Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പാനിഷ് താരം മാർകോസ് ടെബർ പുണെ സിറ്റിയിൽ
text_fieldsbookmark_border
പുണെ: കഴിഞ്ഞ െഎ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായിരുന്ന സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ മാർകോസ് ടെബറുമായി പുണെ എഫ്.സി കരാറിലൊപ്പിട്ടു. റയൽ മഡ്രിഡ് ഫുട്ബാൾ അക്കാദമിയിലൂടെയാണ് മാർകോസ് ടെബർ റാമിറോയുടെ വളർച്ച. റയൽ മഡ്രിഡ് സി, ബി ടീമുകളിൽ 2003 മുതൽ 2010 വരെ കളിച്ചതാരം പിന്നീട് വായ്പാ അടിസ്ഥാനത്തിൽ റേയാ വാലികാനോയിൽ നാലുവർഷത്തോളം കളിച്ചു.
2009-2010 സീസണിൽ റയൽ മഡ്രിഡ് സീനിയർ ടീമിലേക്ക് ക്ഷണം വന്നെങ്കിലും കളത്തിലിറങ്ങാനുള്ള ഭാഗ്യമുണ്ടായത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്. പിന്നീട്, രണ്ടാം ഡിവിഷനിൽ കളിക്കുന്ന വിവിധ ക്ലബുകൾക്കുവേണ്ടി പന്തു തട്ടിയ ടെബർ, 2016ലാണ് ഡൽഹിയിലെത്തുന്നത്. 12 മത്സരങ്ങളിൽ ഡൽഹിക്കായി കളിച്ചു. സ്പാനിഷ് താരത്തിെൻറ വരവ് ടീമിന് ശക്തിനൽകുമെന്ന് പുണെ ക്ലബ് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story