Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡൽഹിക്ക്​ വമ്പൻ ജയം;...

ഡൽഹിക്ക്​ വമ്പൻ ജയം; തകർത്തത്​ ബംഗളൂരുവിനെ

text_fields
bookmark_border
ISL
cancel

ന്യൂഡൽഹി: പോയിൻറ്​ പട്ടികയിൽ ഏറ്റവും പുറകിലുള്ള ഡൽഹി ഇൗ സീസണിലെ വമ്പൻ ടീമായ ബംഗളൂരു എഫ്​സിയെ സ്വന്തം നാട്ടിൽ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക്​ തകർത്തു. സീസണിൽ മികച്ച പ്രകടനം കാഴ്​ചവെക്കുന്ന നവാഗതരായ ബംഗളൂരുവിനെ നാണം കെടുത്തിയ രണ്ട്​ എണ്ണം പറഞ്ഞ ഗോളുകളടിച്ചത്​ 72ാം മിനിറ്റിൽ ലാലിയൻസുല ചാങ്​തേയും അനുവദിച്ച അധിക സമയത്തിൽ ഗുയോൺ ഫെർണാണ്ടസും.

ജയിച്ചാൽ ഒന്നാം സ്​ഥാനത്ത്​ എത്തുമായിരുന്ന ബംഗളൂരുവി​​​െൻറ കുതിപ്പിന്​​ തടയിട്ടാണ്​ ഡൽഹിയുടെ ആശ്വാസ ജയം. തുടർച്ചയായി തോൽവി നേരിടുന്ന ഡൽഹി കഴിഞ്ഞ കളിയിൽ ബ്ലാസ്​റ്റേഴ്​സുമായി എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്ക്​ തോറ്റിരുന്നു. കളിയുടെ ഇരുപാതത്തിലും ഭേദപ്പെട്ട ആധിപത്യം പുലർത്തിയ ഡൽഹി മികച്ച പല അവസരങ്ങളും തുലച്ചെങ്കിലും ബംഗളൂരുവിനെ സ്​കോർ ചെയ്യാൻ അനുവദിച്ചിരുന്നില്ല. അതേ സമയം അതിഥികളും കു​റേ അവസരങ്ങൾ പാഴാക്കിയിരുന്നു. മുൻ മത്സരങ്ങളിലെ പ്രകടനത്തി​​​െൻറ മൂന്നിലൊന്ന്​ പോലും പുറത്തെടുക്കാൻ ബംഗളൂരുവിനായില്ല.

ബംഗളൂരുവി​​​െൻറ തോൽവി പോയിൻറ്​ പട്ടികയിൽ താഴെയുള്ള ബ്ലാസ്​റ്റേഴ്​സിനും മറ്റ്​ ടീമുകൾക്കും പ്രതീക്ഷ നൽകുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Dynamosbengaluru fcmalayalam newssports newsISL 2017-18
News Summary - Delhi Dynamos vs Bengaluru FC ISL 2017 - Sports News
Next Story