Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർ സേവുമായി ഡേവിഡ്...

സൂപ്പർ സേവുമായി ഡേവിഡ് ​െജയിംസ്

text_fields
bookmark_border
സൂപ്പർ സേവുമായി ഡേവിഡ് ​െജയിംസ്
cancel
camera_alt?????? ????????????????????? ?????? ??????????? ??????????????? ????????? ?????????? ????????? ????????????? ??????????????????????????????

കൊച്ചി: പ്രതിസന്ധിയിൽ കേരള ബ്ലാസ്​റ്റേഴ്​സി​​​െൻറ  രക്ഷകനായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ​െജയിംസ് അവതരിച്ചു. കോച്ച് റെനെ മ്യൂലെൻസ്​റ്റീൻ രാജിവെച്ച്​ ഒഴിഞ്ഞ്​ 24 മണിക്കൂർ തികയുംമു​േമ്പ മുൻ മാർക്വീതാരവും കോച്ചുമായ ജെയിംസ്​ സ്​ഥാനമേറ്റെടുത്ത്​ ബ്ലാസ്​റ്റേഴ്​സി​​​െൻറ രക്ഷകനായി. റെനെ രാജിവെച്ചതിനെത്തുടർന്ന് കൊച്ചിയിലെത്തിയ ​െജയിംസുമായി ടീം മാനേജ്മ​​െൻറ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തകർച്ചയിൽനിന്നും ടീമിനെ കൈപിടിച്ചുയർത്തുകയാണ് ​െജയിംസി​​െൻറ ദൗത്യം. പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്​റ്റേഴ്സിന് 11 മത്സരങ്ങളാണ് ടൂർണമ​​െൻറിൽ അവശേഷിക്കുന്നത്. 

​െഎ.എസ്​.എൽ പ്രഥമ സീസണിൽ ബ്ലാസ്​റ്റേഴ്സി​​െൻറ മാർക്വീതാരവും പരിശീലകനുമായിരുന്നു ​െജയിംസ്. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം ആദ്യമായിട്ടായിരുന്നു പരിശീലകക്കുപ്പായമണിഞ്ഞത്. ബ്ലാസ്​റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചതിൽ അദ്ദേഹത്തി​​െൻറ പങ്ക് നിർണായകമായി. 14 മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയും അഞ്ച് തോൽവിയുമായി മുന്നേറിയ ബ്ലാസ്​റ്റേഴ്സ് ഫൈനലിൽ 95ാം മിനിറ്റിൽ മുഹമ്മദ് റഫീക് നേടിയ ഒറ്റ ഗോളിൽ അത്്ലറ്റികോ ഡി കൊൽക്കത്തയോടാണ് തോറ്റത്. പേരെടുത്ത പരിശീലകനല്ലാഞ്ഞിട്ടും ഐ.എസ്.എല്ലിലെ അനുഭവസമ്പത്ത് തന്നെയാണ് ​െജയിംസിന് ഗുണമായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുറച്ച് മത്സരങ്ങളിലേക്ക് പുതിയ പരിശീലകനെ കണ്ടെത്തുന്നതിലുള്ള മാനേജ്മ​​െൻറി​​െൻറ പ്രായോഗിക ബുദ്ധിമുട്ടും താരത്തിന് നേട്ടമായി. െജയിംസുമായി ചർച്ച നടത്തിയ ടീം മാനേജ്മ​​െൻറ് പരിശീലകനായി അദ്ദേഹത്തെ നിയമിക്കാനുള്ള തീരുമാനം ഐ.എസ്.എൽ അധികൃതരെ അറിയിച്ച് അനുമതി നേടി. 

ലിവർപൂൾ, ആസ്​റ്റൻവില്ല, മാഞ്ചസ്​റ്റർ സിറ്റി, പോര്‍ട്‌സ്മൗത്ത്, വെസ്​റ്റ്​, ബ്രിസ്‌റ്റോള്‍ സിറ്റി, ബേണ്‍സ്മൗത്ത് തുടങ്ങിയ ക്ലബുകളുടെയും ഇംഗ്ലണ്ട് അണ്ടർ-21, ബി, സീനിയർ ടീമുകളുടെയും ഗോൾവലക്കുമുന്നിലെ വിശ്വസ്തനായിരുന്നു ജെയിംസ്. 2004ലെ യൂറോകപ്പ്, 2010ലെ ഫിഫ ലോകകപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിനായി 53 മത്സരങ്ങളിൽ ഗോൾവല കാത്തു. ക്ലബ് കരിയറിൽ 956 മത്സരങ്ങൾ കളിച്ച ജെയിംസ് ഏഴുവർഷം ലിവർപൂളിനൊപ്പമായിരുന്നു. വ്യാഴാഴ്ച പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ഹോംഗ്രൗണ്ടിൽ ബ്ലാസ്​റ്റേഴ്സ്, പുണെ സിറ്റി എഫ്.സിയെ നേരിടുമ്പോൾ അതിർത്തിവരക്കിപ്പുറം തന്ത്രങ്ങളുമായി ഈ 43കാരനുണ്ടാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballdavid jamesmalayalam newssports newsISL 2017
News Summary - David James joins Kerala Blasters as head coach -Sports news
Next Story