ഇത് ഫുട്ബോളല്ല സർക്കസ്; സൂപ്പർകപ്പിനെ കളിയാക്കി ഗോവയുടെ വിദേശ താരം
text_fieldsഹീറോ സൂപ്പർകപ്പിനെ കണക്കിന് പരിഹസിച്ച് എഫ്.സിയുടെ ഗോവയുടെ സൂപ്പർതാരം എഡു ബേഡിയ. സൂപ്പർകപ്പിനെ സർക്കസ് എന്ന് കളിയാക്കുന്ന ബേഡിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിപ്പോൾ വൈറലാണ്. ജംഷഡ്പൂർ എഫ്സിയും എഫ്.സി ഗോവയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ താരങ്ങളും മാച്ച് ഒഫീഷ്യൽസും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇരുടീമുകളിലെയും മൂന്ന്വീതം താരങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു.
സർക്കസ് കൂടാരത്തിെൻറ ചിത്രത്തോടൊപ്പം ഹീറോ സൂപ്പർകപ്പിലേക്ക് സ്വാഗതം എന്നായിരുന്നു എഡു ബേഡിയയുടെ പോസ്റ്റ്.

മോശം റഫറിയിങ്ങിനെ തുടര്‍ന്ന് താരങ്ങള്‍ മാച്ച് ഒഫീഷ്യല്‍സുമായി ഉടക്കുകയായിരുന്നു. ഇത് താരങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കുകയും വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഇരു ടീമുകളിലെയും മൂന്നു വീതം താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. മലയാളിയും ജംഷഡ്പൂരിെൻറ പ്രതിരോധനിര താരവുമായ അനസ് എടത്തൊടികക്ക് ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. മറ്റ് താരങ്ങൾക്കും രണ്ടു മത്സരങ്ങളിൽ വിലക്കും പിഴയും ശിക്ഷയായി വിധിച്ചു. ഈ സാഹചര്യത്തിലാണ് ബേഡിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
