Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനി​ർ​ണാ​യ​ക...

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹിയെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലാ​സ്റ്റേ​ഴ്സ്

text_fields
bookmark_border
നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹിയെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലാ​സ്റ്റേ​ഴ്സ്
cancel

കൊ​ച്ചി: ഡ​ൽ​ഹി​യു​ടെ സിം​ഹ​ശൗ​ര്യ​ത്തി​നു​മേ​ൽ കേ​ര​ള കൊ​മ്പ​ന്മാ​രു​ടെ ചി​ന്നം​വി​ളി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ 1-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്തി. 1-0ന് ​പി​ന്നി​ട്ടു​നി​ന്ന ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​െൻറ ഗോ​ളു​ക​ൾ. 

ദീ​പേ​ന്ദ്ര സി​ങ് നേ​ഗി (47), ഇ​യാ​ൻ ഹ്യൂം (75, ​പെ​നാ​ൽ​റ്റി) എ​ന്നി​വ​ർ ബ്ലാ​സ്റ്റേ​ഴ്സി​നാ​യും കാ​ലു ഉ​ച്ചെ (35, പെ​നാ​ൽ​റ്റി) ഡ​ൽ​ഹി​ക്കാ​യും ഗോ​ൾ നേ​ടി. 17 പോ​യി​ൻ​റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഏ​ഴ് പോ​യി​ൻ​റു​ള്ള ഡ​ൽ​ഹി പ​ത്താം സ്ഥാ​ന​ത്താ​ണ്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് എ​വേ മ​ത്സ​ര​ത്തി​ൽ എ​ഫ്.​സി പു​നെ സി​റ്റി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​െൻറ അ​ടു​ത്ത എ​തി​രാ​ളി​ക​ൾ.  34ാം മി​നു​റ്റി​ൽ സെ​യ്ത്യാ​സെ​ന്നി​നെ ​്പ്രശാന്ത്​ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​ന് ലഭിച്ച ​പെനാൽട്ടി കാ​ലു ഉ​ച്ചെ​യു​ടെ വലയിലാക്കി.  

ഗോൾ നേടിയ കാലു ഉച്ചെയുടെ ആഹ്ലാദം
 

ബ്ലാ​സ്റ്റേ​ഴ്സി​െൻറ തി​രി​ച്ചു​വ​ര​വ്
ആ​ക്ര​മ​ണ​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് ര​ണ്ടാം പ​കു​തി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ക​ളി തു​ട​ങ്ങി​യ​ത്. സാ​ഹ്നി​ക്കു പ​ക​രം ദീ​പേ​ന്ദ്ര സി​ങ് നേ​ഗി​യെ​ത്തി. ര​ണ്ട് മി​നി​റ്റി​നു​ള്ളി​ൽ മാ​റ്റം ഫ​ലം ക​ണ്ടു. ജാ​ക്കി​ച​ന്ദെ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക് വി​ഫ​ല​മാ​ക്കാ​നു​ള്ള കാ​ലു ഉ​ച്ചെ​യു​ടെ ശ്ര​മ​ത്തി​നു​മു​മ്പേ നേ​ഗി പ​ന്ത് ത​ട്ടി വ​ല​യി​ലേ​ക്കി​ട്ടു. ബ്ലാ​സ്റ്റേ​ഴ്സ് കാ​ത്തി​രു​ന്ന സ​മ​നി​ല ഗോ​ൾ. ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ശ്ര​മ​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ കൊ​ണ്ട് ഡ​ൽ​ഹി​യു​ടെ വെ​ല്ലു​വി​ളി. 74ാം മി​നു​റ്റി​ൽ ബോ​ക്സി​ൽ ഡ​ൽ​ഹി​യു​ടെ പി​ഴ​വി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഡു​യ​ർ​ത്തി. നേ​ഗി​യെ വീ​ഴ്ത്തി​യ​തി​ന് പ്ര​തീ​ക് ചൗ​ധ​രി മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ടു. ബ്ലാ​സ്റ്റേ​ഴ്സി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ ഹ്യൂ​മി​െൻറ ഷോ​ട്ട് ഡ​ൽ​ഹി വ​ല കു​ലു​ക്കി. 2-1ന് ​ബ്ലാ​സ്റ്റേ​ഴ്സ് ക​ളി തി​രി​ച്ചു​പി​ടി​ച്ചു. ക​ളി അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും പ്ര​തീ​ക് ചൗ​ധ​രി ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story