Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോവയോട്​ കടംവീട്ടി,...

ഗോവയോട്​ കടംവീട്ടി, ആദ്യം സെമിയുറപ്പിച്ച്​ ബംഗളൂരു 

text_fields
bookmark_border
bengaluru fc
cancel
ബംഗളൂരു: ​െഎ.എസ്​.എല്ലിൽ ബംഗളൂരുവി​​​െൻറ കുതിപ്പ്​ തടയാൻ ഗോവക്കുമായില്ല. കണ്​ഠീരവ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്​ ​ജയിച്ച ബംഗളൂരു 33 പോയൻറുമായി ​​േപ്ലഒാഫിൽ ഇടമുറപ്പിച്ചു. 35ാം മിനിറ്റിൽ എഡു ഗാർഷ്യയും 83ാം മിനിറ്റിൽ ദിമാസ്​ ദെൽഗാഡോയുമാണ്​ സ്​കോർ ചെയ്​തത്​. ഫ​േട്ടാർഡ സ്​റ്റേഡിയത്തിൽ  നടന്ന ആദ്യപാദ മത്സരത്തിൽ 4-3ന്​ തോറ്റതി​​​െൻറ കടവുമായാണ്​ ബംഗളൂരു സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്​. ​പ്രതിരോധവും ആക്രമണവും മധ്യനിരയിൽ കണ്ട്​ 3-5-2 ശൈലിയിൽ ടീമിനെ ഒരുക്കിയ ബംഗളൂരു കോച്ച്​ ആൽബർട്ട്​ റോക്കയുടെ തന്ത്രങ്ങളെ ചെറുക്കാൻ 4-4-2 ഫോർമേഷനിലാണ്​ എതിരാളികൾ കളത്തിലിറങ്ങിയത്​. ഗോളടിയന്ത്രം മികുവിന്​ കോച്ച്​ റോക്ക വിശ്രമം അനുവദിച്ചു. 

പ്ലേഒാഫ്​ സാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമായ ഗോവയുടെ മുന്നേറ്റങ്ങളോടെയായിരുന്നു കളിയാരംഭം​. വൈകാതെ ബംഗളൂരു കളി പിടിച്ചു. തുടരെയുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ 23ാം മിനിറ്റിൽ ബംഗളൂരുവിന്​ അനുകൂലമായി കോർണർ കിക്ക്​ ലഭി​െച്ചങ്കിലും മുതലെടുക്കാനായില്ല. 35ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന ഗോളെത്തി. ഇടതുപാർശ്വത്തിൽനിന്ന്​ സുനിൽ ഛേത്രി നൽകിയ പാസ്​ സ്വീകരിച്ച്​  തൊങ്​കോസിം നടത്തിയ മുന്നേറ്റം ഗോവൻ പ്രതിരോധം കോർണർ വഴങ്ങിയാണ്​ രക്ഷപ്പെടുത്തിയത്​. ​അ​േൻറാണിയോ റോഡ്രിഗസി​​​െൻറ േകാർണർ കിക്കിന്​ സ്​പാനിഷ്​ താരം എഡു ഗാർഷ്യ തലവെച്ചത്​ കൃത്യം വലയിലേക്ക്​ (1-0). രണ്ടാം പകുതിയിൽ ലീഡുയർത്താനുള്ള ശ്രമങ്ങൾ ഗോവൻ ഗോൾമുഖത്ത്​ തുടരത്തുടരെ അപകടഭീതിയുയർത്തി. ഇടക്കുള്ള ഗോവൻ മുന്നേറ്റങ്ങളൊന്നും ബംഗളൂരു ഗോളി ഗുർപ്രീതിനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല. 

ഗോവൻ പ്രത്യാക്രമണത്തിനിടെ, 83ാം മിനിറ്റിൽ പ്രതിരോധത്തി​ലെ ആശയക്കുഴപ്പം മുതലെടുത്ത്​ ബംഗളൂരു രണ്ടാം ഗോൾ കുറിച്ചു. എഡു ഗാർഷ്യ ഇടതുപാർശ്വത്തിലൂടെ ഒറ്റക്കു നടത്തിയ മനോഹര നീക്കത്തിലായിരുന്നു തുടക്കം.ഗോവൻ ബോക്​സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത്​ കാലിൽകുരുക്കിയ ദിമാസ്​ ദെൽഗാഡോ ഗോൾമുഖത്തേക്ക്​ കടക്കു​േമ്പാൾ ഒാഫ്​​ൈസെഡാണെന്ന ധാരണയിലായിരുന്നു ഗോവൻ പ്രതിരോധം. ഗോളി നവീൻ കുമാറിന്​ ഒരവസരവും നൽകാതെ ദിമാസ്​ പന്ത്​ വലയിലേക്ക്​ അടിച്ചുകയറ്റി (2-0).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story