വീണ്ടും രക്ഷകനായി വിനീത്; ചെന്നൈയിനെ സമനിലയിൽ തളച്ചു
text_fieldsചെന്നൈ: മച്ചാന്മാരുടെ മണ്ണിൽ പൊരുതിനേടിയ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്. നായകൻ സന്ദേശ് ജിങ്കാെൻറ ഹാൻഡ്ബാൾ പെനാൽറ്റിയായപ്പോൾ ഗോൾവഴങ്ങി തോൽവി ഉറപ്പിച്ച കേരളത്തിന് ഇഞ്ചുറിടൈം ഗോളിലൂടെ സമനില നൽകി വിനീത് രക്ഷക വേഷമണിഞ്ഞു. വിനീതിെൻറ ബുള്ളറ്റ്ഷോട്ട് ഗോളിലേക്ക് തൂക്കമൊപ്പിച്ച് ക്രോസ് നൽകി ജിങ്കാൻ പെനാൽറ്റിക്ക് പ്രായശ്ചിത്തം ചെയ്തു.

കളിയുടെ 89ാം മിനിറ്റിലായിരുന്നു ചെന്നൈയിൻ എഫ്.സി റെനെ മിലിചിെൻറ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയത്. ഇതിന് മറുപടി പിറന്നത് ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിൽ. കേരളത്തിെൻറ ഗോൾ ആഘോഷം അവസാനിക്കുംമുേമ്പ റഫറിയുടെ ലോങ് വിസിൽ മുഴക്കവും. വിലപ്പെട്ട ഒരു പോയൻറുമായി ചെന്നൈയിൽനിന്നും മടങ്ങിയ കേരളത്തിന് 31ന് ബംഗളൂരു എഫ്.സിയെ നേരിടാൻ ഉൗർജമായി. കളിയുടെ കാവ്യനീതി പോലെയായിരുന്നു ഇൗ സമനില. വിജയക്കുതിപ്പുമായിറങ്ങിയ ചെന്നൈയിനെ പ്രതിരോധവും മുന്നേറ്റവും കനപ്പിച്ച് നേരിട്ട ബ്ലാസ്റ്റേഴ്സ് ഏറ്റവും മനോഹരമായി തന്നെ പന്തുതട്ടി.
Almost the perfect counter! How did Jackichand miss this though?
— Indian Super League (@IndSuperLeague) December 22, 2017
Watch it LIVE on @hotstartweets: https://t.co/d0hhadXAcs
JioTV users can watch it LIVE on the app. #ISLMoments #CHEKER #LetsFootball pic.twitter.com/hgOV2akEOo
മധ്യനിരയിൽ വെസ്ബ്രോണും പ്രതിരോധത്തിൽ ജിങ്കാനും പെസിചും ആക്രമണത്തിൽ വിനീതും ജാകിചന്ദും പെകൂസനും ചേർന്ന് ഫോർമുല രൂപപ്പെടുത്തിയ പോലെയായിരുന്നു പോരാട്ടം. എന്നാൽ, ഫിനിഷിങ്ങിലെ പിഴവുകൾ മികച്ച മൂന്നോളം ഗോളവസരങ്ങൾ നഷ്ടപ്പെടുത്തി. അതേസമയം, ചെന്നൈയും ഒട്ടും കുറച്ചില്ല. ജെജെയും ജൂഡ് നൗറുവും റാഫേൽ അഗസ്റ്റോയും ചേർന്നായിരുന്നു ഒന്നാം പകുതിയിലെ ആക്രമണം നയിച്ചത്. രണ്ടാം പകുതിയിൽ ഇവർക്ക് പകരം ഗ്രിഗറി നെൽസനും മിലിചും എത്തിയിട്ടും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർന്നില്ല. വെസ്ബ്രോണിെൻറ പൊസിഷനിങ്ങും ജിങ്കാെൻറയും പെസിചിെൻറയും രക്ഷാപ്രവർത്തനങ്ങളും മഞ്ഞപ്പടയുടെ ഗോൾവല കാത്തു. ഇതിനിടെ റിനോ ആേൻറാ പരിക്കുപറ്റി പുറത്തേക്ക് പോയി. 90ാം മിനിറ്റിൽ വെസ്േബ്രാണിന് പകരം ഇയാൻ ഹ്യൂമെത്തി. ചെന്നൈയിനിെൻറ ഇരുതലമൂർച്ചയുള്ള മുന്നേറ്റത്തെ മനസ്സിൽ കണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഒരുക്കിയത്. പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത ലൈനപ്പ്. പെസിച്-ജിങ്കാൻ-റിനോ-ലാൽറുതാര പ്രതിരോധത്തിന് മുന്നിലായി വെസ്ബ്രോൺ നങ്കൂരമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
