ഗുവാഹതിയിൽ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം
text_fieldsഗുവാഹതി: ഒരു ഗോളിെൻറ ലീഡുമായി അവസാന ശ്വാസം വരെ പോരാടിനിന്ന കേരള ബ്ലാസ്റ്റേഴ്സ് ജയത്തോടെ െഎ.എസ്.എല്ലിൽ ജീവൻ നിലനിർത്തി. കൂട്ടത്തല്ലും തർക്കവുമായി നീണ്ട അങ്കത്തിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെ 28ാം മിനിറ്റിലായിരുന്നു വിജയം സമ്മാനിച്ച ഗോളിെൻറ പിറവി. അതാവെട്ട, പ്രതിരോധ നിരയിലെ ഇംഗ്ലീഷ് വന്മതിലായ വെസ്ബ്രൗണിെൻറ കന്നിഗോളായും. ജയത്തോടെ സൂപ്പർ ലീഗിലെ ലൈഫ്ലൈൻ ബ്ലാസ്റ്റേഴ്സ് നീട്ടിയെടുത്തു. ഇനി 23ന് കൊച്ചിയിൽ ചെന്നൈയിനെതിരെയും മാർച്ച് ഒന്നിന് മറുനാട്ടിൽ ബംഗളൂരുവിനെതിരെയും വിജയം ആവർത്തിച്ചാൽ പകുതി ദൂരം കടന്നു. ശേഷം, എതിരാളികൾ തോൽക്കണമെന്ന പ്രാർഥനകൾ മാത്രം രക്ഷ.
He got the direction and the power! Super first goal for @WesBrown24!
— Indian Super League (@IndSuperLeague) February 17, 2018
#LetsFootball #NEUKER https://t.co/mShE3ibZKF pic.twitter.com/sWPhhhSALG
ജയിക്കാനായി ജനിച്ചവർ
ഒട്ടനവധി അവസരങ്ങൾ പിറന്നെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഹെഡറിലൂടെയായിരുന്നു വിജയഗോളിെൻറ വഴി. 28ാം മിനിറ്റിൽ ജാക്കി ചാന്ദ് തൊടുത്തുവിട്ട കോർണർ കിക്ക് പെനാൽറ്റി ബോക്സിൽ ലാൻഡ് ചെയ്യുേമ്പാൾ മാർക്ക്ചെയ്യാതെ നിന്ന വെസ്ബ്രൗൺ പറന്നുയർന്നു. ഫ്രീഹെഡിൽ പന്ത് നോർത്ത് ഇൗസ്റ്റിെൻറ മലയാളി ഗോളി ടി.പി. രഹനേഷിെൻറ അക്രോബാറ്റിങ് സേവ് ശ്രമത്തെയും മറികടന്ന് വലയിൽ. 1-0ത്തിന് കേരളം മുന്നിൽ.
സമനിലയെങ്കിലും മോഹിച്ചായിരുന്നു വടക്കുകിഴക്കൻ പടയുടെ തിരിച്ചടി. മുൻനിരയിലെ വിലയേറിയ താരം ഡാനിലോ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മൂന്നോളം സുവർണാവസരങ്ങളാണ് അദ്ദേഹം പാഴാക്കിയത്. രണ്ടാം പകുതിയിൽ ഡിഡികയുടെ ലോങ് റേഞ്ചും ജോൺ ജൊയ്റുവിെൻറ എണ്ണംപറഞ്ഞ നീക്കങ്ങളും വെല്ലുവിളിയായപ്പോൾ ബ്ലാസ്േറ്റഴ്സിനെ ഭാഗ്യം തുണച്ചു. എന്നാൽ, സമനിലപോലും മുന്നോട്ടുള്ള സാധ്യത തടയുമെന്നുറപ്പിച്ച ബ്ലാസ്റ്റേഴ്സ് എതിരാളിയെ ഗോളടിപ്പിക്കാതിരിക്കാൻ പതിനെട്ടടവും പുറത്തെടുത്താണ് പൊരുതിയത്. ആദ്യ മിനിറ്റ് മുതൽ അധ്വാനിച്ച് കളിച്ച പ്രശാന്ത് കൈയടി നേടിയെങ്കിലും ചില മണ്ടത്തങ്ങൾ ബോക്സിനുള്ളിൽ ഭീതിവിതച്ചു. വെസ്ബ്രൗണും വീഴ്ചകളിൽ മോശമാക്കിയില്ല. ഗോൾവലക്കു മുന്നിൽ പോൾ റഹൂബ്ക ചോരാത്ത കൈകളുമായി നിലയുറപ്പിച്ചത് കറുപ്പിലിറങ്ങിയ മഞ്ഞപ്പടയുടെ അഭിമാനം കാത്തു.
Sema releases Danilo, but his shot again lacked the power as Rachubka saves well!
— Indian Super League (@IndSuperLeague) February 17, 2018
Watch it LIVE on @hotstartweets: https://t.co/5FAmYYAcbL
JioTV users can watch it LIVE on the app. #ISLMoments #NEUKER #LetsFootball pic.twitter.com/qs51e0gxug
അടിമുടി മാറ്റം
എ.ടി.കെയോട് സമനില വഴങ്ങിയ മത്സരത്തിൽനിന്ന് അഞ്ചു മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിൽ കണ്ടു. വിക്ടർ പുൾഗ ആദ്യമായി കളത്തിലെത്തിയപ്പോൾ, സസ്പെൻഷൻ കഴിഞ്ഞ സന്ദേശ് ജിങ്കാനും പരിക്ക് മാറിയ അരാറ്റ ഇസുമിയും റിനോ ആേൻറായും ഗോൾപോസ്റ്റിനു കീഴെ റഹൂബ്കയും കൂടുതൽ കരുത്തോടെ മടങ്ങിയെത്തി. 4-3-3 ഫോർമേഷനിൽ ഗുഡ്യോൺ ബാൾവിൻസണിനെ സെൻട്രൽ സ്ട്രൈക്കറാക്കി വിനീതും ജാകിചന്ദ് സിങ്ങുമായിരുന്നു വിങ്ങുകളിൽ. മധ്യനിരയിൽ പുൾഗ, അരാറ്റ ഇസുമി, കറേജ് പെകൂസൻ കൂട്ടും പ്രതിരോധം കർക്കശമാക്കാൻ തീരുമാനിച്ചപ്പോൾ വെസ്ബ്രൗണും സന്ദേശ് ജിങ്കാനും കരുത്തുറ്റ സെൻറർബാക്കുകളായി. വിങ് ബാക്കിൽ മലയാളികളായ റിനോ ആേൻറായും കെ. പ്രശാന്തും നിലയുറപ്പിച്ചു. സസ്പെൻഷനിലായ ലാൽറുതാരക്ക് പകരമായിരുന്ന റിനോയുടെ സാന്നിധ്യം. അതേസമയം, പരിക്ക് വലച്ച നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് നാലു മാറ്റങ്ങളാണ് െപ്ലയിങ് ഇലവനിൽ വരുത്തിയത്. മാഴ്സീന്യോ, സബീന്യ, ജോസ് ഗോൺസാൽവസ് എന്നിവരുടെ അസാന്നിധ്യം വടക്കു കിഴക്കൻ പടക്ക് തിരിച്ചടിയായി.