പരിക്ക്: ഇയാൻ ഹ്യൂം സീസൺ ഒൗട്ട്
text_fieldsകൊൽക്കത്ത: െഎ.എസ്.എല്ലിലെ നിർണായക പോരാട്ടങ്ങൾക്കിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെത്തേടി ആ നിരാശവാർത്ത എത്തി. ഫെബ്രുവരി രണ്ടിന് പുണെക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ് പിൻവാങ്ങിയ ഇയാൻ ഹ്യൂമിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾകൂടി നഷ്ടമാവും. എ.ടി.കെക്കെതിരെ കൊൽക്കത്തയിൽ കളിക്കാനിറങ്ങും മുമ്പായിരുന്നു ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ ഹൂമിെൻറ പരിക്ക് വാർത്ത പുറത്തുവിട്ടത്.
‘‘പോരാളികൾ വീഴാറില്ല. അവർ ഏറെ കരുത്തരായി തിരിച്ചെത്തും. ഇയാൻ ഹ്യൂമിന് പരിക്ക് ഭേദമായി എളുപ്പം തിരിച്ചെത്താനാവെട്ട. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവും’’ -ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചു. പരിക്ക് വാർത്ത ഏറെ വൈകാരികമായാണ് ഹ്യൂം ആരാധകരോട് പങ്കുവെച്ചത്.
‘‘കഠിനമായതീരുമാനമാണിത്. പരിക്കിനെ തുടർന്ന് വിട്ടുനിൽകുന്നത് വേദനിപ്പിക്കുന്നു. പക്ഷേ, എെൻറ വാക്കുകൾ വിശ്വസിക്കാം. ഫിറ്റ്നസ് വീണ്ടെടുത്ത്, കരുത്തനായി, കൂടുതൽ പ്രതികാര ദാഹവുമായി ഞാൻ തിരിച്ചെത്തും. മടങ്ങിവരുേമ്പാൾ ഞാൻ തീർത്തും വ്യത്യസ്തനാവും’’ -ഹ്യൂം ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞു. വ്യാഴാഴ്ച എ.ടി.കെയെ നേരിട്ട ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. െഎ.എസ്.എൽ േപ്ലഒാഫ് േയാഗ്യത നേടിയില്ലെങ്കിൽ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ വീണ്ടും ഹ്യൂമിനെ കാണാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
