Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 3:01 PM IST Updated On
date_range 31 Dec 2017 3:02 PM ISTകൊച്ചിയിൽ പുതുപുലരി തേടി ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ബംഗളൂരു എഫ്.സി
text_fieldsbookmark_border
camera_alt?????? ????????????????????? ?????????? ??????????????????
കൊച്ചി: കാൽപ്പന്തുകളിയുടെ വിസ്മയ കാഴ്ചകൾക്കൊപ്പം ഒരു വർഷം ചിറകടിച്ചകലുമ്പോൾ പുതുപുലരിക്ക് കാതോർത്ത് മലയാളികളുടെ പ്രിയ ടീം കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുവത്സര രാവിലെ ദക്ഷിണേന്ത്യൻ ഡെർബിയിൽ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ. വൈകീട്ട് 5.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ആറ് കളികളിൽ ഒരു ജയവും നാല് സമനിലയും ഒരു തോൽവിയുമായി ഏഴു പോയേൻറാടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിനെതിരെ ജയിച്ചാൽ പത്ത് പോയൻറുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാം. ഏഴ് കളികളിൽ നാല് വിജയവും മൂന്നു പരാജയവുമായി 12 പോയേൻറാടെ നാലാം സ്ഥാനത്താണ് ആതിഥേയർ. ജയിച്ചാൽ 15 പോയൻറുമായി രണ്ടാം സ്ഥാനത്തെത്താം.
ചെന്നൈ എഫ്.സിയെ അവരുടെ തട്ടകത്തിൽ ഒരു ഗോൾ സമനിലയിൽ തളച്ചതിെൻറ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിൽ തോൽവിവഴങ്ങിയിട്ടില്ലെന്ന റെക്കോഡുമുണ്ട്. പരിക്കാണ് ടീമിനെ അലട്ടുന്നത്്. വിശ്രമത്തിലായിരുന്ന ബെർബറ്റോവ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ആദ്യ പതിനൊന്നിൽ ഇടം തേടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. റിനോ ആേൻറാ, പ്രീതംകുമാർ സിങ്, കരൺ സവാനി എന്നിവരുടെ പരിക്ക് ടീമിന് ക്ഷീണം ചെയ്യും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ വലിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്. സ്ട്രൈക്കറുടെ റോളിൽ തിളങ്ങുന്ന സിഫ്നിയോസിന് മാറ്റമുണ്ടായേക്കില്ല. വെസ് ബ്രൗൺ ഡിഫൻസിവ് മിഡ്ഫീൽഡറായി കളിച്ചേക്കും. വിങ്ങുകളിൽ സി.കെ. വിനീതും പെക്കൂസണും ജാക്കിചന്ദും അണിനിരക്കും.
റിനോ ആേൻറാക്കു പകരം ആരിറങ്ങുമെന്ന കാര്യം പ്രീ മാച്ച് കോൺഫറൻസിൽ കോച്ച് റെനെ വെളിപ്പെടുത്തിയില്ല. ഹ്യൂമിെൻറ മോശം ഫോം ടീമിന് പ്രശ്നമാകുന്നുണ്ട്. പകരക്കാരനായിട്ടാകും ഹ്യൂം ഇന്നും കളത്തിലിറങ്ങുക. ജിങ്കാനും പെസിച്ചും അടങ്ങുന്ന പ്രതിരോധനിര ശക്തമാണ്.
അതേസമയം, തുടർച്ചയായ രണ്ട് പരാജയത്തിെൻറ മുറിവുണക്കാൻ പതിനെട്ടടവും പയറ്റാൻ കച്ചകെട്ടിയാണ് ബംഗളൂരു കൊച്ചിയിലെത്തുന്നത്. ഉദാന്ത സിങ്, ജോൺ ജോൺസൺ എന്നിവരുടെ പരിക്ക് ടീമിെന അലട്ടുന്നുണ്ട്. ഇരുവരും കൊച്ചിയിൽ കളിച്ചേക്കില്ല. മികച്ച പ്രകടനത്തോടെ സീസൺ തുടങ്ങിയ ബംഗളൂരൂവിന് അവസാന രണ്ടു മത്സരങ്ങളിൽ കാലിടറി. മികച്ച താരനിരയാണ് ബംഗളൂരുവിെൻറ നേട്ടം.

ബംഗളൂരു എഫ്.സി ടീമംഗങ്ങൾ പരിശീലനത്തിൽ

പക്ഷേ, പലപ്പോഴും ഒത്തിണക്കം നഷ്ടപ്പെടുന്നു. ആറ് ഗോളുകൾ നേടിയ വെനിസ്വേലൻ സ്ട്രൈക്കർ മികുവാണ് തുറുപ്പുചീട്ട്. ക്യാപ്റ്റൻ സുനിൽ ഛേത്രി, ആസ്ട്രേലിയൻ താരം എറിക് പർത്താലു എന്നിവർ മത്സരഗതി നിർണയിക്കാൻ ശക്തരാണ്. വിജയവഴിയിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്സും തോൽവിഭാരമൊഴിയാൻ ബംഗളൂരുവും പൊരുതുമ്പോൾ കൊച്ചിയിൽ മികച്ച മത്സരം ഉറപ്പ്. കലൂരിലെ ഗാലറിയിൽ മഞ്ഞപ്പടക്കൊപ്പം നീലക്കുപ്പായക്കാരും ഉണ്ടാകുമെന്നതിനാൽ സീസണിലെ മികച്ച മത്സരത്തിനാകും കൊച്ചി വേദിയാകുക. പുതുവത്സര രാവിലെ ദക്ഷിണേന്ത്യൻ ഡെർബിയിൽ ഭാഗ്യം ആരെ തുണക്കുമെന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.കേരള ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ചത്തെ മത്സരം വളരെ പ്രത്യേകതയുള്ളതാണ്. ഒരു ഡെർബിയുടെ പ്രതീതിയാണ്. മത്സരത്തെ പ്രാധാന്യമുള്ളതാക്കാൻ അത് നല്ലതാണ്. വളരെ പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുന്നത്്. ബംഗളൂരുവിെൻറ ജയമോ പരാജയമോ കണക്കിലെടുക്കുന്നില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്. പരാജയത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിലോ പ്രതികരിക്കുന്നതിലോ കാര്യമില്ല. സ്വയം വിലയിരുത്താനാണ് ശ്രമം. നോർത്ത് ഈസ്റ്റിനെതിരായ വിജയവും ചെന്നൈക്കെതിരായ സമനിലയും കടുത്ത മത്സരത്തിെൻറ ഫലമാണ്.
റെനെ മ്യുലെൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
റെനെ മ്യുലെൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story