ഗോവക്ക് സമനില; ബ്ലാസ്റ്റേഴ്സിന് ആശ്വാസം
text_fieldsമഡ്ഗാവ്: സെമിയും കണ്ണുനട്ടിരിക്കുന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും സന്തോഷവാർത്ത. െഎ.എസ്.എല്ലിൽ 15ാം മത്സരത്തിനിറങ്ങിയ ഗോവയെ 1-1ന് ഡൽഹി സമനിലയിൽ തളച്ചിരിക്കുന്നു. ഇതോടെ, ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു മത്സരം കുറവുള്ള ഗോവ 21 പോയൻറുമായി ആറാമതുതന്നെ.
പുണെ, എ.ടി.കെ, ജാംഷഡ്പുർ എന്നിവർക്കെതിരെയാണ് ഗോവയുടെ അടുത്ത മത്സരങ്ങൾ. വെള്ളിയാഴ്ച ചെന്നൈയിനെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഗോവയുടെ തോൽവി ഉൗർജം നൽകും.
മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഗോവയായിരുന്നു. 53ാം മിനിറ്റിൽ മൊേറാകോ താരം ഹ്യൂഗോ ബൊമോസാണ് ആതിഥേയരെ രക്ഷിച്ചത്. ഇൗ ഗോളിൽ കളി ജയിക്കാമെന്ന് കരുതിയ ഗോവയെ ഞെട്ടിച്ച് ഡൽഹിയുടെ സൂപ്പർ താരം കാലും ഉച്ചെ സമനില പിടിക്കുകയായിരുന്നു. സമനിലയിൽ ഡൽഹിക്ക് കാര്യമില്ലെങ്കിലും ഗോവയുടെ തോൽവി പ്രതീക്ഷിച്ചിരിക്കുന്ന ടീമുകൾക്ക് ഇതോടെ ആശ്വാസമാവും.