Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ: ഡൽഹിയിൽ...

ഐ.എസ്​.എൽ: ഡൽഹിയിൽ ബ്ലാസ്​റ്റേഴ്​സ്​- ഡൈനാമോസ്​ പോരാട്ടം

text_fields
bookmark_border
ഐ.എസ്​.എൽ: ഡൽഹിയിൽ ബ്ലാസ്​റ്റേഴ്​സ്​- ഡൈനാമോസ്​ പോരാട്ടം
cancel

ന്യൂഡൽഹി: പു​തി​യ ര​ണ്ട്​ ര​സ​ക്കൂ​ട്ടു​ക​ൾ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക​ർ. കു​മ്മാ​യ​വ​ര​ക്ക​രി​കി​ൽ പ്രി​യ​പ്പെ​ട്ട ഡേ​വി​ഡ്​ ജെ​യിം​സ്​ പ​രി​ശീ​ല​ക​​​െൻറ വേ​ഷ​ത്തി​ലും ക​ള​ത്തി​ൽ കാ​ത്തി​രു​ന്ന നീ​ക്ക​ങ്ങ​ളു​മാ​യി ഉ​ഗാ​ണ്ട​ൻ യു​വ​താ​രം കി​സീ​റ്റോ കെ​സി​റോ​ണി​​​െൻറ അ​ര​ങ്ങേ​റ്റ​വും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ത​ങ്ങ​ളു​ടെ 11ാം അ​ങ്ക​ത്തി​ന്​ ഇ​ന്ന്​ ഡ​ൽ​ഹി​യി​ലെ മ​ണ്ണി​ൽ മ​ഞ്ഞ​പ്പ​ട​യി​റ​ങ്ങു​േ​മ്പാ​ൾ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്​ കൊ​ച്ചി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​ച്ച ഇൗ ​ര​സ​ക്കൂ​ട്ടി​ലേ​ക്ക്. പു​ക​മൂ​ടി​യ അ​ന്ത​രീ​ക്ഷ​ത്തി​നും വി​റ​ങ്ങ​ലി​ക്കു​ന്ന ത​ണു​പ്പി​നും കീ​ഴി​ൽ രാ​ത്രി എ​ട്ടി​ന്​ ഡ​ൽ​ഹി ജ​ഹ​വ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ഡൈ​നാ​മോ​സ്​ -ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പോ​രാ​ട്ടം.ലീ​ഗ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ എ​ട്ടും പ​ത്തും സ്​​ഥാ​ന​ക്കാ​രാ​ണ്​ ഇ​രു​വ​രും.
 

‘ബ്ലാ​സ്​​റ്റേ​ഴ്‌​സ്‌ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സം​ഘ​മാ​ണ്. അ​വ​രു​ടെ പ്ര​തി​രോ​ധ​വും ശ​ക്ത​മാ​ണ്‌. ഇ​ത്ര​യേ​റെ കെ​ട്ടു​റ​പ്പു​ള്ള ടീ​മി​നെ ത​ക​ര്‍ക്ക​ൽ ദു​ഷ്‌​ക​ര​മാ​ണ്‌. അ​തേ​പോ​ലെ അ​വ​ര്‍ക്ക്​ ഞ​ങ്ങ​ളെ നേ​രി​ടു​വാ​നും വി​ഷ​മ​മാ​വും. ഇം​ഗ്ല​ണ്ട്​ ഗോ​ളി​യാ​യി ഡേ​വി​ഡ്​ ​െജ​യിം​സി​നെ അ​റി​യാം, പ​ക്ഷേ, കോ​ച്ചാ​യി അ​റി​യി​ല്ല’ -മി​ഗ്വേ​ൽ എ​യ്​​ഞ്ച​ല്‍ പോ​ർ​ചു​ഗ​ല്‍ (ഡ​ൽ​ഹി കോ​ച്ച്)

