ചെന്നൈയിനെ വീഴ്ത്തി: വമ്പന്മാരിൽ ബംഗളൂരു
text_fieldsചെന്നൈ: െഎ.എസ്.എല്ലിലെ വമ്പന്മാരുടെ പോരിൽ ചെന്നൈയിനെ വീഴ്ത്തി ബംഗളൂരു േപ്ല ഒാഫ് സാധ്യതകൾ സജീവമാക്കി. ചെന്നൈയിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബംഗളൂരുവിെൻറ വിജയം. 71ാം മിനിറ്റിൽ നായകൻ ഹെൻറിക് സെറീനോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതും 77ാം മിനിറ്റിൽ ജെജെ പെനാൽറ്റി പാഴാക്കിയതുമാണ് ചെന്നൈയിെൻറ പരാജയത്തിലേക്ക് വഴിവെച്ചത്.
മത്സരം തുടങ്ങി രണ്ട് മിനിറ്റ് തികയുന്നതിന് മുേമ്പ ചെന്നൈയിെൻറ വലകുലുക്കി ഹാവോകിപ്പാണ് ആദ്യ വെടി പൊട്ടിച്ചത്. ബോക്സിനുള്ളിലെ ഹെഡറിലൂടെ സുനിൽ ഛേത്രി മറിച്ചുനൽകിയ പന്ത് ഹാവോകിപ് വലയിലാക്കുകയായിരുന്നു. 33ാം മിനിറ്റിൽ ഫ്രാൻസിസ് ഫെർണാണ്ടസ് സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിലെ ഗോളിലൂടെ മികു ലീഡ് നൽകി. ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിൽ സുനിൽ ഛേത്രി ബംഗളൂരുവിെൻറ ഗോൾപട്ടിക തികച്ചു. 30 പോയൻറുമായി ബംഗളൂരു ഒന്നാം സ്ഥാനത്താണ്.