ബ്ലാസ്റ്റേഴ്സിൻെറ രണ്ടാം മത്സരവും ഗോൾരഹിത സമനിലയിൽ
text_fieldsകൊച്ചി: പ്രതീക്ഷകളെല്ലാം അസ്ഥാനത്ത്. ഹോംഗ്രൗണ്ടിൽ ഇഷ്ടടീമിെൻറ വിജയം കാണാനെത്തിയ ആരാധകരെയും നിരാശരാക്കി ജാംഷഡ്പുർ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. ആദ്യ മത്സരത്തേക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞെങ്കിലും ഹോംഗ്രൗണ്ടിെൻറ ആനുകൂല്യം മുതലാക്കാനായില്ല. പ്രതിരോധം ശക്തിപ്പെടുത്തി കളത്തിലിറങ്ങിയ ആതിഥേയർക്കും ജാംഷഡ്പുർ എഫ്.സിക്കും ഗോൾ നേടാനാവാതിരുന്ന മത്സരത്തിൽ ഇരു ടീമുകളും ഒാരോ പോയൻറ് വീതം പങ്കുവെച്ചു. കളിച്ച രണ്ട് മത്സരങ്ങളും സമനിലയിലായ ടീമുകൾക്ക് രണ്ട് പോയൻറ് മാത്രമാണ് സമ്പാദ്യം.

മാറ്റങ്ങളോടെ തുടക്കം
ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ കൈയാളിയിരുന്ന മിലൻ സിങ്ങിനു പകരം ജാക്കിചന്ദ് സിങ് ആതിഥേയരുടെ നിരയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം നേടി. കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ച 4-2-3-1 ശൈലി തന്നെയാണ് റെനെ മ്യുലൻസ്റ്റീൻ വെള്ളിയാഴ്ചയും പരീക്ഷിച്ചത്. അതേസമയം, സ്ട്രൈക്കറുടെ റോളിൽ തിളങ്ങാതിരുന്ന ബെർബറ്റോവിന് പകരം ഹ്യൂമിന് ഗോളടിക്കാനുള്ള ചുമതല നൽകി. ജാക്കിചന്ദിനൊപ്പം ഇസുമിയും കറേജ് പെകൂസണും മധ്യനിര കാത്തു. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ട ദക്ഷിണാഫ്രിക്കൻ താരം സമീഗ് ദൗതിക്കുപകരം കെർവൻസ് ബെൽഫോർട്ടിനെ ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റീവ് കോപ്പൽ ടീമിനെയിറക്കിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ മിന്നിയ താരം കൂടിയായിരുന്നു ബെൽഫോർട്ട്. 4-3-2-1 ശൈലിയിൽ ഇസു അസുക്കക്ക് സ്ട്രൈക്കറുടെ റോൾ നൽകി. ബെൽഫോർട്ടും ജെറി മാവ്മിൻതാംഗയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായി.
Free header for @ckvineeth, who should've done better!
— Indian Super League (@IndSuperLeague) November 24, 2017
Watch it LIVE on @hotstartweets: https://t.co/swUXofiv7n
JioTV users can watch it LIVE on the app. #ISLMoments #KERJAM #LetsFootball pic.twitter.com/0Nornvtldv

വിരസം ആദ്യപകുതി
പതിഞ്ഞ തുടക്കത്തിലാണ് മത്സരം ആരംഭിച്ചത്. ഗോൾ വഴങ്ങാതിരിക്കാൻ ഇരുടീമുകളും പ്രതിരോധം ശക്തിപ്പെടുത്തിയിരുന്നതിനാൽ വേഗം കുറഞ്ഞ നീക്കങ്ങളാണ് കളിക്കളത്തിൽ കണ്ടത്. നാലാം മിനിറ്റിൽ ജാംഷഡ്പുരിെൻറ വകയായിരുന്നു ആദ്യ മുന്നേറ്റം. പന്തുമായി ബോക്സിലേക്ക് കുതിച്ച ബെൽഫോർട്ട് നൽകിയ പാസ് സൗവിക് ചക്രവർത്തി ജെറിക്ക് മറിച്ചുനൽകി. ജെറിയുടെ ഷോട്ട് പക്ഷേ പുറത്തേക്ക് പാഞ്ഞു. പത്താം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം. വലതുവിങ്ങിൽനിന്ന് ഹ്യൂം ബോക്സിലേക്ക് നൽകിയ ക്രോസിൽ ഹെഡറിനായുള്ള വിനീതിെൻറ ശ്രമം പക്ഷേ പോസ്റ്റിനുമുകളിലൂടെ പാഞ്ഞു. 16ാം മിനിറ്റിൽ ഇടതുമൂലയിൽനിന്ന് ലാൽത്തുവാര നൽകിയ പാസിൽ ബെർബറ്റോവിെൻറ വോളി ശ്രമം ഗോളി സുബ്രതപാൽ അതിവിദഗ്ധമായി രക്ഷപ്പെടുത്തി. അരമണിക്കൂർ പിന്നിട്ടപ്പോൾ ബ്ലാസ്റ്റേഴ്സിനെ പരീക്ഷിക്കാൻ ജാംഷഡ്പുരിന് അവസരം. ബോക്സിനു തൊട്ടുപുറത്ത് ജിങ്കാൻ ബെൽഫോർട്ടിനെ വീഴ്ത്തിയതിന് ഫ്രീകിക്ക്. എമേഴ്സൺ മൗറയെടുത്ത കിക്ക് പ്രതിരോധം മറികടന്ന് പറന്നെങ്കിലും ഗോളി റച്ചുബ്ക തട്ടിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് വലയിലാക്കാനുള്ള ജെറിയുടെ ശ്രമത്തെയും റെച്ചുബ്ക കോർണർ വഴങ്ങി രക്ഷപ്പെടുത്തി.

മാറാൻ ഉദ്ദേശ്യമില്ലാതെ രണ്ടാംപകുതി
അയഞ്ഞ കളി രണ്ടാം പകുതിയെത്തിയപ്പോഴും മാറിയില്ല. 66ാം മിനിറ്റിൽ പരിക്കേറ്റ അനസിനു പകരം ബികാഷ് ജെയ്റു കളത്തിൽ. അധിക സമയത്ത് ജാംഷഡ്പുരിെൻറ ആക്രമണത്തിൽനിന്നും ബ്ലാസ്റ്റേഴ്സിനെ റെച്ചുബ്ക രക്ഷപ്പെടുത്തി. ട്രിൻഡാഡെയുടെ ക്രോസിൽ ബെൽഫോർട്ട് തലവെച്ചെങ്കിലും മികച്ച ഡൈവിങ്ങിലൂടെ റെച്ചുബ്ക മാനംകാത്തു. പ്രിയപ്പെട്ട ടീം ഗോളടിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചിയിലെത്തിയത് 36,752 കാണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
