണ്​. ടീമിലെ 12ാമത്തെ താരമായാണ്​ മഞ്ഞപ്പട അറിയപ്പെടുന്നത്​. മഞ്ഞപ്പടയെ കുറിച്ച്​ ലോക മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നതും ആരാധകരെ ആവേശത്തലാക്കിയിരുന്നു.

സി.ബി.എസ്​.ഇയുടെ ചോദ്യപേപ്പറിലും മഞ്ഞപ്പടയെത്തിയതാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ താണ്ട്​ലയിൽ പ്രവർത്തിക്കുന്ന ന്യൂ ഹിമാലയ എഡ്യക്കേഷണൽ അകാദമിയിൽ നടന്ന ഒമ്പതാം ക്ലാസി​​​​െൻറ സി.ബി.എസ്​.ഇ പരീക്ഷയുടെ ചോദ്യപേപ്പറിലാണ്​ മഞ്ഞപ്പടയെ കുറിച്ച ഖണ്ഡികയുള്ളത്​. യെല്ലോ മേൻ ഖേലോ എന്ന തലക്കെ​േട്ടാടെ ബ്ലാസ്​റ്റേഴ്​സ്​ ആരാധകരെ കുറിച്ചും ടീമിനെ കുറിച്ചുമുള്ള വിവരണങ്ങളാണ്​ ഖണ്ഡികയിൽ. ശേഷം നൽകിയ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാനാണ്​ വിദ്യാർഥികളോട്​ ആവശ്യപ്പെടുന്നത്​.

cbse question paper

കൊൽകത്തയിലെ ഫുട്​ബോൾ ആരാധകരും കേരളത്തിലെ ആരാധകരും തമ്മിലുള്ള വ്യത്യാസവും യെല്ലോ ആർമിയുടെ മലയാള അർഥവുമൊക്കെ ചോദ്യങ്ങളിലുണ്ട്​.

2014 മെയ്​ മാസം 24ന്​ തുടക്കമിട്ട കേരളാ ബ്ലാസ്​റ്റേഴ്​സ്​ ഫുട്​ബോൾ ക്ലബ്​ ഇന്ന്​ ലോകത്ത്​ അറിയപ്പെടുന്നത്​ അതി​​​​െൻറ ആരാധകരുടെ പേരിലാണ്​. ​െഎ.എസ്​.എല്ലിലെ നാല്​ സീസണുകൾ അവസാനിച്ചപ്പോൾ മികച്ച ​നേട്ടങ്ങളുള്ള ടീമുകളിൽ ഒന്നാണ്​ ബ്ലാസ്​റ്റേഴ്​സ്​. രണ്ടുതവണ ഫൈനലിൽ എത്തിയ ടീം രണ്ടുതവണയും അത്​ലറ്റിക്കോ ഡി കൊൽകത്തയോടാണ്​ പരാജയപ്പെട്ടത്​. നാലാം സീസണിൽ പ്ലേഒാഫ് കാണാതെ പുറത്തായ ബ്ലാസ്​റ്റേഴ്​സ്​ അടുത്ത സീസണിൽ മുഖം മിനുക്കിയിറങ്ങാനാണ്​ ലക്ഷ്യമിടുന്നത്​.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsManjappadablasters fansCBSE question paper
News Summary - Kerala Blasters' fan base Manjappada makes it to CBSE question paper-sports news
Next Story