തകർന്ന് ബ്ലാസ്റ്റേഴ്സ്; പുതുവർഷം ബംഗളൂരുവിന്
text_fieldsകൊച്ചി: പ്രിയ ടീമിെൻറ വിജയത്തോടൊപ്പം പുതുവർഷം ആഘോഷിക്കാനിരുന്നതായിരുന്നു കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ബ്ലാസ്റ്റേഴ്സ്ആരാധകർ. എന്നാൽ ആരാധകരെ നിരാശക്കടലിലാക്കി വൈരികളായ ബംഗളൂരു എഫ്.എസിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി. നാട്ടിൽ തോൽവിയറിയാതെ മുന്നേറിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിനെ 3 - 1നാണ് നീലപ്പട തകർത്തത്. വാക്പോരിലൂടെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച ബംഗളൂരു എഫ്.സിയെ നാട്ടിൽ പരാജയപ്പെടുത്തുക എന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഗ്രഹങ്ങളെ തച്ചുടച്ചായിരുന്നു നാണം കെട്ട തോൽവി.

ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബോക്സിൽ സന്തേഷ് ജിങ്കൻ വീണ്ടും വില്ലനായതോടെ ലഭിച്ച പെനാൽട്ടിയിലൂടെ ബംഗളൂരു മുന്നിലെത്തി. നായകൻ ചേത്രി പെനാൽട്ടി പോസ്റ്റിലെത്തിച്ച് കളി ബംഗളൂരുവിെൻറ വരുതിയിലാക്കി. 92ാം മിനിറ്റിൽ വെനിസ്വേലൻ താരം മികുവിെൻറ ഗോളും കൂടിയായതോടെ ബംഗളൂരു വിജയമുറപ്പിച്ചു. ഇവിടം കൊണ്ടും അവസാനിപ്പിക്കാതെ അധിക സമയത്തിൽ മികു മൂന്നാമത്തെ ഗോൾ കൂടി അടിച്ച് ബ്ലാസ്റ്റേഴ്സിെൻറ പരാജയം സമ്പൂർണ്ണമാക്കി. ഇഞ്ച്വറി ടൈമിൽ കേറജ് പെകുസെൻറ ആശ്വാസ ഗോളാണ് ബ്ലാസ്റ്റേഴ്സിെൻറ പരാജയ ഭാരം കുറച്ചത്.

കളി തുടങ്ങും മുേമ്പ ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു ആദ്യ ഇലവെൻറ പ്രഖ്യാപനം. സികെ വിനീതും റിനോ ആേൻറായും ബെർബയുമില്ലാത്ത ബ്ലാസ്റ്റേഴ്സായിരുന്നു ഹോം ഗ്രൗണ്ടിൽ ഇന്നിറങ്ങിയത്. ഇരു ടീമുകളും ആക്രമിച്ച് കളിക്കാനായിരുന്നു ആദ്യ പകുതിയിൽ ശ്രമിച്ചതെങ്കിലും കൂടുതൽ മികച്ച മുന്നേറ്റങ്ങൾ ബംഗളൂരുവിെൻറതായിരുന്നു. പതിനാലാം മിനിറ്റിൽ ബംഗളൂരു താരവുമായി കൂട്ടിയിടിച്ച് ഹ്യൂമേട്ടെെൻറ തലമുറിഞ്ഞ് ചോര വന്ന കാഴ്ച ആശങ്ക സൃഷ്ടിച്ചെങ്കിലും തലയിൽ മഞ്ഞക്കെട്ടും കെട്ടി ഹ്യൂം തിരിച്ചെത്തിയത് ആഘോഷമാക്കി ആരാധകർ.
27ാം മിനിറ്റിൽ മാർക് സിഫിനിയോസ് മികച്ച ഒരു അവസരം നഷ്ടപ്പെടുത്തി. 42ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചങ്ക് തകർത്ത ഗോൾ ബംഗളൂരു അടിച്ചിരുന്നു. ഒരു കോർണർ ബംഗളൂരുവിെൻറ സുഭാഷിശ് ഹെഡറിലൂടെ കേരളത്തിെൻറ ഗോൾ വലയിലേക്ക് എത്തിച്ചെങ്കിലും റഫറി ഫൗൾ വിസിൽ മുഴക്കിയതോടെയാണ് ആരാധകരുടെ ശ്വാസം വീണത്. ഗോളടിക്കാത്ത ആദ്യ പകുതിയിൽ പുതിയ ഗോളി സുഭാഷിഷ് റോയ്ചൗധരിയുടെ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാക്കിയത്. മികച്ച സേവുകളിലൂടെ ബംഗളൂരുവിെൻറ അപകടകരമായിരുന്ന പല ഷോട്ടുകളും ചൗധരി തടഞ്ഞിട്ടു. 37ാം മിനിറ്റിലെ ഗോൾ പോകുമെന്ന് തോന്നിച്ച ചേത്രിയുടെ കൂറ്റൻ ഷോട്ട് കഷ്ടിച്ചാണ് ചൗധരി പിടിച്ചത്. കളിയിലാകെ ബംഗളൂരുവിെൻറ ആറ് ഗോളടി ശ്രമങ്ങൾ ചൗധരി തട്ടിയകറ്റി.

സുനിൽ ചേത്രിയും മികുവുമായിരുന്നു നീലപ്പടയുടെ തുറുപ്പ് ചിട്ടുകൾ. ഇരുവരും പലതവണ കേരളത്തിെൻറ പ്രതിരോധനിരക്ക് പണിയുണ്ടാക്കി. 50ാം മിനിറ്റിൽ ചേത്രി വീണ്ടും കേരള ഗോൾവല ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും ഗോളി സുഭാഷിശ് ഒരിക്കൽകൂടി രക്ഷകനായി. എന്നാൽ കൃത്യം 10 മിനിറ്റിന് ശേഷം ജിങ്കൻ നൽകിയ പെനാൽട്ടിയിലൂടെ ചേത്രി തന്നെ ബ്ലാസ്റ്റേഴ്സിെൻറ വല കുലുക്കി. ചേത്രിയുടെ മുന്നേറ്റം തടയാൻ ശ്രമിച്ചതായിരുന്നു ജിങ്കൻ, പക്ഷെ ബോൾ കൈയിൽ തട്ടി റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു. ചെന്നൈക്കെതിരായ കഴിഞ്ഞ മൽസരത്തിലും ജിങ്കെൻറ കൈ തട്ടി കേരളം പെനാൽട്ടി വഴങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
