Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിറഞ്ഞ സ്നേഹത്തോടെ...

നിറഞ്ഞ സ്നേഹത്തോടെ കോപ്പലാശാന് സ്വീകരണം

text_fields
bookmark_border
നിറഞ്ഞ സ്നേഹത്തോടെ കോപ്പലാശാന് സ്വീകരണം
cancel
camera_alt?????? ??? ?????? ????????????? ??????????? ?????? ?????????????? ???????
കൊ​ച്ചി: ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​നെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച പ​രി​ശീ​ല​ക​ൻ സ്​​റ്റീ​വ് കോ​പ്പ​ലി​നോ​ടു​ള്ള സ്നേ​ഹം മ​റ​ച്ചു​വെ​ക്കാ​തെ കേ​ര​ളം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ക​ന്നി​ക്കാ​രു​മാ​യി ര​ണ്ടാ​മ​ങ്ക​ത്തി​നെ​ത്തി​യ കോ​പ്പ​ലി​നെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് ഗാ​ല​റി വ​ര​വേ​റ്റ​ത്.

ആ​റ് മ​ണി ക​ഴി​ഞ്ഞ​തോ​ടെ ഇ​രു ടീ​മു​ക​ളു​മാ​യി വാ​ഹ​നം സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് താ​ര​നി​ര​യാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. ക​ളി​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി ഇ​റ​ങ്ങു​ന്ന ദൃ​ശ്യം സ്​​റ്റേ​ഡി​യ​ത്തി​ലെ വ​ലി​യ ടി.​വി സ്ക്രീ​നി​ൽ പ​തി​ഞ്ഞ​പ്പോ​ൾ ഗാ​ല​റി ഒ​ന്ന​ട​ങ്കം കൈ​യ​ടി​ച്ചു. പി​ന്നാ​ലെ ജം​ഷ​ഡ്പു​ർ എ​ഫ്.​സി താ​ര​ങ്ങ​ളെ​ത്തി. കോ​ച്ച് സ്​​റ്റീ​വ് കോ​പ്പ​ലി​നും മ​ല​യാ​ളി​താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​ക്കും കെ​ർ​വ​ൻ​സ് ബെ​ൽ​ഫോ​ർ​ട്ടി​നും കൈ​യ​ടി​യോ​ടെ സ്വീ​ക​ര​ണം. പി​ന്നാ​ലെ താ​ര​ങ്ങ​ൾ മൈ​താ​ന​ത്ത്. ബ്ലാ​സ്​​റ്റേ​ഴ്സ് ക​ളി​ക്കാ​രാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. ഗാ​ല​റി നി​റ​ഞ്ഞ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ർ നി​ർ​ത്താ​തെ കൈ​യ​ടി​ച്ചു.

ക​ളി​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി കാ​ണി​ക​ളെ​നോ​ക്കി ൈക​വീ​ശു​ന്ന​തി​നി​ടെ കോ​പ്പ​ൽ മൈ​താ​ന​ത്തേ​ക്ക്. ചെ​റി​യ നി​ശ്ശ​ബ്​​ദ​ത​ക്കു​ശേ​ഷം ഗാ​ല​റി​യൊ​ന്നാ​കെ ആ​ർ​ത്തു​വി​ളി​ച്ചു. ഗാ​ല​റി​യൊ​ന്നാ​കെ എ​ഴു​ന്നേ​റ്റ് നി​ന്ന് മ​ല​യാ​ള​ത്തി​​െൻറ കാ​ര​ണ​വ​രോ​ടു​ള്ള ആ​ദ​ര​വ് അ​റി​യി​ച്ചു. മൈ​താ​നം ചു​റ്റി എ​ല്ലാ​വ​ർ​ക്കും അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​ൻ കോ​പ്പ​ലും മ​റ​ന്നി​ല്ല. ബ്ലാ​സ്​​റ്റേ​ഴ്സ് ക​ളി​ക്കാ​രെ ആ​ശ്ലേ​ഷി​ച്ചും കു​ശ​ലം പ​റ​ഞ്ഞും ഗ്രൂ​പ്​ ഫോ​ട്ടോ​ക്ക് അ​ണി​നി​ര​ന്നും അ​ദ്ദേ​ഹം ഫു​ട്ബാ​ളി​ന​പ്പു​റ​മു​ള്ള ഹൃ​ദ​യ​ബ​ന്ധ​ത്തി​ന് അ​ടി​വ​ര​യി​ട്ടു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​നാ​യി ക​ളി​ച്ച ബെ​ൽ​ഫോ​ർ​ട്ട് വി​നീ​തി​നെ​യും ജി​ങ്കാ​െ​ന​യു​മൊ​ക്കെ കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​മ്പോ​ഴും കാ​ണി​ക​ൾ ആ​ർ​ത്തു​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballsteve coppellmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story