ടാറ്റയുടെ മിശ്രിതം; കോപ്പലിെൻറ പാക്കിങ്
text_fieldsജാംഷഡ്പുർ സിറ്റി
ഹോം ഗ്രൗണ്ട്: ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ്
വിളിപ്പേര്: മെൻ ഒാഫ് സ്റ്റീൽ
കോച്ച്: സ്റ്റീവ് കോപ്പൽ
ആദ്യ സീസൺ
ആദ്യ സീസണാണ് ജാംഷഡ്പുർ എഫ്.സിക്ക്. ഇന്ത്യൻ ഫുട്ബാളിന് നിരവധി സംഭാവനകൾ നൽകിയ ‘ടാറ്റ ഫുട്ബാൾ അക്കാദമി’ െഎ.എസ്.എല്ലിൽ പുതിയ മേൽവിലാസത്തിൽ വരവറിയിക്കാനൊരുങ്ങുകയാണ്. െഎ.എസ്.എല്ലിൽ പുതുമുഖക്കാർ എന്ന വിശേഷണമാണ് ആരാധകർ നൽകുന്നതെങ്കിലും ഉരുക്കുസംഘത്തെ ഒന്നു കരുതിയിരിക്കുന്നത് നന്നായിരിക്കും. കാരണം, ആമുഖങ്ങളാവശ്യമില്ലാത്ത കോച്ച് സ്റ്റീവ് കോപ്പലിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ നെയ്തെടുത്ത ടീമാണിത്. ഒരു പക്ഷേ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽനിന്ന് ടീം സെലക്ഷനിൽ ലഭിക്കാത്ത സർവ സ്വാതന്ത്ര്യവും ഇത്തവണ ടാറ്റയിൽ നിന്ന് ലഭിച്ചപ്പോൾ കോപ്പലാശാൻ മാനത്തുകണ്ട ഒരു ടീമിനെ തന്നെ വിളിച്ചെടുത്തു. ആദ്യ നീക്കത്തിൽതന്നെ കോടികളെറിഞ്ഞ് പ്രതിരോധനിരയിലെ ഇന്ത്യയുടെ പ്രതീകമായി മാറിയ മലയാളി താരം അനസ് എടത്തൊടിക. തുടക്കംമുതലേ ജാംഷഡ്പുർ എഫ്.സിയെ നിരീക്ഷിച്ചാൽ, കന്നി െഎ.എസ്.എൽ തന്നെ ടാറ്റയിലേക്കെത്തിക്കാനുള്ള പടപ്പുറപ്പാടാണെന്ന് വ്യക്തം.
ടീമിനെ പ്രഖ്യാപിച്ചതു മുതൽ ‘രണ്ടാം ബ്ലാസ്റ്റേഴ്സ്’ എന്നാണ് ജാംഷഡ്പുർ എഫ്.സി അറിയപ്പെടുന്നതുതന്നെ. േകാച്ച് കോപ്പലിനെയും അസിസ്റ്റൻറ് കോച്ച് ഇഷ്ഫാഖ് അഹ്മദിനെയും കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് പൊക്കി. ഒപ്പം മെഹ്താബ് ഹുസൈൻ, കെർവൻസ് ബെൽഫോർട്ട് എന്നീ താരങ്ങളെയും. പരിചയസമ്പന്നതക്കൊപ്പം യുവത്വവുംകൂടിയാണ് ടീമിെൻറ കാതൽ. പ്രതിരോധം വിെട്ടാരു കളിക്കും േകാപ്പൽ തയാറല്ല. ടീമിെൻറ ഘടനയും അപ്രകാരംതന്നെ. അനസ് എടത്തൊടികക്കൊപ്പം ആഫ്രിക്കൻ സിംഹങ്ങളായ കാമറൂണിൽനിന്നെത്തുന്ന ആന്ദ്രെ ബിക്കിയും കൊൽക്കത്തയുടെ വിശ്വസ്ഥനായ സ്പാനിഷ് താരം ടിരിയും ചേരുന്നതോടെ കോട്ട പൊളിക്കാൻ എതിരാളികൾ നന്നായി വിയർക്കേണ്ടിവരും.
കോച്ച്:
സ്റ്റീവ് കോപ്പലിനെ െഎ.എസ്.എൽ ലോകത്തിന് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. സീസണിനു മുേമ്പ എഴുതിത്തള്ളിയ ശരാശരി ബ്ലാസ്റ്റേഴ്സ് ടീമിനെ മൂന്നാം സീസണിൽ ഫൈനൽ വരെയെത്തിച്ച് അത്ഭുതം കാട്ടിയ ഇംഗ്ലീഷ് കോച്ച്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കൊമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റൽ പാലസ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് ആവോളമുള്ള കോപ്പൽ ഒറ്റസീസണോടുകൂടി ഇന്ത്യൻ ഫുട്ബാളും ഏറക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു.
ടീം:
ഗോൾകീപ്പർമാർ: സഞ്ജീബൻ ഘോഷ്, സുബ്രത പാൽ.
പ്രതിരോധം: ആൻഡ്രെ ബി.കെ, അനസ് എടത്തൊടിക, റോബിൻ ഗുരുങ്, സെയ്റുവാത്കിമ, സൗവിക് ഘോഷ്, യുംനം രാജു, ടിരി.
മധ്യനിര: മാത്യൂസ് ഗോൺസാൽവെസ്, മെമൊ, ഇഷ്ഫാഖ് അഹ്മദ്, ബികാസ് ജെയ്റു, മെഹ്താബ് ഹുസൈൻ, സൗവിക് ചക്രവർത്തി, സമീഹ് ദൗതി.
മുന്നേറ്റം: കെർവെൻസ് ബെൽഫോർട്ട്, അഷീം ബിശ്വാസ്, ഫാറൂഖ് ചക്രവർത്തി, ജെറി മാവിമിങ്ട്ടങ, സിദ്ധാർഥ് സിങ്, സുമീത് പാസി, ടല്ല എൻഡിയെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
