പുണെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ് (1-1)
text_fieldsകൊച്ചി: ആളും ആരവവും കുറഞ്ഞ മണ്ണിൽ േകരള ബ്ലാസ്േറ്റഴ്സിെൻറ തിരിച്ചുവരവ്. ഹോംഗ്രൗണ്ടിൽ ശക്തരായ എഫ്.സി പുണെ സിറ്റിയെ ബ്ലാസ്േറ്റഴ്സ് 1-1ന് സമനിലയിൽ തളച്ചു. പുതുതന്ത്രവുമായെത്തിയ കോച്ച് ഡേവിഡ് െജയിംസും എട്ടാം വിദേശതാരമായി അരങ്ങേറിയ യുഗാണ്ടൻ മിഡ്ഫീൽഡർ കെസിറോൺ കിസിറ്റോയും പകർന്ന കളിപാഠങ്ങളാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ സമനിലഗോൾ. പുണെക്കായി 33ാം മിനിറ്റിൽ മാഴ്സലീന്യോയും ബ്ലാസ്റ്റേഴ്സിനായി 73ാം മിനിറ്റിൽ മാർക് സിഫ്നിയോസുമാണ് ഗോൾ നേടിയത്. സമനിലയോടെ പുണെ 16 പോയൻറുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. എട്ട് പോയൻറുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുന്നു.
ശ്രദ്ധയോടെ തുടക്കം
പരിക്ക് ഭേദമായ റിനോ ആേൻറായും ദിമിതർ ബെർബറ്റോവും തിരികെയെത്തിയപ്പോൾ സാമുവൽ ശദപ് പകരക്കാരുടെ നിരയിലേക്ക് മാറി. തുടർച്ചയായി നാല് മഞ്ഞക്കാർഡുകൾ കണ്ട നെമാന്യ പെസിച്ചിനും പുറത്തിരിക്കേണ്ടിവന്നു. കെസിറോൺ കിസിറ്റോക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കി പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തി. അതേസമയം, നോർത്ത് ഈസ്റ്റിനെതിരെ വിജയിച്ച ടീമിനെ പുണെ നിലനിർത്തി. ഏക സ്ട്രൈക്കറെ മുൻനിർത്തി 4-2-3-1 എന്ന ശൈലിയിലാണ് ഇരു ടീമുകളും കളിച്ചത്. വേഗത്തേക്കാളുപരി വളരെ ശ്രദ്ധയോടെയാണ് ഇരു ടീമുകളും കളിച്ചുതുടങ്ങിയത്.
പുണെയുടെ മലയാളിച്ചന്തമുള്ള ഗോൾ
ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടയിൽ പുണെയാണ് ആദ്യം ഗോൾവല കുലുക്കിയത്. 33ാം മിനിറ്റിൽ ബ്ലാസ്േറ്റഴ്സ് ആരാധകരെ ഞെട്ടിച്ച ഗോളിന് ഒരു മലയാളിച്ചന്തമുണ്ടായിരുന്നു. മലയാളിതാരം ആഷിഖ് കുരുണിയനൊപ്പം കുറിയ പാസുകളിലൂടെ തുടങ്ങിയ നീക്കത്തിനൊടുവിൽ ബോക്സിെൻറ വലതുമൂലയിൽനിന്ന് മാഴ്സലീന്യോ പന്ത് ഗോൾപോസ്റ്റിലേക്ക് പായിക്കുമ്പോൾ സുഭാശിഷിന് ഒന്നും ചെയ്യാനായില്ല.

നായകനായി കിസിറ്റോ
മാറ്റത്തോടെയാണ് ബ്ലാസ്േറ്റഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. ബെർബറ്റോവിന് പകരം ടീമിലെ പുതുമുഖം കെസിറോൺ കിസിറ്റോ കളത്തിലെത്തി. പിഴവില്ലാത്ത പാസുകളും ചടുലമായ നീക്കങ്ങളുമായി മധ്യനിരക്ക് പുതിയ ഊർജമാകുകയായിരുന്നു കിസിറ്റോ. അതുവരെ കണ്ട ബ്ലാസ്റ്റേഴ്സിനെയല്ല പിന്നീട് കണ്ടത്. പുണെ ഗോൾമുഖത്തേക്ക് നിരന്തരം പന്തുകളെത്തി. പിന്നോട്ടിറങ്ങിയും മുന്നോട്ടു പാഞ്ഞുകയറിയും പന്തെത്തിക്കുന്നതിൽ കിസിറ്റോ ശ്രദ്ധപുലർത്തി. കിസിറ്റോയുടെ തോളിലേറി ബ്ലാസ്റ്റേഴ്സ് പതുക്കെ ആക്രമണത്തിെൻറ കെട്ടഴിച്ചു. എന്നാൽ, പന്ത് കൃത്യമായി ഫിനിഷ് ചെയ്യാനോ കണക്ട് ചെയ്യാനോ സഹതാരങ്ങൾക്ക് കഴിയാതിരുന്നത് തിരിച്ചടിയായി. 56ാം മിനിറ്റിൽ കിസിറ്റോ ബോക്സിലേക്ക് നീട്ടിയ പന്ത് കൃത്യമായി കണക്ട് ചെയ്യാൻ സിഫ്നിയോസിനായില്ല. പെക്കൂസണിനും ജാക്കിചന്ദിനും അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞതുമില്ല. 60ാം മിനിറ്റിൽ ആൽഫാരോയെ ഇടിച്ചിട്ടതിന് വെസ് ബ്രൗണിന് മഞ്ഞക്കാർഡ് ലഭിച്ചു.
ടീം വർക്കിന് മറുപടി
73ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ മറുപടി. പിഴവുകളില്ലാത്ത സുന്ദരമായ നീക്കത്തിന് ബ്ലാസ്റ്റേഴ്സിന് അർഹിച്ച ഗോൾ. കളിക്കളത്തിൽ പരുന്തിനെപ്പോലെ ലക്ഷ്യമിട്ട് പാറിനടന്ന കിസിറ്റോയിൽനിന്ന് പന്ത് പെക്കൂസണിലേക്ക്. എതിരാളികളെ വെട്ടിയൊഴിഞ്ഞ് കുതിച്ച പെക്കൂസൺ ബോക്സിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന സിഫ്നിയോസിന് വെച്ചുനീട്ടിയത് മികച്ച പാസ്. ഒരു നിമിഷാർധത്തിെൻറ ഇടവേളപോലും നൽകാതെ സിഫ്നിയോസിെൻറ ഇടങ്കാലൻ ഷോട്ട് വിശാൽ കെയ്തിനെ നിഷ്പ്രഭനാക്കി പുണെയുെട വലയിലേക്ക്. രണ്ട് മിനിറ്റിനുശേഷം ലീഡ് ഉയര്ത്താന് അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല. 89-ാം മിനിറ്റില് ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരമെത്തിയെങ്കിലും പെക്കൂസണിെൻറ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. ലീഡുയർത്താനുള്ള ഇരു ടീമുകളുടെയും അവസാനവട്ട ശ്രമങ്ങൾ ഫലം കണ്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
