ഡൽഹിക്കെതിരെ മുംബൈക്ക് വൻ തോൽവി; സെമി പ്രതീക്ഷ അസ്തമിച്ചു
text_fieldsന്യൂഡൽഹി: നേരിയ സെമിപ്രതീക്ഷയുമായി ഡൽഹിയുടെ തട്ടകത്തിലെത്തിയ മുംബൈക്ക് ഞെട്ടിപ്പിക്കുന്ന േതാൽവി. ഇരു ടീമിലെ താരങ്ങൾക്കും ഒാരോ ചുവപ്പ് കാർഡ് വീതം കണ്ട മത്സരത്തിൽ 5-1നാണ് മുംബൈയെ ഡൽഹി തകർത്തത്.
അഞ്ചാം മിനിറ്റിൽ ഗോൾ വേട്ടയാരംഭിച്ച ഡൽഹിക്കായി നന്ദകുമാർ സിക്കർ, മാറ്റിയാസ് മിറാബെ (74), മാനുവൽ അറാന (പെനാൽറ്റി-81), കാലു ഉച്ചെ (85), ലാലിയാൻസുഹ ചാങ്തെ (92) എന്നിവരാണ് ഗോൾ നേടിയത്. എവർടൺ സാേൻറാസാണ് മുംബൈയുടെ ആശ്വാസ ഗോൾ നേടിയത്.
ഇതോടെ, മുംബൈയുടെ സെമിപ്രതീക്ഷ അസ്തമിച്ചു. 23 പോയൻറുമായി മുംബൈ ഏഴാമതാണ്. ലീഗിൽനിന്ന് നേരത്തേതന്നെ പുറത്തായ ഡൽഹി 18 പോയൻറുമായി എട്ടാമതാണ്. ചെന്നൈക്കെതിരെയാണ് മുംബൈയുടെ അവസാന മത്സരം.