Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളി കാണാൻ ആളുകൾ കുറഞ്ഞു; ആരവവും ആഘോഷവും ഇല്ലാതെ ഗാലറി
text_fieldsbookmark_border
കൊച്ചി: അവസാന മത്സരത്തിലെ വൻ പരാജയത്തിൽ ഉലഞ്ഞ കേരള ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ ആളുകൾ കുറഞ്ഞു. വ്യാഴാഴ്ച പുണെക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ 26,586 കാണികളാണ് ഗാലറിയിലെത്തിയത്. പതിവ് ആരവവും ആഘോഷവും ഇല്ലാതിരുന്ന ഗാലറിയുടെ പകുതിയോളമാണ് കാണികളുണ്ടായിരുന്നത്. ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാൻഡിൽ മാത്രമാണ് അൽപമെങ്കിലും ആവേശമുണ്ടായിരുന്നത്. നെവർ ഗിവ് അപ് എന്നെഴുതിയ ബാനറുമായാണ് സംഘം സ്റ്റാൻഡിലെത്തിയത്. ചി
ല വശങ്ങളിലെ സീറ്റുകൾ പൂർണമായും ഒഴിഞ്ഞുകിടന്നു. വർഷാന്ത രാവിൽ ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സിയെ നേരിട്ടപ്പോൾ 37,986 പേർ ഗാലറിയിലുണ്ടായിരുന്നതായാണ് ഒൗദ്യോഗിക റിപ്പോർട്ട്. പക്ഷേ, നിറഞ്ഞെത്തിയ കാണികളുടെ എണ്ണം 50,000ത്തിലേറെയായിരുന്നു. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ 3^1ന് തോറ്റതാണ് ഗാലറി ഒഴിഞ്ഞുകിടക്കാൻ കാരണം.അതേസമയം, എഫ്.സി പുണെ ആരാധക കൂട്ടായ്മയായ ഓറഞ്ച് ആർമിയുടെ ചെറിയ സംഘം ഗാലറിയിൽ സജീവമായിരുന്നു. കൂടാതെ, മലയാളിതാരം ആഷിഖ് കുരുണിയന് ആശംസയറിയിച്ച് മലപ്പുറത്തുനിന്നും ആരാധകരെത്തിയിരുന്നു. മഞ്ഞകൾ ക്ഷമിക്കണം, ഞങ്ങളുടെ സഹോദരൻ കളിക്കുന്നുണ്ടെന്ന ബാനറുമേന്തി പുണെ ജഴ്സിയിലാണ് മലയാളി ആരാധകരെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story