കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ
text_fieldsചെന്നൈ: സമനില പോര, ജയിക്കുകതന്നെ വേണം. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ ഒരു ഗോളിന് തോൽപിച്ച് സീസണിലെ ആദ്യ ജയവുമായി ഉൗർജം നേടിയ ബ്ലാസ്റ്റേഴ്സ്, ചെന്നൈയുടെ തട്ടകത്തിൽ പന്തു തട്ടാനിറങ്ങുേമ്പാൾ ആരാധകരുടെ പ്രാർഥനയും അതുതന്നെ. അഞ്ചു കളിയിൽ ഒന്നിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് നാലു ജയവുമായി കുതിക്കുന്ന ചെന്നൈയിനെ നേരിടുേമ്പാൾ ഒരുക്കം നന്നായി വേണ്ടിവരുമെന്ന് ഉറപ്പ്. രണ്ടാം പകുതിയിലെ പതിവ് അലസത ‘മച്ചാൻസിെൻറ’ തട്ടകത്തിൽ മാറ്റിയിട്ടില്ലെങ്കിൽ ഗോളുകൾ വാങ്ങിക്കൂേട്ടണ്ടിവരും. സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം എവേ മത്സരമാണിത്.
അരലക്ഷത്തോളം ആരാധകരുടെ പിന്തുണയിൽ പോലും വിയർത്തു ജയിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് െചെന്നെയുടെ തട്ടകത്തിൽ പന്തു തട്ടാനെത്തുേമ്പാൾ, പ്രതീക്ഷയേക്കാൾ ആശങ്കകളാണ് ഏറെ. ആറു മത്സരത്തിൽ നാലിലും ജയിച്ച് മുന്നേറുന്ന ജെജെയും സംഘവും നിലവിൽ മാരക ഫോമിലാണ്. അവസാന മത്സരത്തിൽ ബംഗളൂരുവിെൻറ തട്ടകത്തിൽ പോയി 2-1ന് േതാൽപിച്ചവരാണ് ചെന്നൈയിൻ. ഇവരെ നേരിടാൻ ബ്ലാസ്റ്റേഴ്സ് പുതിയ തന്ത്രങ്ങൾ ഒരുക്കുകതന്നെ വേണം. കഴിഞ്ഞ മത്സരത്തിൽ വിജയകരമായ ഫോർേമഷൻ തന്നെയായിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്സ് പയറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
