ഐ.എസ്.എൽ: ഇന്ന് സെമിയുറപ്പിക്കാനുള്ള നിർണായക പോരാട്ടങ്ങൾ
text_fieldsഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച സെമിയുറപ്പിക്കാനുള്ള നിർണായക പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ എഫ്.സി പുണെ, ഗോവയെ നേരിടുേമ്പാൾ സ്റ്റീവ് കോപ്പലിെൻറ ജാംഷഡ്പുർ ഒന്നാമതുള്ള ബംഗളൂരുവുമായി മാറ്റുരക്കും. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ അവസാനിക്കുന്നതോടെ സെമി െബർത്തുറപ്പിക്കുന്ന ടീമുകളിൽ ഏറക്കുറെ തീരുമാനമാവും.
29 പോയൻറുമായി രണ്ടാമതുള്ള പുണെ ഞായറാഴ്ച ജയിച്ചാൽ ഏറക്കുറെ രക്ഷപ്പെടും. ഡൽഹിക്കെതിരെയാണ് പുണെയുടെ അവസാന മത്സരം. അതേസമയം, 21 പോയൻറുമായി ഏഴാമതുള്ള ഗോവക്ക് ഞായറാഴ്ചയുൾപ്പെടെ മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ സെമി പ്രതീക്ഷയുള്ളൂ.
സീസണിലെ ടോപ് സ്കോറർ ഗോവയുടെ ഫെറാൻ കൊറോമിനാസും പുണെയുടെ മാഴ്സലീന്യോയും തമ്മിലെ അങ്കമാവും ഇൗ പോരാട്ടം.ആദ്യപാദത്തിൽ ഗോവ 2-0ത്തിന് തോറ്റിരുന്നു. ബംഗളൂരുവിനെതിരെ ജയിച്ചാൽ മാത്രമേ സ്റ്റീവ് കോപ്പലിെൻറ ജാംഷഡ്പുരിന് രക്ഷയുള്ളൂ. സമനില വഴങ്ങിയാൽ ടാറ്റ സംഘത്തിന് സെമി പ്രതീക്ഷക്ക് മറ്റു മത്സരങ്ങൾക്കായി കാത്തിരിക്കേണ്ടിവരും.
