ആഷിഖിന് ആദ്യ ഗോൾ, പുണെക്ക് അഞ്ചു ഗോൾജയം
text_fieldsപുണെ: മലയാളി താരം ആഷിഖ് കുരുണിയനും ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സലീന്യോയും േഗാളുമായി നിറഞ്ഞാടിയ പോരാട്ടത്തിൽ പുണെ സിറ്റിക്ക് തകർപ്പൻ ജയം (5-0). മലയാളി ഗോൾകീപ്പർ ടി.പി രഹനേഷ് കാത്ത നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെൻറ വല അഞ്ചുവട്ടം കുലുങ്ങിയപ്പോൾ ആദ്യ സംഭാവന ആഷിഖിെൻറ വകയായിരുന്നു. മാഴ്സലീന്യോ ഹാട്രിക്കും ആദിൽഖാൻ ഒരു ഗോളും നേടി.
കഴിഞ്ഞ രണ്ടു വർഷമായി പുണെക്കൊപ്പമുണ്ടായിരുന്നെങ്കിലും ഇൗ വർഷം അരങ്ങേറ്റം കുറിച്ച ആഷിഖ് തെൻറ മൂന്നാം മത്സരത്തിൽതന്നെ സ്കോർ ചെയ്തു. കളിയുടെ എട്ടാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്നും എമിലിയാനോ അൽഫാരോ നൽകിയ ക്രോസ് പെനാൽറ്റി ബോക്സിനുള്ളിൽ ഞൊടിയിട വേഗത്തിൽ വലയിലാക്കിയാണ് ആഷിഖ് ഗോൾപട്ടികയിൽ ഇടം പിടിച്ചത്.
ശേഷമായിരുന്നു മാഴ്സലീന്യോയുടെ നിറഞ്ഞാട്ടം. 27ാം മിനിറ്റിൽ മാരിവില്ലഴേകാടെ ഫ്രീകിക്കിലൂടെ തുടക്കം. ശേഷം, 45, 86 മിനിറ്റുകളിൽ നോർത്ത് ഇൗസ്റ്റ് പ്രതിരോധത്തെ തരിപ്പണമാക്കി മാഴ്സലീന്യോ ഹാട്രിക് തികച്ചു. ഏറ്റവും ഒടുവിലായിരുന്നു വടക്കുകിഴക്കൻ പടയുടെ മുഴുവൻ വീര്യവും ചോർത്തി ആദിൽഖാെൻറ (88) ബൂട്ടിൽ നിന്നും അഞ്ചാം ഗോളും പിറന്നത്. ഇതോടെ സീസണിൽ മാഴ്സലീന്യോയുടെ ഗോൾവേട്ട അഞ്ചായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
