വിജയം, വിനീതം
text_fieldsപുണെ: പ്രതീക്ഷകളൊന്നും തെറ്റിയില്ല. ചാരത്തിൽനിന്നുയർത്തെഴുന്നേറ്റ് മഞ്ഞപ്പടയുടെ ഉജ്വല തിരിച്ചുവരവ്. െഎ.എസ്.എല്ലിലെ നിർണായക എവേ മത്സരത്തിൽ പുണെയെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് തോൽപിച്ചു. വിവാദ റഫറി പ്രാഞ്ജൽ ബാനർജി ഇക്കുറിയും അനാവശ്യ പെനാൽറ്റിയുമായി വില്ലൻവേഷമണിഞ്ഞെങ്കിലും 93ാം മിനിറ്റിൽ സി.കെ. വിനീതിെൻറ ഉഗ്രൻ ഷോട്ടിൽ ബ്ലാസ്റ്റേിെൻറ വിജയം പിറന്നു. ത്രസിപ്പിക്കുന്ന ജയത്തോടെ മഞ്ഞപ്പട വീണ്ടും പ്ലേഒാഫ് പ്രതീക്ഷ സജീവമാക്കി. 58ാം മിനിററ്റിൽ ജാകിചന്ദും ഇഞ്ചുറി ടൈമിൽ വിനീതുമാണ് ബ്ലാസ്റ്റേഴ്സിെൻറ രക്ഷകരായത്.ആക്രമിച്ചു കളിക്കാനുറച്ചായിരുന്നു ഡേവിഡ് ജെയിംസ് പുണെയുടെ കളത്തിലെത്തിയത്. വിസിൽ കേട്ടപാടെ ഇയാൻ ഹ്യൂമും സി.കെ. വിനീതും പുണെ ഗോൾമുഖത്ത് വട്ടമിട്ട് പറന്നു. വലതു വിങ്ങിൽ ജാകി ചന്ദിെൻറ മുന്നേറ്റങ്ങളായിരുന്നു പുണെയെ പരീക്ഷിച്ചുകൊണ്ടിരുന്നത്.

അഞ്ചാം മിനിറ്റിൽതന്നെ പുണെ ഗോളിയുടെ പിഴവിൽ ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത അവസരമെത്തി. പന്ത് അടിച്ചൊഴിവാക്കാനുള്ള പുണെ ഗോളി വിശാൽ കെയ്ത്തിെൻറ ശ്രമം പാളിയപ്പോൾ, മുന്നിലുണ്ടായിരുന്ന ഇയാൻ ഹ്യൂമിെൻറ കാലിൽ പന്തെത്തി. കണക്ട് ചെയ്യാനുള ഹ്യൂമിെൻറ ശ്രമം വിഫലമാവുകയായിരുന്നു. 24ാം മിനിറ്റിൽ ജാകിചന്ദ് നീട്ടിനൽകിയ പന്തിന് ഹ്യൂം ചാടിയുയർന്ന് തലവെച്ചത് പുറത്തേക്കു നീങ്ങി. എന്നാൽ, പുണെ പതുക്കെ കളി പിടിച്ചെടുത്തു. മാഴ്സലീന്യോയും എമിലിയാനോ അൽഫാരോയും ചേർന്നായിരുന്നു പടനയിച്ചത്. രണ്ടിലധികം തവണ ബ്ലാസ്റ്റേഴ്സിെൻറ വലകുലുേങ്ങണ്ടതായിരുന്നു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഹ്യൂ പരിക്കേറ്റ് മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി
കളിമാറി രണ്ടാം പകുതി
പുണെയുടെ കണ്ണഞ്ചിപ്പിക്കും മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. എട്ടു മിനിറ്റിനിടെതന്നെ നാല് അവസരങ്ങൾ. 53ാം മിനിറ്റിൽ മാഴ്സലീന്യോയുടെ ഉഗ്രൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്സിെൻറ ഭാഗ്യം കൊണ്ടായിരുന്നു. 58ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോളെത്തുന്നത്. പുതുതായി കളത്തിലെത്തിയ ഗുഡ്യോൺ ബാൾവിൻസൺ നൽകിയ പാസ് സ്വീകരിച്ച് ജാകിചന്ദ് സിങ് ബോക്സിനു പുറത്തുനിന്നുതിർത്ത ഷോട്ട് വളഞ്ഞ്പുളഞ്ഞ് വലയിലേക്ക് കയറുേമ്പാൾ പുണെ ഗോളിക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ, ബ്ലാസ്റ്റേഴ്സിെൻറ ആഹ്ലാദം 78ാം മിനിറ്റിൽ അടങ്ങി. അൽഫാരോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ പുണെ സമനില പിടിച്ചു.

അനവസരത്തിൽ റഫറി നൽകിയ പെനാൽറ്റിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ തർക്കിച്ചുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ, മഞ്ഞപ്പട തോൽക്കാൻ ഒരുക്കമല്ലായിരുന്നു. പുണെയോടും ഒപ്പം റഫറിയോടും വാശിതീർക്കാൻ ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചു. ഒടുവിൽ, മലയാളികളുടെ മഞ്ഞപ്പടയെ കാക്കാൻ സി.കെ. വിനീതെത്തി. 93ാം മിനിറ്റിൽ പെക്കൂസൻ നൽകിയ പാസ് ബോക്സിനു തൊട്ടുമുന്നിൽനിന്ന് നെഞ്ചിലെടുത്ത് വിനീത് പറപ്പിച്ച ഇടങ്കാലൻ വോളി നെടുകെ ചാടിയ ഗോളിയെയും കടന്ന് പുണെ വലതുളച്ചു കയറി. ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ. 20 പോയൻറുമായി ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