തുടർച്ചയായ ആറ് തോൽവികൾക്കൊടുവിൽ, ഞായറാഴ്ച ചെന്നൈയിനെ സമനില പിടിച്ച് നേടിയ ഒരു പോയൻറി​​െൻറ ആത്മവിശ്വാസമാണ് ഡൽഹിയുടെ കരുത്ത്. എട്ടുകളിയിൽ ഒരു ജയവും ഒരു സമനിലയും മാത്രം. വഴങ്ങിയതാവെട്ട 21 ഗോൾ എന്ന റെക്കോഡും. എങ്കിലും തുടർ തോൽവികൾക്കിടയിൽ വീണുകിട്ടിയ ഒരു പോയൻറ് ടീമി​​െൻറ ആത്മവിശ്വാസം വർധിപ്പിച്ചതായി കോച്ച് മിഗ്വേൽ പോർചുഗൽ വ്യക്തമാക്കുന്നു. സീസണിലെ ആദ്യമത്സരത്തിൽ പുണെയെ തകർത്ത് തുടങ്ങിയ ഡൽഹി ഒരു തിരിച്ചുവരവ് മനസ്സിൽകണ്ടാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ടണിയുന്നത്. കാ​ലു ഉ​ച്ചെ, ഗു​യോ​ൺ ഫെ​ർ​ണാ​ണ്ട​സ്​ എ​ന്നീ ര​ണ്ട്​ ക​രു​ത്ത​രാ​യ ​മു​ന്നേ​റ്റ​ക്കാ​രു​ണ്ടാ​യി​ട്ടും ല​ക്ഷ്യം കാ​ണാ​ത്ത​താ​ണ്​ ഡ​ൽ​ഹി​യെ വ​ല​ക്കു​ന്ന​ത്. ​പ്രി​തം കോ​ടാ​ൽ, എ​ഡ്വാ​ഡോ മോ​യ, പ്ര​തി​ക്​ ചൗ​ധ​രി എ​ന്നി​വ​രു​ടെ പ്ര​തി​രോ​ധം സീ​സ​ണി​ൽ ഏ​റെ ഗോ​ൾ വ​ഴ​ങ്ങി​യ​വ​രെ​ന്ന ദു​ഷ്​​പേ​രി​നി​ട​യാ​ക്കി. എ​ങ്കി​ലും ഏ​ത്​ സ​മ​യ​വും ക​ളി റാ​ഞ്ചാ​ൻ ശേ​ഷി​യു​ള്ള ഡ​ൽ​ഹി​ക്ക്​ സ്വ​ന്തം ഗ്രൗ​ണ്ട്​ എ​ന്ന​ത്​ ഏ​റെ അ​നു​കൂ​ല​ഘ​ട​ക​മാ​യേ​ക്കും. 

കാത്തിരിപ്പ് കിസിറ്റോ-പെകൂസൻ കൂട്ടിന്
റെ​നെ മ്യൂ​ല​ൻ​സ്​​റ്റീ​​​ൻ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ പി​റ്റേ​ന്ന്​ ടീം ​പ​രി​ശീ​ല​ക​നാ​യി സ്​​ഥാ​ന​മേ​ൽ​ക്കു​േ​മ്പാ​ൾ എ​വി​ടെ തു​ട​ങ്ങ​ണ​മെ​ന്ന  ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ഡേ​വി​ഡ്​ ജെ​യിം​സ്. ടീ​മി​ൽ ഏ​റെ പേ​രും അ​പ​രി​ചി​ത​ർ, എ​തി​രാ​ളി​ക​ളെ കു​റി​ച്ച്​ ഒ​രു പി​ടി​യു​മി​ല്ല. ആ​കെ പ​രി​ചി​തം കൊ​ച്ചി​യി​ലെ നി​ല​ക്കാ​ത്ത ആ​ര​വം മാ​ത്രം. എ​ന്നാ​ൽ, അ​തു​മ​തി​യാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്​​സി​നും ​ജെ​യിം​സി​നും ഒ​രി​ക്ക​ൽ​കൂ​ടി ഒ​ന്നാ​വാ​ൻ. ക​രു​ത്ത​രാ​യ പു​​ണെ​ക്കെ​തി​രെ ഒ​രു ഗോ​ൾ സ​മ​നി​ല പി​ടി​ച്ച്​ ആ ​തു​ട​ക്ക​ത്തി​ന്​ ആ​ത്മ​വി​ശ്വാ​സ​ത്തി​​​െൻറ സി​മ​ൻ​റു​പാ​കി. ഇ​നി വി​ജ​യം പ​ടു​ത്തു​യ​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​ന്ന്​ ഡ​ൽ​ഹി, 14ന്​ ​മും​ബൈ, 17ന്​ ​ജാം​ഷ​ഡ്​​പൂ​ർ. തു​ട​ർ​ച്ച​യാ​യ എ​വേ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി പു​റ​പ്പെ​ട്ട മ​ഞ്ഞ​പ്പ​ട​യെ വി​ജ​യ​തീ​ര​മ​ണി​യി​ക്കാ​നാ​ണ്​ ജെ​യിം​സ്​ ഇ​ന്ന്​ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. 

