Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകപ്പടിക്കലും...

കപ്പടിക്കലും കലിപ്പടക്കലും ഇനി അടുത്ത സീസണിൽ; ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം

text_fields
bookmark_border
കപ്പടിക്കലും കലിപ്പടക്കലും ഇനി അടുത്ത സീസണിൽ; ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം
cancel

ബംഗളൂരു: ശ്രീകണ്​ഠീരവയുടെ മൈതാനത്ത്​ ആർത്തിരമ്പിയെത്തിയ മഞ്ഞപ്പടയുടെ ആവേശത്തിനും കേരള ബ്ലാസ്​റ്റേഴ്​സിനെ രക്ഷിക്കാനായില്ല. ​െഎ.എസ്​.എല്ലിലെ അവസാന മത്സരത്തിൽ ബംഗളൂരു എഫ്​.സിയോട്​ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു തോൽവി. സെമി കാണാനായില്ലെങ്കിലും അവസാന മത്സരമെങ്കിലും ജയിച്ച്​ തലയുയർത്തി മടങ്ങാമെന്ന മോഹത്തിന്​ കളിയുടെ 90 മിനിറ്റുവരെ ആയുസ്സുണ്ടായിരുന്നു. പക്ഷേ, ഇഞ്ചുറി ​ൈടമിൽ വെടിയുണ്ടപോലെ കേരളവലയിൽ പതിച്ച രണ്ടു ഷോട്ടുകൾ ബ്ലാസ്​റ്റേഴ്​സി​​​​​െൻറ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകയറ്റി. 91ാം മിനിറ്റിൽ സൂപ്പർ സ്​ട്രൈക്കർ മിക്കുവും 93ാം മിനിറ്റിൽ ഉദാന്ത സിങ്ങുമാണ്​ സ്​കോർ ചെയ്​തത്​. മിക്കുവാണ്​ കളിയി​ലെ കേമൻ. തോൽവിയോടെ ബ്ലാസ്​റ്റേഴ്​സി​​​​​െൻറ സൂപ്പർ കപ്പ്​ പ്രതീക്ഷക്കും മങ്ങലേറ്റു. ​െഎ.എസ്​.എല്ലിൽ ആദ്യ ആറ്​ സ്ഥാനങ്ങളി​െലത്തുന്ന ടീമുകൾക്കാണ്​ സൂപ്പർ കപ്പിലേക്ക്​ ടിക്കറ്റ്​ ലഭിക്കുക. 25 പോയൻറുള്ള ബ്ലാസ്​റ്റേഴ്​സ്​ നിലവിൽ ആറാമതാണെങ്കിലും ഒരു കളി ബാക്കിയുള്ള മുംബൈ സിറ്റി എഫ്​.സിക്ക്​ (23) ജയിച്ചാൽ ബ്ലാസ്​റ്റേഴ്​സിനെ മറികടന്ന്​ സൂപ്പർ കപ്പിലേക്ക്​ മുന്നേറാം. 

ബെർബയും പെകൂസണുമില്ലാതെ 
ഗുഡ്​യോൺ ബാൾഡ്​വിൻസണെയും സി.കെ. വിനീതിനെയും മുന്നിൽ നിർത്തി 4-4-2 ശൈലിയിലാണ്​ ഡേവിഡ്​ ​െജയിംസ്​ ബ്ലാസ്​റ്റേഴ്​സിനെ കളത്തിലിറക്കിയത്​. കഴിഞ്ഞ കളിയിൽ പെനാൽറ്റി ​പാഴാക്കിയ കറേജ്​ പെകൂസണും സൂപ്പർ താരം ദിമിതർ ബെർബറ്റോവും പുറത്തിരുന്നു. ജാക്കിചന്ദിനും മിലൻ സിങ്ങിനു​െമാപ്പം അരാറ്റ ഇസുമിയും ദീപേന്ദ്ര നേഗിയും മധ്യനിരയിലും ജിങ്കാനും വെസ്​ബ്രൗണും ലാൽറുത്താരയും റിനോയും പ്രതിരോധത്തിലും നിരന്നു. മറുവശത്താക​െട്ട മിക്കുവിനെയും സുനിൽ ഛേത്രിയെയ​ും മുൻനിർത്തിയ കോച്ച്​ ആൽബർട്ട്​ റോക്ക മധ്യനിരയിലാണ്​ തന്ത്രം മെനഞ്ഞത്​. 

