Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകലൂർ സ്​റ്റേഡിയത്തിൽ...

കലൂർ സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെ  ഇയാൻ ഹ്യൂം

text_fields
bookmark_border
കലൂർ സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെ  ഇയാൻ ഹ്യൂം
cancel

കൊച്ചി: കലൂർ സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെ ബ്ലാസ്​​റ്റേഴ്​സ്​ സൂപ്പർതാരം ഇയാൻ ഹ്യൂം. ഒരു മത്സരത്തിന്​ വേണ്ടി ഫുട്​ബാൾ മൈതാനം നശിപ്പിക്കുന്നതെന്തിനാണെന്ന്​ ഹ്യൂം ചോദിക്കുന്നു. തിരുവനന്തപുരത്ത്​ ക്രിക്കറ്റ്​ സ്​റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം മത്സരത്തി​​െൻറ വേദിയാക്കുന്നതിനോട്​ യോജിപ്പില്ലെന്നും ​ഇൻസ്​റ്റാഗ്രാമിലൂടെ ഹ്യൂം തുറന്നടിച്ചു.

കൊൽകത്തയിലെ വിഖ്യാത ക്രിക്കറ്റ്​ മൈതാനമായ ഇൗഡൻ ഗാർഡൻ ഫുട്​ബാളിനായി വിട്ടു നൽകുമോ ? കലൂർ മൈതാനം ഫുട്​ബാളിന്​ മാത്രമായി വിട്ടു കൊടുക്കണമെന്നും ഹ്യൂം ആവശ്യപ്പെടുന്നു.

‘‘ഇന്ത്യൻ സൂപ്പർലീഗി​​െൻറ ആദ്യ സീസൺ മുതൽ ഞാൻ ഇവിടെയുണ്ട്​. ​െഎ.എസ്​.എൽ തുടങ്ങുന്നതിന്​ മാസങ്ങൾക്ക്​ മു​േമ്പ ജവഹർലാൽ നെഹ്​റു മൈതാനം ഫുട്​ബാളിന്​ യോഗ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സീസണി​​െൻറ തുടക്കത്തിൽ സ്​റ്റേഡിയത്തിന്​ നല്ല പുരോഗതിയുണ്ടായെങ്കിലും ഒരു അന്താരാഷ്​ട്ര മത്സരം നടത്താനുള്ള മികവ്​ ഉണ്ടായിരുന്നില്ലെന്നും’’ ഹ്യൂം പറഞ്ഞു.

‘‘ഇപ്പോൾ നാലാം സീസണിനും അണ്ടർ 19 ഫിഫ ലോകകപ്പിനും വേണ്ടി മൈതാനം കൂടുതൽ മികവിലേക്കെത്തിച്ചിട്ടുണ്ട്​. എന്നാൽ ഒരു ക്രിക്കറ്റ്​ മത്സരത്തിന്​ വേണ്ടി, വീണ്ടും ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം കിളച്ച്​ മറിക്കുന്നത്​ അങ്ങേയറ്റം വേദനാജനകമാണെന്നും’’ ഹ്യൂം പ്രതികരിച്ചു.

‘‘​ക്രിക്കറ്റിനോട്​ നിങ്ങൾക്കുള്ള താൽപര്യത്തെ ബഹുമാനിക്കുന്നു. എന്നാൽ തിരുവനന്തപുരത്ത്​ ഒരു ക്രിക്കറ്റ്​ മൈതാനം ഉള്ളപ്പോൾ ഒരേയൊരു മത്സത്തിന്​ വേണ്ടി ഗ്രൗണ്ട്​ നശിപ്പിക്കരുതെന്നും’’ ഹ്യൂം അപേക്ഷിച്ചു.
 

iyan-hume-instagram-post
ഇയാൻ ഹ്യൂമി​​​െൻറ ഇൻസ്​റ്റാഗ്രാം പോസ്​റ്റ്​
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket keralamalayalam newssports newsiyan humekaloor international stadium
News Summary - iyan hume kaloor international stadium cricket-sports news
Next Story