‘ക​ഴി​ഞ്ഞ ക​ളി​യി​ൽ ജ​യി​ക്കാ​ത്ത​തി​ൽ നി​രാ​ശ​യു​ണ്ട്. എ​ത്ര​യും​വേ​ഗം ജ​യി​ച്ചു​തു​ട​ങ്ങ​ണം. ഇ​ന്ന്​ അ​തി​ന്​ ക​ഴി​യും. ക​ളി​ക്കാ​രും ആ​ത്മ​വി​ശ്വ​സ​ത്തി​ലാ​ണ്‌. ഇ​തൊ​രു വെ​ല്ലു​വി​ളി ത​ന്നെ​യാ​ണ്‌’ - ഡേ​വി​ഡ്‌ ജെ​യിം​സ്‌ (കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ച്)


പുണെക്കെതിരായ മത്സരം നൽകിയ പാഠങ്ങളുമായാവും ബ്ലാസ്റ്റേഴ്സ് ഇന്ന് െപ്ലയിങ് ഇലവനെ ഒരുക്കുന്നത്. ആദ്യ പകുതിയുടെ ഇടവേളയിൽ ബെർബറ്റോവിനെ മാറ്റി കിസിറ്റോ കെസേറാണിനെ കളത്തിലെത്തിച്ചതിലൂടെ പിറന്ന പുതിയ മഞ്ഞപ്പടയിൽതന്നെ ആരാധകരുടെ വിശ്വാസം. കിസിറ്റോ കിസറോണും കറേജ് പെകൂസനും ചേർന്ന് നടത്തിയ മുനയുള്ള ആക്രമണങ്ങൾ. സിഫ്നിയോസി​​െൻറ വേഗമേറിയ ആക്രമണം. ഇയാൻ ഹ്യൂമി​​െൻറ കഠിനാധ്വാനം. ഇതെല്ലാം ലക്ഷ്യംകണ്ടാൽ ഇന്നത്തെ രാത്രി മഞ്ഞപ്പടയുടേതാവുമെന്നതിൽ സംശയമില്ല. പരിക്കു മാറി സി.കെ. വിനീതും സസ്പെൻഷൻ കഴിഞ്ഞ് പെസിചും ഇന്ന് തിരിച്ചെത്തും. പ്രതിരോധത്തിൽ റിനോ ആേൻറാ-ജിങ്കാൻ കൂട്ടിനൊപ്പം പെസിച് ചേരും. മധ്യനിരയുടെ നിയന്ത്രം കെസിറോൺ ഏറ്റെടുക്കുേമ്പാൾ സി.കെ വിനീത്, സിഫ്നിയോസ്, ബെർബറ്റോണ് ആക്രമണത്തെ പ്രതീക്ഷിക്കാം. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story