ജാംഷഡ്പുരിനെ തോൽപിച്ച് ഗോവ നാലാമത്
text_fieldsമഡ്ഗാവ്: െഎ.എസ്.എല്ലിെല ആവേശകരമായ മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ േതാൽപിച്ച് എഫ്.സി ഗോവ നാലാമത്. മൂന്നാം ജയം തേടി ഗോവയിലെത്തിയ ജാംഷഡ്പുർ 2-1നാണ് തോൽവി സമ്മതിച്ചത്.
വിസിലൂതിയതു മുതൽ നിറഞ്ഞുകളിച്ച ഗോവ ഏതുനിമിഷവും ജാംഷഡ്പുരിെൻറ വല കുലുക്കുമെന്ന് തുടക്കുംമുതലേ തോന്നിച്ചിരുന്നു. ക്യാപ്റ്റനായി കളത്തിലെത്തിയ സ്ട്രൈക്കർ ഫെരാൻ കൊറാമിനാസിന് ആദ്യ പത്തു മിനിറ്റിനിടെ തന്നെ അവസരങ്ങളെത്തി. എന്നാൽ, ഗോവയുടെ ആദ്യ ഗോളെത്തുന്നത് പെനാൽറ്റി രൂപത്തിലാണ്.
കിക്കെടുത്ത മാന്വൽ ലാൻസെറോെട്ട പിഴക്കാതെ പന്ത് വലയിലാക്കിയതോടെ ആദ്യപകുതിയിൽ തന്നെ ഗോവ മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതിയിൽ ജാംഷഡ്പുർ കളിയിലേക്ക് തിരിച്ചുവന്നു. ക്രോസ് ബാളിന് തലവെച്ച് ട്രിൻഡാഡാണ് സ്കോർ ചെയ്തത്.
ജാംഷഡ്പുരിെൻറ ഇൗ ആവേശത്തിന് അൽപായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 60ാം മിനിറ്റിൽ ലാൻസറോെട്ട മനോഹര ഷോട്ടിൽ വീണ്ടു സ്കോർ ചെയ്തതോടെ ജാംഷഡ്പുരിെൻറ സമനില തെറ്റി. പിന്നീടങ്ങോട്ട് നിറഞ്ഞുകളിച്ചെങ്കിലും ജാംഷഡ്പുരിന് ഗോവക്കൊപ്പമെത്താനായില്ല. 16 പോയൻറുമായി ഗോവ നാലാമതാണ്. മൂന്നാം തോൽവി നേരിട്ട ഷാംജഡ്പുർ പത്തു പോയൻറുമായി ഏഴാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
