ബ്ലാസ്റ്റേഴ്സിന് ജയം തുടരണം; ഇന്ന് കൊൽകത്തക്കെതിരെ
text_fieldsകൊൽക്കത്ത: ‘ബ്ലാസ്റ്റേഴ്സ് പാതി, ദൈവം പാതി’ -ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിലെ േപ്ല ഒാഫ് നിർണയം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ കേരള ബ്ലാസ്റ്റേഴ്സിെൻറ ഭാവി ഇങ്ങനെയാണ്. ശേഷിക്കുന്ന എല്ലാ കളിയും ജയിക്കുകയെന്നതാണ് മഞ്ഞപ്പടയുടെ ജോലി. നാലും ജയിച്ച് 32 പോയൻറ് നേടിക്കഴിഞ്ഞാൽ, ബാക്കി കണക്കിലെ കളി.
ഒേരാ അങ്കവും നിർണായകമായ കുതിപ്പിൽ ഇന്ന് ചിരവൈരികളായ എ.ടി.കെയാണ് എതിരാളി. മത്സരം സാൾട്ട്ലേക്ക് എന്ന കൊൽക്കത്തയിലെ യുഭ ഭാരതി ക്രിരംഗനിൽ. പരിക്കും സസ്പെൻഷനും അലട്ടുന്ന ടീം ലൈനപ്പും, തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണവും, പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്താണെന്ന സമ്മർദവുമെല്ലാം ഉറക്കം കെടുത്തുേമ്പാഴും കോച്ച് ഡേവിഡ് ജെയിംസ് കളിക്കാർക്ക് ഒറ്റവാക്കിൽ മുന്നറിയിപ്പ് നൽകുന്നു -‘ഒരു സംശയവും വേണ്ട, ഇനിയുള്ള നാല് കളിയിൽ ജയത്തിൽ കുറഞ്ഞൊന്നും പരിഹാരമില്ല’.
14 കളിയിൽ അഞ്ച് ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി 20 പോയൻറുള്ള കേരളം ആറാം സ്ഥാനത്താണിപ്പോൾ. ഇനി എല്ലാം ജയിച്ചാൽ പരമാവധി 32 പോയൻറ്. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്.സി നാല് കളി ബാക്കിനിൽക്കെ തന്നെ 30 പോയൻറുമായി ഏറെ മുന്നിലെത്തി കഴിഞ്ഞു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ജയം മാത്രം പോര, മുൻനിരയിലുള്ള ചെന്നൈയിൻ, പുണെ, ജംഷഡ്പുർ, ഗോവ ടീമുകൾ ആവശ്യംപോലെ തോൽക്കുകയും വേണം.
പരിക്കേറ്റ് കൊൽക്കത്ത
പ്രതീക്ഷയറ്റവരും, പ്രതീക്ഷയുടെ പച്ചപ്പ് അവശേഷിക്കുന്നവരും തമ്മിലാണ് പോരാട്ടം. രണ്ടു തവണ ചാമ്പ്യന്മാരായ എ.ടി.കെ കോച്ചിനെ മാറ്റിയിട്ടും വിജയവഴിയിൽ തിരിച്ചെത്താനാവാത്ത നിരാശയിലാണ് കൊൽക്കത്ത ഇറങ്ങുന്നത്. 13 കളിയിൽ 12 പോയൻറുമായി എട്ടാം സ്ഥാനത്താണ് ചാമ്പ്യന്മാർ.
ടെഡി ഷെറിങ്ഹാം പോയശേഷം തുടർച്ചയായി നാല് മത്സരങ്ങളിൽ തോറ്റതിെൻറ ക്ഷീണം വേറെയും. ടീമിലെ മൂന്ന് പ്രധാനികളില്ലാതെയാണ് ആതിഥേയർ കേരളത്തെ നേരിടുന്നത്. സ്റ്റാർ സ്ട്രൈക്കർ റോബി കീൻ, പോർചുഗീസ് മിഡ്ഫീൽഡർ സെകീന്യോ, ഡേവിഡ് കോട്ടറിൽ എന്നിവർ ഇന്നിറങ്ങില്ല. അതേസമയം, സീസണിലെ ഉദ്ഘാടന മത്സരത്തിൽ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ (0-0) മികച്ച ടീമാണ് രണ്ടാം പാദത്തിലെ എതിരാളികളെന്നത് കോച്ച് ആഷ്ലി വെസ്റ്റ്വുഡിനും അറിയാം.
ആശങ്കയിൽ മഞ്ഞപ്പട
നിർണായകമാണ് പോരാട്ടമെങ്കിലും ബ്ലാസ്റ്റേഴ്സ് ആവനാഴി നിറയെ ആശങ്കകളാണ്. സ്ട്രൈക്കർ ഇയാൻ ഹ്യൂമും അരങ്ങേറ്റത്തിൽ ഗോളടിച്ച് വിസ്മയിപ്പിച്ച ദിപേന്ദ്ര നേഗിയും പരിക്കിെൻറ പട്ടികയിലായി. പുണെക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹ്യൂമിന് സീസണിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടപ്പെടുമെന്നും സൂചനയുണ്ട്. ക്യാപ്റ്റൻ സന്ദേശ് ജിങ്കാെൻറ സേവനവും ഇന്ന് കളത്തിലുണ്ടാവില്ല.
Warriors don't stay down, they get back up with more vigour.
— Kerala Blasters FC (@KeralaBlasters) February 8, 2018
Let's wish a speedy recovery to @Humey_7 who is likely to miss the rest of the season because of the injury he picked up against @FCPuneCity #KeralaBlasters #NammudeSwantham #LetsFootball #HeroISL pic.twitter.com/RBMbvlDLrR
നാല് മഞ്ഞക്കാർഡുമായി സസ്പെൻഷനിലാണ് ജിങ്കാൻ. ഡൽഹിയെയും (2-1), പുണെയെയും (2-1) തോൽപിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ടീം പരിക്ക് ഭീഷണിയെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ നേരിടുന്നത്. ഹ്യൂമിെൻറ അസാന്നിധ്യത്തിൽ ബെർബറ്റോവിന് ഇടം ലഭിച്ചേക്കാം. അരാറ്റ ഇസുമിയും ഫിറ്റ്നസ് വീണ്ടെടുത്തു.
പുണെക്കെതിരെ വിജയഗോളടിച്ച സി.കെ. വിനീത്, െഎസ്ലൻഡ് താരം ഗുഡ്യോൺ ബാൾവിൻസൺ, നിറഞ്ഞു കളിക്കുന്ന കറേജ് പെകൂസൻ എന്നിവരുടെ ബൂട്ടുകളിൽ തന്നെ മഞ്ഞപ്പടയുടെ പ്രതീക്ഷകൾ.