Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോപ്പലി​െൻറ ജാംഷഡ്​പുരിന്​ ഇന്ന്​ അരങ്ങേറ്റം; എതിരാളികൾ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡ്​ 

text_fields
bookmark_border
കോപ്പലി​െൻറ ജാംഷഡ്​പുരിന്​ ഇന്ന്​ അരങ്ങേറ്റം; എതിരാളികൾ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡ്​ 
cancel

ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖങ്ങളായ ജാംഷഡ്​പുർ എഫ്​.സിക്ക്​ ശനിയാഴ്​ച കന്നി മത്സരം. ഗുവാഹതിയിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡാണ്​ എതിരാളികൾ. രാത്രി എട്ടിനാണ്​ മത്സരം. 

കേരള ബ്ലാസ്​റ്റേഴ്​സി​​െൻറ മുൻ കോച്ച്​ സ്​റ്റീവ്​ കോപ്പലി​​െൻറ കീഴിൽ അണിനിരക്കുന്ന ജാംഷഡ്​പുർ ഇൗ സീസണിലെ ഏറ്റവും മികച്ച ടീമുമായാണ്​ മൈതാനത്തിറങ്ങുന്നത്​. പ്രതിരോധനിരക്ക്​ കരുത്തുപകർന്ന്​ മലയാളി താരം അനസ്​ എടത്തൊടികയും മുന്നേറ്റനിരയെ നയിച്ച്​ മുൻ ബ്ലാസ്​റ്റേഴ്​സ്​ താരം ബെൽഫോർട്ടും കളത്തിലിറങ്ങും.

മലയാളി താരമായ ഗോൾകീപ്പർ ടി.പി. രഹനേഷ്​ അടങ്ങിയ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിന്​ താരപ്പകിട്ടില്ലെങ്കിലും കരുത്തുറ്റ നിരയുമായാണ്​ നാലാം സീസണിനെത്തിയിരിക്കുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story