'ബ്ലാസ്റ്റേഴ്സ് എന്തുകൊണ്ട് ഈ കളി നേരത്തെ കളിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു'
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഈ ടീം എന്തുകൊണ്ട് ഈ കളി നേരത്തെ കളിച്ചില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണ്. മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്താണോ നാം ട്രെയിൻ ചെയ്തത്, അതാണ് കളത്തിൽ കണ്ടത്. കളിക്കാർ അവരുടെ പ്രതിബദ്ധത തെളിയിച്ചു. സ്കോർ തുല്യമായിട്ടും ഞങ്ങളുടെ മുന്നേറ്റം തടയാനായില്ല. കൂടുതല്‍ മെച്ചപ്പെടാനുള്ള വിശപ്പാണ് കളിയില്‍ മുന്നേറാന്‍ വേണ്ട പ്രധാന ഘടകം. മെച്ചപ്പെടാനുള്ള ത്വര ഉണ്ടാകുമ്പോൾ കളിയും മെച്ചപ്പെടും. എന്തുകൊണ്ടാണ് ഈ ടീം ഈ പ്രകടനം മുന്നേ നടത്തിയില്ല എന്നത് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും' -ഡേവിഡ് ജെയിംസ് വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇയാന്‍ ഹ്യൂമിനെ ഡേവിഡ് ജെയിംസ് പ്രശംസ കൊണ്ട് മൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
