മുംബൈക്കെതിരെ ഗോളടിച്ചും വഴങ്ങിയും ബ്ലാസ്റ്റേഴ്സ് (1-1); വിനീതിന് ചുവപ്പ്കാർഡ്
text_fieldsകൊച്ചി: ആളും ആരവവും തണുത്തുതുടങ്ങിയ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളിമറന്നു. ആദ്യ പകുതിയിൽ ലഭിച്ച ആധിപത്യം രണ്ടാം പകുതിയിൽ അലസതക്ക് വഴിമാറിയപ്പോൾ െഎ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിന് 1^1 സമനില. 14ാം മിനിറ്റിൽ മാർക്ക് സിഫ്നിയോസും 77ാം മിനിറ്റിൽ ബൽവന്ത് സിങ്ങും ഇരു ടീമുകൾക്കുമായി ഗോൾ നേടി. ഗോൾരഹിത സമനിലയിൽനിന്ന് ഗോൾ സമനിലയിലേക്ക് മാറിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ പോയൻറ് പങ്കുവെച്ചു. ഒമ്പതിന് ഗോവയിലാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
Hit low, and hit hard by Everton Santos - and @Balwant_Singh17 finishes well!#LetsFootball #KERMUM pic.twitter.com/q1svFdLVBm
— Indian Super League (@IndSuperLeague) December 3, 2017
ശൈലിമാറ്റി
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിറംമങ്ങിയ ഇയാൻ ഹ്യൂമിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് റെനെ മ്യൂലൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഹ്യൂമിന് പകരക്കാരനായി ഇറങ്ങി തിളങ്ങിയ മാർക്ക് സിഫ്നിയോസ് ആദ്യ ഇലവനിൽ സ്ഥാനംനേടി. അതേസമയം, വെസ് ബ്രൗൺ ബെഞ്ചിൽപോലുമില്ലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി 4-1-4-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. സിഫ്നിയോസ് ഏക സ്ട്രൈക്കറായപ്പോൾ സെൻട്രൽ മിഡ്ഫീൽഡിലായിരുന്നു ബെർബറ്റോവിെൻറ സ്ഥാനം. വിങ്ങുകളിൽ വിനീതും ജാക്കിചന്ദ് സിങ്ങും അണിനിരന്നു. പെകൂസണും അരാട്ട ഇസൂമിയും മധ്യനിരയിലും.
The @KeralaBlasters fans celebrate, as Sifneos tucked in his club's first goal #LetsFootball #KERMUM pic.twitter.com/aDEhmbMrT4
— Indian Super League (@IndSuperLeague) December 3, 2017
ആതിഥേയരുടെ വാഴ്ച
വിസിൽ മുഴങ്ങി ആദ്യ നിമിഷം മുതൽ ആതിഥേയരുടെ മുന്നേറ്റം. നാലാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് പെകൂസണിെൻറ ലോങ് റേഞ്ച് നേരിയ വ്യത്യാസത്തിൽ പുറത്ത്. തുടർന്നുള്ള മിനിറ്റുകളിൽ കിക്കും കോർണറുമായി നിരവധി സാധ്യതകൾ തുറന്നെങ്കിലും ഒന്നും മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. ഹ്യൂമിന് പകരക്കാരനായി ഇറക്കിയ കോച്ചിെൻറ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു സിഫ്നിയോസിേൻറത്. മധ്യനിരയിലേക്ക് ഇറങ്ങിയും കളിച്ചുമുന്നേറിയും മികച്ച നീക്കങ്ങൾ മെനഞ്ഞു. ഒപ്പം വിനീതും പെകൂസണും ഉണർന്നുകളിച്ചപ്പോൾ മുംബൈക്ക് പ്രതിരോധം ശക്തിപ്പെടുത്തേണ്ടിവന്നു. മാറ്റം ഫലംകണ്ടുതുടങ്ങിയതിെൻറ 14ാം മിനിറ്റിൽ കേരളം കാത്തിരുന്ന നിമിഷം. ബെർബറ്റോവ് തുടങ്ങിയ നീക്കത്തിനൊടുവിൽ ഇടതുവിങ്ങിൽ മുന്നേറിയ റിനോ ആേൻറാ ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് മുംബൈ ഗോളി അമരീന്ദർ സിങ്ങിനെ കബളിപ്പിച്ച് സിഫ്നിയോസ് വലയിലാക്കി. സീസണിലെ ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ഗോൾ. ഗോളില്ലാ കളികളിൽ മനംമടുത്തിരുന്ന ഗാലറി ആവേശത്താൽ പൊട്ടിത്തെറിച്ചു. ഗോൾനേട്ടത്തിൽ ബ്ലാസ്റ്റേഴ്സ് അയഞ്ഞപ്പോൾ മുംബൈ ആക്രമണം ശക്തിപ്പെടുത്തി. ഇതിനിടെ വിനീതിനും സിഫ്നിയോസിനും അവസരങ്ങൾ തുറന്നെങ്കിലും ലീഡുയർത്താനായില്ല.
The lanky Sifneos with a well-taken finish to give @KeralaBlasters the lead!#LetsFootball #KERMUM pic.twitter.com/dLZg20bJgp
— Indian Super League (@IndSuperLeague) December 3, 2017
അലസതക്ക് മറുപടി
ആദ്യ പകുതിയിലെ ഗോൾനേട്ടത്തിൽ കളിമറന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ അതിന് വിലകൊടുക്കേണ്ടിവന്നു. റിനോ ആേൻറാക്കുപകരം പ്രീതംകുമാർ സിങ്ങിെന ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും വിങ്ങുകളും തളർന്നതോെട അവസരം മുതലെടുത്ത് മുംബൈ ആക്രമിച്ചുകയറി. ജാകിചാന്ദും സിഫ്നിയോസും കയറി ഹംഗാലും ഹ്യൂമും എത്തിയെങ്കിലും മഞ്ഞപ്പടക്ക് മൂർച്ച കൂട്ടാനായില്ല. 77ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നിരയെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. മൈതാനത്തിെൻറ മധ്യത്തുനിന്ന് എമാന തുടങ്ങിവെച്ച നീക്കം സാേൻറാസിലേക്ക്. ബോക്സിലേക്ക് നീട്ടിനൽകിയ മികച്ച പാസിൽ ബൽവന്തിന് ലക്ഷ്യംപിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും റഹൂബ്ക്കയും ആദ്യമായി പതറിയപ്പോൾ മുംബൈക്ക് സമനില ഗോൾ. കളിയിലേക്ക് തിരികെവരാനുള്ള ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. ഇതിനിടെ, 89ാം മിനിറ്റിൽ വിനീത് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
