ഐ.എസ്.എൽ: ജാംഷഡ്പുരിന് ജയം
text_fieldsജാംഷഡ്പുർ: രണ്ടുഗോളിന് പിന്നിട്ടുനിന്നതിനുശേഷം ഡൽഹിക്കെതിരെ ജാംഷഡ്പുരിെൻറ വമ്പൻ തിരിച്ചുവരവ്. ജാംഷഡ്പുരിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹിയെ കോപ്പലാശാെൻറ പട 3-2ന് തോൽപിച്ചു. രണ്ടു മിനിറ്റിെൻറ വ്യത്യാസത്തിൽ രണ്ടുതവണ എതിരാളികളുടെ വലകുലുക്കി കാലൂ ഉച്ചെയാണ് (20,22 മിനിറ്റ്) ജാംഷഡ്പൂരിനെ ഞെട്ടിപ്പിച്ചത്.
എന്നാൽ, തോറ്റുകൊടുക്കാൻ കോപ്പലും സംഘവും ഒരുക്കമല്ലായിരുന്നു. ആദ്യ പകുതി ഒന്നും രണ്ടാം പകുതി രണ്ടുഗോളുമായി ജാംഷഡ്പുർ തിരിച്ചുവന്നു. 29ാം മിനിറ്റിൽ ക്യാപ്റ്റൻ ടിരിയും 54ാം മിനിറ്റിൽ യുമ്നം രാജുവും ഗോൾ നേടി ജാംഷഡ്പുരിനെ ഒപ്പമെത്തിച്ചു. ഒടുവിൽ, 86ാം മിനിറ്റിൽ ട്രിൻഡാഡെ ബോക്സിനകത്തുനിന്നുള്ള ഷോട്ടിൽ ഡൽഹിയുടെ വലകുലുക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
