Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗനി അഹ്മദ് കാത്തിരിക്കുന്നു; െഎ.എസ്.എല്ലിൽ പുണെക്കായി പന്തുതട്ടാൻ
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യൻ ഫുട്ബാളിെൻറ പോരാട്ടഭൂമികയായ െഎ.എസ്.എല്ലിൽ ഒരു മലയാളി താര സാന്നിധ്യം കൂടി. കോഴിക്കോട് നാദാപുരം സ്വദേശിയായ ഗനി അഹ്മദ് നിഗം ആണ് ആഷിഖ് കുരുണിയനു പിന്നാലെ െഎ.എസ്.എല്ലിൽ പുണെ എഫ്.സിക്കായി ജഴ്സിയണിയുന്നത്. റിസർവ് ടീമിലെ തകർപ്പൻ പ്രകടനത്തിെൻറ ബലത്തിൽ ഒന്നരമാസം മുമ്പ് മാത്രം ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഗനി അഹ്മദ് വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ കളിയിൽ റിസർവ് ബെഞ്ചിൽ ഇടംപിടിച്ചു. കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും മുൻനിര താരങ്ങൾക്കൊപ്പം ബെഞ്ചിലിരിക്കാൻ അവസരം കിട്ടിയതിെൻറ ആവേശത്തിലാണ് ഇൗ 19കാരൻ.
‘‘അത് മികച്ച അവസരമായിരുന്നു. വൈകാതെ കളത്തിലിറങ്ങാനാവുമെന്നാണ് പ്രതീക്ഷ’’ -പുണെ ടീമിനൊപ്പമുള്ള പരിശീലനത്തിെൻറ ഇടവേളയിൽ ഗനി നിഗം ‘മാധ്യമ’ത്തോട് പറഞ്ഞു. സെൻട്രൽ സ്ട്രൈക്കറായ ഗനി അഹ്മദ് 2016 മുതൽ പുണെ എഫ്.സി അക്കാദമിയിൽ പന്തുതട്ടുന്നു. അണ്ടർ-19 െഎ.എഫ്.എ ഷീൽഡിൽ ഗോളടിച്ചുകൂട്ടിയ ഗനിയുടെ മികവിലായിരുന്നു പുണെ എഫ്.സി കിരീടം ചൂടിയത്. ഇതിന് പിന്നാലെയാണ് െഎ.എസ്.എൽ ടീമിലേക്ക് പ്രമോഷൻ ലഭിച്ചത്. െഎ.എസ്.എൽ നിയമപ്രകാരം 5, 10, 15 മത്സരങ്ങൾക്ക് ശേഷം സ്വന്തം റിസർവ് ടീമിൽനിന്നുള്ള കളിക്കാരെ നിലവിലെ താരങ്ങൾക്ക് പകരക്കാരായി ടീമിലുൾപ്പെടുത്താം. ഇതുപ്രകാരമാണ് ഗനി അഹ്മദ്, ഡിഫൻഡർ സാഹിൽ പൻവാർ എന്നിവരെ ടീമിലെടുത്തത്.
2014ലെ സുബ്രതോ കപ്പ് ദേശീയ സ്കൂൾ ടൂർണമെൻറിലൂടെയാണ് ഗനി അഹ്മദ് ശ്രദ്ധേയനാവുന്നത്. അന്ന് ഏഴു ഗോൾ സ്കോർ ചെയ്ത ഗനിയുടെ മികവിൽ ഫൈനലിലേക്ക് കുതിച്ച മലപ്പുറം എം.എസ്.പി സ്കൂൾ ഫൈനലിൽ ടൈബ്രേക്കറിലാണ് ബ്രസീലിൽനിന്നുള്ള ടീമിന് മുന്നിൽ മുട്ടുമടക്കിയത്. നാദാപുരം കക്കാട്ട്പാറയിലെ പുതിയറക്കൽ ഫൈസലിെൻറയും ചേന്ദമംഗലൂർ സ്വദേശിനി ഹുസ്നുൽ ജമാലിെൻറയും മകനായ ഗനി അഹ്മദ് ഒളിമ്പ്യൻ റഹ് മാൻ മെമ്മോറിയൽ കടത്തനാട് ഫുട്ബാൾ അക്കാദമി വഴിയാണ് പന്തുതട്ടി വളർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story