 
കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ​തി​രെ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ സു​നി​ൽ ഛേത്രി​യു​ടെ മു​ന്നേ​റ്റം
 

ഗോളില്ലാതെ 90 മിനിറ്റ്​
ബംഗളൂരു പന്തുതൊട്ട കിക്കോഫ്​ വിസിലിന്​ പിന്നാലെ ബ്ലാസ്​റ്റേഴ്​സി​​​​​െൻറ മുന്നേറ്റമായിരുന്നു. ഗാലറി നിറഞ്ഞ മഞ്ഞപ്പടയെ ആവേശത്തിലാഴ്​ത്തി തുടരെത്തുടരെ ബംഗളൂരുവി​​​​​െൻറ ഗോൾമുഖത്തേക്ക്​ ഇരച്ചുകയറിയ മുന്നേറ്റത്തിന്​ പക്ഷേ, അവസരങ്ങളൊന്നും മുതലെടുക്കാനായില്ല. കരുതലോടെയായിരുന്നു ബംഗളൂരു തുടങ്ങിയത്​. 23ാം മിനിറ്റിൽ പരിക്കേറ്റ്​ ജാക്കിചന്ദ്​ കയറിയത്​ ബ്ലാസ്​റ്റേഴ്​സിന്​ തിരിച്ചടിയായി. പകരം പ്രശാന്ത്​ കളത്തിലിറങ്ങിയെങ്കിലും ഇടതുപാർശ്വത്തിലെ നീക്കങ്ങൾ കുറഞ്ഞു. ബ്ലാസ്​റ്റേഴ്​സി​​​​​െൻറ കളിയും മന്ദഗതിയിലായി.  

ബംഗളൂരുവി​​​​​െൻറ ഗോളടിയന്ത്രം മിക്കു പ്രതിരോധമൊഴിഞ്ഞ ബ്ലാസ്​റ്റേഴ്​സ്​ ബോക്​സിലേക്ക്​ ഒാടിക്കയറിയെങ്കിലും ഒാടിയെത്തിയ സന്ദേശ്​ ജിങ്കാൻ കോർണർ വഴങ്ങി അപകടമൊഴിവാക്കി. പിന്നാലെ ബംഗളൂരു ക്യാപ്​റ്റൻ സുനിൽ ഛേത്രി നൽകിയ കിടിലൻ പാസ്​ ബ്ലാസ്​റ്റേഴ്​സ്​ പ്രതിരോധത്തെ കബളിപ്പിച്ച്​ നിഷുകുമാർ കാലിലെടുത്തെങ്കിലും നിറയൊഴിക്കുംമു​െമ്പ ഗോൾകീപ്പർ റചുബ്​ക രക്ഷകനായി. രണ്ടാം പകുതിയിൽ കേരളത്തി​േൻറത്​ തണുത്ത മുന്നേറ്റങ്ങളായിരുന്നു. അവസരം മുതലെടുത്ത്​ ബംഗളൂരു ആക്രമണത്തിന്​ മൂർച്ച കൂട്ടുകയും ചെയ്​തു. 81ാം മിനിറ്റിൽ ആൽവിൻ ജോർജിന്​ പകരക്കാരനായി കളംവിട്ട​ ഛേത്രിയെ ഇരുടീമുകളുടെയും ആരാധകർ ഒരുപോലെ എഴുന്നേറ്റുനിന്ന്​ ൈകയടിച്ചാണ്​ യാത്രയാക്കിയത്​. കണ്​ഠീരവയിലെ ഗാലറി നിറക്കാനെത്തിയ ബ്ലാസ്​റ്റേഴ്​സ്​ ആരാധകരെ കളിതുടങ്ങുംമു​െമ്പ പുകഴ്​ത്തി സംസാരിച്ച ബംഗളൂരു ക്യാപ്​റ്റനുള്ള മഞ്ഞപ്പടയുടെ നന്ദിയായിരുന്നു അത്​. 

ബ്ലാസ്​റ്റേഴ്​സിന്​ ഇഞ്ചുറിയായി ഗോളുകൾ
88ാം മിനിറ്റിൽ കേരളത്തി​​​​​െൻറ ഗോൾമുഖം വിറച്ചു. വലതുപാർശ്വത്തിലൂടെ പന്തുമായി ഒറ്റക്ക്​ കുതിച്ച മിക്കു ബോക്​സി​​​​​െൻറ മൂലയിൽ നിന്ന്​ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട്​ പോസ്​റ്റി​ന്​ പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ മിക്കു പ്രായശ്ചിത്തം ചെയ്​തു. ഗാലറി നിറഞ്ഞ മഞ്ഞപ്പടയെ മുഴുവൻ നിരാശയിലാഴ്​ത്തി 91ാം മിനിറ്റിൽ ബംഗളൂരുവി​​​​​െൻറ ആദ്യഗോൾ. മിക്കുവി​​​​​െൻറ വലങ്കാലനടി ചാടിവീണ ബ്ലാസ്​റ്റേഴ്​സ്​ ഗോളിയെയും മറികടന്ന്​ പോസ്​റ്റി​​​​​െൻറ വലതുമൂലയിൽ വിശ്രമിച്ചു. രണ്ടു മിനിറ്റിന്​ ശേഷം വലതുവിങ്ങിലുടെ കയറിവന്ന്​ ഇടങ്കാലുകൊണ്ട്​​ ഉദാന്തയും വലകുലുക്കു​േമ്പാൾ ബാസ്​റ്റേഴ്​സി​​​​​െൻറ കളിക്കാരും കാണികളും ആദ്യ ഗോളി​​​​​െൻറ തരിപ്പിൽനിന്ന്​ മുക്​തരായിട്ടുപോലുമുണ്ടായിരുന്നില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story